ഭാഗ്യത്തിന്റെ പൂർണപിന്തുണ ഉറപ്പ്, ഇണയോടൊപ്പം സമയം ചിലവഴിക്കാൻ കഴിയും; ഈ രാശിക്കാരാണോ?
ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ്.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. എല്ലാവർക്കും അറിയാവുന്നത് പോലെ ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. അതിന് നമ്മുടെ നിത്യജീവിതവുമായി വളരെയധികം ബന്ധമുണ്ട് എന്നതിനാലാണ് ഇത്.
സൂര്യൻ എല്ലാ മാസവും രാശി മാറുന്നതിനാൽ അത് ഏതെങ്കിലും ഗ്രഹവുമായി സംയോഗത്തിലാകുക പതിവുള്ള കാര്യമാണ്. ഇപ്പോഴിതാ സൂര്യനും യമനും ചേർന്ന് സവിശേഷമായ നവപഞ്ചമ രാജയോഗം സൃഷ്‌ടിക്കുകയാണ്. ഈ രാജയോഗത്തിന്റെ രൂപീകരണം ചില രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വലിയ വിജയം ഉണ്ടാവാൻ കാരണമാവും. മാത്രമല്ല ഇതുമൂലം സാമ്പത്തികമായും സാമൂഹികമായും നല്ല മാറ്റങ്ങൾക്കും സാധ്യത ഉണ്ട്.
മെയ് 24 ആയ ഇന്നലെ സൂര്യനും യമനും പരസ്‌പരം 120 ഡിഗ്രിയിൽ എത്തുകയും അതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. സൂര്യൻ നിലവിൽ ഇടവത്തിലും യമൻ മകര രാശിയിലുമാണ് നിലകൊള്ളുന്നത്. ഈ നവപഞ്ചമ യോഗം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് പ്രദാനം ചെയ്യുക. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.
ഇടവം രാശി: ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ യമനും ലഗ്ന ഭാവത്തിൽ സൂര്യനും സ്ഥിതിചെയ്യുന്നതിനാൽ ഗുണഫലങ്ങൾ ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഈ രാശിയിലുള്ളവർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. കുടുംബവുമായുള്ള ദീർഘകാല പ്രശ്‌നങ്ങൾ അവസാനിക്കാൻ സാധ്യതയുണ്ട്. കൂടാതെ സമ്പത്തിലും സമൃദ്ധിയിലും മാറ്റമുണ്ടാകും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, എങ്കിലും ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ജീവിതത്തിലെ നിർണായകമായ ചില മാറ്റങ്ങൾ വരാനുള്ള തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി: ഇവർക്ക് സൂര്യ-യമ നവപഞ്ചമ രാജയോഗം വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ വ്യക്തിത്വം നല്ല രീതിയിൽ മെച്ചപ്പെടും. കുടുംബത്തിലോ, ജോലിയിലോ, ബിസിനസിലോ നിലനിൽക്കുന്ന തടസങ്ങൾ നീങ്ങും. ഇവരുടെ കരിയറിൽ വളരെ നല്ല വളർച്ചയ്ക്ക് സാധ്യതയുണ്ട്. ഇക്കൂട്ടർക്ക് ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ധൈര്യമായി ചിന്തിക്കാം.
മകരം രാശി: ഇക്കൂട്ടരുടെ ലഗ്നഭാവത്തിൽ യമനും അഞ്ചാം ഭാവത്തിൽ സൂര്യനും സ്ഥിതിചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിയിലുള്ള ആളുകൾക്ക് മികച്ച നേട്ടങ്ങൾക്ക് സാധ്യത കൽപ്പിക്കപ്പെടുന്നു. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങും. വിദ്യാർത്ഥികൾക്ക് നല്ലതാണ് ഈ സമയം. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയുമെന്നത് ഉറപ്പുള്ള കാര്യമാണ്. സന്തോഷവും സമ്പത്തും നിങ്ങളുടെ പിന്നാലെ വരും. ആത്മീയതയിൽ നിങ്ങൾക്ക് താൽപര്യം ജനിക്കാനുള്ള സമയമാണ് വരാനിരിക്കുന്നത്.












Click it and Unblock the Notifications