സാമ്പത്തിക സ്ഥിരത ഉറപ്പ്, പുതിയ വരുമാന സ്രോതസ് തെളിയും; വിവാഹം നടന്നേക്കും, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ഗ്രഹസംക്രമണത്തിനും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചു നൽകിയിരിക്കുന്നത്. ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് പ്രധാനം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരും. അതിനാൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്.
വേദ ജ്യോതിഷത്തിൽ രാഹുവിന് നിഗൂഢവും ശക്തവുമായ ഒരു സ്വാധീനം തന്നെയുണ്ട് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. പലപ്പോഴും കണ്ണിമവെട്ടുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യം മറിച്ചിടാൻ കഴിയുന്ന ഗ്രഹമായി ഇതിനെ കണക്കാക്കപ്പെടുന്നു എന്നതിനാലാണ് ഇത്. അത്രമേൽ സ്വാധീനം മനുഷ്യ ജീവിതത്തിന് മേൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്ന് കൂടിയാണ് രാഹു. അതിന്റെ സമയം പോലും നാം വളരെ പ്രാധാന്യം കൽപിക്കുന്ന ഒന്നാണ്.

നിനച്ചിരിക്കാതെ തന്നെ ഒറ്റരാത്രികൊണ്ട് പോലും സമ്പത്ത് കൊണ്ടുവരാൻ കഴിയുന്ന ഒരു ശക്തി ജ്യോതിഷപ്രകാരം പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ അത് രാഹു മാത്രമാണ്. രാഹുവിന്റെ സ്വാധീനത്തിലുള്ള ആളുകൾ പലപ്പോഴും നിർഭയരാണ്, ഇക്കാരണത്താൽ മറ്റുള്ളവർ ധൈര്യപ്പെടാത്ത റിസ്‌ക് എടുക്കാൻ അവർ തയ്യാറാണ്. സമ്പത്ത് വേഗത്തിൽ കൊണ്ടുവരാനുള്ള രാഹുവിന്റെ കഴിവിന്റെ അടിസ്ഥാനവും ഈ നിർഭയം തന്നെയാണ്.
അതുപോലെ അല്ലെങ്കിൽ അതിലേറെ പ്രാധാന്യമുള്ള മറ്റൊരു ഗ്രഹമാണ് വ്യാഴം. ഇതിനെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായി കണക്കാക്കുന്നു. ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദിയാണ് വ്യാഴം.
മാത്രമല്ല നിങ്ങളുടെ ആത്മീയ വശവും ഇതിലൂടെ വെളിപ്പെടുന്നു. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ് എന്ന പ്രത്യേകത കൂടിയുണ്ട്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാനും സാധ്യതയുണ്ട്. രാഹുവിനും വ്യഴത്തിനും ഏതാണ്ട് ഒരേ ഗുണമാണ്.
വേദ ജ്യോതിഷപ്രകാരം രണ്ട് ഗ്രഹങ്ങൾ ഒരു ത്രികോണത്തിൽ അതായത് 120 ഡിഗ്രി കോണിൽ സ്ഥിതി ചെയ്യുമ്പോഴാണ് നവപഞ്ചമ രാജയോഗം സാധാരണയായി ഉണ്ടാവുന്നത്. കൂടാതെ രണ്ട് ഗ്രഹങ്ങളും പരസ്‌പരം ശുഭകരമായ ഭാവങ്ങളിലും ആയിരിക്കണം, എങ്കിൽ മാത്രമേ അത്തരമൊരു രാജയോഗത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രസക്തി ഉണ്ടാവുകയുള്ളൂ.
ഈ രാജയോഗത്തിന്റെ ശുഭകരമായ ഫലം ചില രാശിക്കാരുടെ ജീവിതത്തിൽ സമ്പത്തും ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരും. സാധാരണയായി എപ്പോഴും ഉണ്ടാവുന്ന ഒരു ധനയോഗമോ രാജയോഗമോ അല്ലിത് എന്നതാണ് പ്രധാന കാര്യം. അതിനാൽ തന്നെ ഈ രാജയോഗത്തിലൂടെ ഭാഗ്യം തെളിയുന്ന ആ രാശികളെ അറിയാം..
മിഥുനം രാശി: നവപഞ്ചമ യോഗത്തിന്റെ ഈ സമയം വളരെ ശുഭകരമായിരിക്കും ഇക്കൂട്ടർക്ക്. ഇവരുടെ തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടുകയും ബുദ്ധിപരമായ തീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയുകയും ചെയ്യും. നിക്ഷേപങ്ങളിൽ നിന്ന് ഇവർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ടെന്ന് മാത്രമല്ല ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസുകൾ വികസിച്ചേക്കാം. മാത്രമല്ല അവിവാഹിതർക്ക് വിവാഹം നടക്കാനും സാധ്യതയുണ്ട്.
കന്നി രാശി: നവപഞ്ചമ യോഗം ഈ രാശിക്കാർക്ക് സമയം അനുകൂലമായിരിക്കും. ഇവർ സാമ്പത്തിക സ്ഥിരത കൈവരിക്കുകയും കരിയറിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ അവസരം ലഭിക്കുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യം. ആകെ മൊത്തത്തിൽ നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റവും മറ്റുള്ളവർക്ക് ഇടയിൽ ബഹുമാനവും ലഭിക്കും.
കുംഭം രാശി: കഠിനാധ്വാനത്തിലൂടെ ഇവർ ജയിക്കും. ഇവരുടെ ആത്മവിശ്വാസം വർധിക്കും, പുതിയ ചില ജോലികൾ ആരംഭിക്കാൻ കഴിയും എന്നതാണ് മറ്റൊരു കാര്യം. അത് ഇവർക്ക് അംഗീകാരവും അഭിനന്ദനവും നൽകും. മൊത്തത്തിൽ ഇവരുടെ സമയം അനുകൂലമാണ്. ജീവിതത്തിൽ നല്ല ചില യാത്രകൾക്ക് അവസരം വന്നുചേരും.












Click it and Unblock the Notifications