ജോലി മാറാനും നല്ലത് കിട്ടാനും സാധ്യത, ഇവരുടെ പ്രണയം പൂവണിയും! വരുമാനം കൂടും, ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് വിലയിരുത്തൽ. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുക പതിവാണ്.
അതിനാൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

സാധാരണക്കാരായ ആളുകൾ ഇത്തരം ഗ്രഹങ്ങളുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വെറുതെ ഒന്നുമല്ല, അതിന്റെ പ്രാധാന്യവും സവിശേഷതയും കണ്ടറിഞ്ഞിട്ടും അനുഭവിച്ചറിഞ്ഞിട്ടും തന്നെയാണ്. ഇവയൊക്കെ നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ കൂടി ഓർത്തിട്ടാണ് എല്ലാവരും ഇതിനെ പ്രതീക്ഷിക്കുന്നത് എന്നും പറയാം. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമാണ്.
പറഞ്ഞുവന്നത് അത്തരമൊരു സവിശേഷമായ യോഗത്തെ കുറിച്ചാണ്. ജ്യോതിഷപ്രകാരം സെപ്റ്റംബർ പതിമൂന്നിന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും. അതിലൂടെ വ്യാഴവുമായി സംയോജിക്കുകയും നവമഞ്ചമ രാജയോഗം ഉണ്ടാവുകയും ചെയ്യും. ഇത് വളരെ പ്രാധാന്യമേറിയ ഒരു യോഗമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ജ്യോതിഷത്തിൽ ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തെ പ്രധാന ഗ്രഹങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. വ്യാഴം ഏകദേശം ഒരു വർഷത്തിനുള്ളിൽ അതിന്റെ രാശി മാറ്റുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. നിലവിൽ വ്യാഴം മിഥുനത്തിലാണ് ഉള്ളത്. വ്യാഴം ചൊവ്വയുമായി സംയോജിക്കുകയും അതിലൂടെ നവപഞ്ചമ രാജയോഗം ഉണ്ടാവുകയുമാണ് ചെയ്യുക. ചില രാശിക്കാർക്ക് ഇത് വലിയ രീതിയിൽ ഗുണകരമാവും, അവർ ഏതൊക്കെയെന്ന് നോക്കാം.
ചിങ്ങം രാശി: വരാനിരിക്കുന്ന നവപഞ്ചമ രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. ധാരാളം നേട്ടങ്ങൾ ലഭിക്കും, തൊഴിൽ മേഖലയിൽ മുന്നേറ്റം ഉറപ്പാണ്. ജോലി മാറാൻ നിരവധി അവസരങ്ങൾ കിട്ടുകയും നല്ല ജോലി കിട്ടുകയും ചെയ്യും. സാലറി ഹൈക്കിനും സ്ഥാനക്കയറ്റത്തിനും സാധ്യത. ബിസിനസ് മേഖലയിലും നിങ്ങൾക്ക് ധാരാളം ലാഭം കിട്ടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ തെളിയും. പ്രണയം പൂവണിയും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കും.
മീനം രാശി: ഈ സമയത്ത് സുഖ സൗകര്യങ്ങളിളും ആഡംബരത്തിലും മുന്നേറ്റം ഉറപ്പാണ്. കുടുംബത്തിന്റെ പൂർണ പിന്തുണ ഇവർക്കുണ്ടാവും. കരിയർ മേഖലയെക്കുറിച്ച് പറയുകയാണെങ്കിൽ നിങ്ങൾ എന്തെങ്കിലും സമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഉറപ്പാണ്. ജീവിതത്തിൽ സമാധാനവും സന്തുലിതാവസ്ഥയും അനുഭവപ്പെടാൻ സാധ്യത ഉണ്ട്.
കുംഭം രാശി: ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയും. സഹപ്രവർത്തകരുമായി സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാകും, വാതുവയ്പ്പ് അല്ലെങ്കിൽ വ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസിൽ നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കാൻ സാധ്യത. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ജീവിതത്തിൽ സന്തോഷം, സമാധാനം, ഭാഗ്യം എന്നിവ കൂടിവരും.












Click it and Unblock the Notifications