ഈ രാശിക്കാരുടെ കടമൊക്കെ തീരും; നല്ലൊരു വിനോദ യാത്രയ്ക്ക് അവസരമുണ്ട്, ബിസിനസിൽ വച്ചടി വച്ചടി കയറ്റം!!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും സംഭവിക്കുന്ന ഒന്നാണ്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞൊരു സമയം കൂടിയാണ് ഇവ. പലരും വിചാരിക്കുന്ന പോലെ ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് ആദ്യം ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഇക്കാലയളവിലാണ്.
പലരും ഇത്തരം യോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക പോലും പതിവാണ്. ശ്രദ്ധേയമായ വിഷയം എന്തെന്നാൽ ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാർ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വെറുതെയൊന്നും അല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും ഇത്തരം പ്രത്യേകതകൾ കാണാൻ കഴിയുകയും മാറ്റങ്ങൾ പ്രകടമാവുകയും ചെയ്യും. എല്ലാവർക്കും അറിയാവുന്നത് പോലെ ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. അതിന് നമ്മുടെ നിത്യജീവിതവുമായി വളരെയധികം ബന്ധമുണ്ട് എന്നതാണ് കാരണം.
ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ നിലവിൽ കേതുവുമായി സംയോജിച്ച് ചിങ്ങത്തിലാണ് നിലകൊള്ളുന്നത്. എന്നാൽ ഇതിനി ജൂലൈ 28ന് കന്നി രാശിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ ചൊവ്വ ശനി, യുറാനസ് എന്നിവയുമായി ചേർന്ന് നവപഞ്ചമ, പ്രതിയുതി യോഗങ്ങൾ സൃഷ്‌ടിക്കും എന്നതാണ് വരുന്ന കാലയളവിൽ ഏറ്റവും വലിയ പ്രത്യേകത.
വേദ ജ്യോതിഷപ്രകാരം ഓഗസ്‌റ്റ് 9ന് പുലർച്ചെ 12:10ന് ചൊവ്വയും യുറാനസും പരസ്‌പരം 120 ഡിഗ്രിയിൽ സ്ഥിതി ചെയ്യും. ഇത് നവപഞ്ചമ രാജയോഗം സൃഷ്‌ടിക്കുകയും അതിലൂടെ നേട്ടങ്ങൾ കൊണ്ട് വരികയും ചെയ്യുമെന്ന് ഉറപ്പാണ്. അന്ന് തന്നെ രാവിലെ 8:18 ന് ചൊവ്വയും ശനിയും പരസ്‌പരം 180 ഡിഗ്രിയിൽ ആയിരിക്കുകയും, ഒരു വിപരീത സംയോജനത്തിന് കാരണമാവുകയും ചെയ്യുമ്പോൾ നേട്ടത്തിന്റെ വ്യാപ്‌തി കൂടും. മൂന്ന് രാശിക്കാർക്ക് ഇത് വലിയ നേട്ടം പ്രാപ്‌തമാക്കാൻ കാരണമാവും.
മിഥുനം രാശി: ഇവരുടെ സർഗ്ഗാത്മകതയും ആത്മവിശ്വാസവും വർദ്ധിക്കും. പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ അനുകൂല സമയം. ജോലിയിൽ പുരോഗതി ഉണ്ടാകും. ടീം വർക്കിൽ മികവ് പുലർത്തും. സ്വന്തം ബിസിനസ് ഉള്ളവർക്ക് ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശാരീരിക-മാനസിക ഊർജ്ജം ഉയർന്നിരിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാവും. പ്രണയബന്ധങ്ങളുടെ ആഴമേറും. അവിവാഹിതർക്ക് പുതിയ ബന്ധങ്ങൾക്ക് സാധ്യത. ഇവരുടെ കടമൊക്കെ തീരും.
മേടം രാശി: രാജയോഗം വെല്ലുവിളികൾക്കൊപ്പം അവസരങ്ങളും നൽകും. ധൈര്യത്തോടെ മുന്നോട്ട് പോകുക. ജോലിസ്ഥലത്ത് കഠിനാധ്വാനം ആവശ്യമാണ്. മേലധികാരികളുടെ പിന്തുണ ലഭിക്കും. ബിസിനസ്സിൽ പുതിയ പങ്കാളിത്തങ്ങൾ ഗുണം ചെയ്യും. വരുമാനം സ്ഥിരമായിരിക്കും. സാമ്പത്തിക ആസൂത്രണം അനിവാര്യം. സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക. ശരീരത്തിന് വിശ്രമവും വ്യായാമവും നൽകുക. കുടുംബത്തോടൊപ്പം നല്ലൊരു വിനോദയാത്ര പോവാൻ അവസരമുണ്ടാകും.
മീനം രാശി: ജോലിസ്ഥലത്ത് നിന്ന് അംഗീകാരം ലഭിക്കാൻ സാധ്യത. ബിസിനസ്സിൽ പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂല സമയം.എങ്കിലും തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. വരുമാനം വർദ്ധിക്കുമെങ്കിലും, അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ധ്യാനമോ യോഗയോ പരിശീലിക്കുക. ഭക്ഷണക്രമം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമാകും. പ്രണയജീവിതത്തിൽ ചെറിയ തർക്കങ്ങൾ ഉണ്ടാകാം എങ്കിലും പരിഹരിക്കപ്പെടും. ബിസിനസിൽ വച്ചടി കയറ്റമുണ്ടാവും.












Click it and Unblock the Notifications