Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ബമ്പർ യോഗം, പുതിയ കാറും വീടും! ജോലിയിൽ പ്രമോഷൻ, ബാങ്ക് അക്കൗണ്ടിൽ പണം നിറയും

ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലായ്‌പ്പോഴും നടക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. കൃത്യമായ ഇടവേളകളിൽ അത് സംഭവിക്കുക തന്നെ ചെയ്യും. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന നേട്ടങ്ങൾ അത്ര ചെറുതല്ലെന്ന് മനസിൽ ഉണ്ടാവണം. അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ അടക്കമുള്ള കാര്യങ്ങളിലൂടെയാണ്.

ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒരുപോലെയാണ്. സാധാരണക്കാരായ ആളുകൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വെറുതെ ഒന്നുമല്ല, അതിന്റെ പ്രാധാന്യവും സവിശേഷതയും കണ്ടറിഞ്ഞിട്ട് തന്നെയാണ്. ഇവയൊക്കെ നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ കൂടി ഓർത്തിട്ടാണ് എല്ലാവരും ഇതിനെ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമാണ്, അത് ഉണ്ടാവേണ്ടതാണ്.

navapanchamarajayogam

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. എല്ലാവർക്കും അറിയാവുന്നത് പോലെ ബുധനെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ഒട്ടേറെ സവിശേഷതകൾ ഉള്ള ഈ ഗ്രഹം നമ്മുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്ന് കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ.

ബുധനും ശനിയും ചേർന്ന് സൃഷ്‌ടിക്കുന്ന നവപഞ്ചമ രാജയോഗം ചില രാശിക്കാർക്ക് നൽകും. ജാതകന് ഭാഗ്യം, ഐശ്വര്യം, വിജയം, സമ്പത്ത്, വിദ്യാഭ്യാസത്തിൽ മികവ്, സന്താനസൗഖ്യം, രാഷ്ട്രീയ നേട്ടങ്ങൾ എന്നിവ നൽകുന്നതായി കണക്കാക്കപ്പെടുന്ന യോഗങ്ങളിൽ ഇന്നാണ് നവപഞ്ചമ രാജയോഗം. ഇത് എല്ലാവരെയും തേടി എത്തില്ലെന്നും ഓർക്കണം.

ഈ യോഗത്തിന്റെ ഫലങ്ങൾ ജാതകത്തിലെ ഗ്രഹങ്ങളുടെ ബലം, ദശ-അപഹാര കാലം, മറ്റ് യോഗങ്ങളുടെ സ്വാധീനം എന്നിവയെ കൂടി ആശ്രയിച്ചിരിക്കും എന്നത് പ്രത്യേകം ഓർക്കണം. അതിനർത്ഥം എല്ലാ രാശിക്കാർക്കും ഒരേപോലെ ഫലം ലഭിക്കണമെന്നില്ല. അതിനായി വ്യക്തിഗത ജാതകം വിശകലനം ചെയ്യേണ്ടതാണ്.

ഇക്കുറി ജൂൺ 28നാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ഈ ദിവസം ശനിയും ബുധനും പരസ്‌പരം 120 ഡിഗ്രിയിൽ ആയിരിക്കും. അങ്ങനെ വരുമ്പോൾ മുൻപൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള നേട്ടങ്ങൾക്ക് വരെ ഈ കാലയളവിൽ സാധ്യത കൈവരും. സാമ്പത്തിക പുരോഗതിയും മറ്റ് മുന്നേറ്റങ്ങളും ലഭിക്കാനും സാധ്യതയുണ്ട്. ആ ഭാഗ്യം ലഭിക്കുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.

മേടം: വരാനിരിക്കുന്ന നവപഞ്ചമ രാജയോഗം ഇവർക്ക് നല്ല നേട്ടമാകും നൽകുക. ഈ സമയത്ത് നിങ്ങൾക്ക് ഒരു വാഹനമോ സ്വത്തോ വാങ്ങാൻ കഴിയും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസ് നടത്തുകയാണെങ്കിൽ പുതിയ കരാറുകൾക്കും ലാഭത്തിനും വഴി തെളിയും. നിങ്ങളുടെ പ്രശസ്‌തി നന്നായി വർധിക്കുകയും ആളുകൾ നിങ്ങളുടെ ജോലിയെ പ്രശംസിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.

തുലാം രാശി: സവിശേഷമായ രാജയോഗം തുലാം രാശിക്കാർക്ക് നല്ല ദിവസങ്ങൾ സമ്മാനിക്കും. നിങ്ങൾക്ക് ഇക്കാലയളവിൽ ബഹുമാനവും ലഭിക്കും. വിദേശയാത്ര നടത്താനോ ദൂരദേശത്ത് ജോലി ചെയ്യാനോ ഉള്ള അവസരം നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിലെ ആഡംബരങ്ങളിലും സുഖ സൗകര്യങ്ങളിലും വർധനവുണ്ടാകാം. എല്ലാം കൊണ്ടും നിങ്ങളുടെ പദ്ധതികൾ വിജയിക്കുകയും ചെയ്യും. പണം വന്നുനിറയാനും സാധ്യതയുണ്ട്.

കുംഭം രാശി: നവപഞ്ചമ രാജയോഗം ഇവർക്ക് അളവറ്റ ഗുണങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വലിയ തോതിൽ കുതിച്ചുയരും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഭാഗ്യം ലഭിക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാവുകയും ചെയ്യും. ഈ കാലയളവിൽ നിങ്ങളുടെ ആഡംബരങ്ങളും സുഖ സൗകര്യങ്ങളും വർധിക്കും. ഏറ്റെടുക്കുന്ന ഏത് ജോലിയും വിജയിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+