Get Updates
Get notified of breaking news, exclusive insights, and must-see stories!

നവരാത്രിയിൽ ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്; ആഗ്രഹിക്കുന്നതെല്ലാം നടക്കും! സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

നവരാത്രി ഹിന്ദു മതത്തിലെ ഒരു പ്രധാന ഉത്സവമാണ്, ഇത് ഒൻപത് രാത്രികളും പത്ത് ദിവസങ്ങളും നീണ്ടുനിൽക്കുന്ന ഒന്നാണ്. ഈ വർഷം നവരാത്രി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കപ്പെടും, കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പല രീതിയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. എന്തെന്നാൽ ഉത്തരേന്ത്യയിൽ ഇത് വളരെ വിപുലമായ രീതിയിലാണ് പലപ്പോഴും കൊണ്ടാടുന്നത്.

ഈ ഉത്സവം ദുർഗ്ഗാ ദേവിയെ ആരാധിക്കുന്നതിനും ശക്തി, ധൈര്യം, ജ്ഞാനം എന്നിവയെ പ്രതിനിധീകരിക്കുന്ന ഒൻപത് രൂപങ്ങളെ (നവദുർഗ്ഗ) പൂജിക്കുന്നതിനും സമർപ്പിച്ചിരിക്കുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കുഷ്‌മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെയാണ് ഈ ഒൻപത് ദിനങ്ങൾ ആരാധിക്കുന്ന രൂപങ്ങൾ.

navaratri2025

കേരളത്തിൽ നവരാത്രി പ്രധാനമായും സരസ്വതി പൂജ, ആയുധ പൂജ, വിദ്യാരംഭം എന്നിവയുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കുന്നത്. അതിനാൽ തന്നെ ക്ഷേത്രങ്ങളിലും മറ്റും അതിന് അനുസരിച്ചുള്ള ചടങ്ങുകളാണ് നടത്തപ്പെടാറുള്ളത്. ചെറിയ കുട്ടികളെ അക്ഷരാഭ്യാസം ആരംഭിക്കുന്നതിനായി ക്ഷേത്രങ്ങളിൽ കൊണ്ടുപോവുകയും വിദ്യാർത്ഥികളുടെ പുസ്‌തകം പൂജയ്ക്ക് വയ്ക്കുകയും ചെയ്യുന്നതും ഈ സമയത്താണ്.

അത്തരത്തിൽ നവരാത്രി എന്ന ഉത്സവത്തിന് സവിശേഷ സ്ഥാനം തന്നെയുണ്ട് ജീവിതത്തിൽ. എന്നാൽ അത് എത്രത്തോളം നമ്മെ സ്വാധീനിക്കാൻ ശേഷിയുള്ള ഒന്നാണെന്ന് നമ്മൾ അറിയുന്നില്ല. ജ്യോതിഷത്തിലും സവിശേഷമായ മാറ്റങ്ങളാണ് ഈ കാലയളവിൽ ഉണ്ടാവാനിരിക്കുന്നത്. എന്തെന്നാൽ ജ്യോതിഷപ്രകാരം ചില രാശിക്കാർക്ക് ഈ ദിവസങ്ങളിൽ വലിയ സൗഭാ​ഗ്യങ്ങൾ തേടിയെത്തും.

ഇവർക്ക് ദുര്‍ഗാദേവിയുടെ അനു​ഗ്രഹമുണ്ടാകും എക്കാലവും. നവരാത്രി കാലയളവിൽ ചിലർക്ക് നല്ല നേട്ടം പ്രാപ്‌തമാകാൻ സാധ്യത ഏറെയാണ്. ജീവിതത്തിൽ ഭാ​ഗ്യവും വിജയവും ഇക്കൂട്ടരെ തേടിയെത്തും. നവരാത്രി എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല നേട്ടങ്ങൾ നൽകുക. അത്തരത്തിൽ ഏതൊക്കെ രാശികൾക്കാണ് ഈ കാലയളവിൽ നേട്ടമുണ്ടാകുകയെന്ന് നോക്കിയാലോ.

മേടം രാശി: നവരാത്രി കാലയളവിൽ ജീവിതത്തിൽ പലവിധ നേട്ടങ്ങളും കൈവരുന്നതാണ്. പുതിയ പദ്ധതികൾ തുടങ്ങാൻ അനുകൂല സമയമായിരിക്കും ഇത്. അതിലൂടെ നേട്ടം കൊയ്യാനും ഈ രാശിക്കാർക്ക് സാധിക്കും. ആ​ഗ്രഹങ്ങളൊക്കെയും പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ നല്ല മുന്നേറ്റം ഉറപ്പാണ്.

കര്‍ക്കടകം രാശി: ഈ കാലയളവിൽ ​ഗുണപരമായ പല മാറ്റങ്ങളും ഇവർക്ക് സംഭവിക്കും. ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും ഇതെന്ന് ഉറപ്പാണ്. പല രോഗങ്ങളിൽ നിന്ന് ഇവർക്ക് മുക്തി നേടാനാകും. ശത്രുക്കൾ പോലും മിത്രങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുമെന്നതാണ് പ്രധാന കാര്യം.

തുലാം രാശി: ഇവർക്ക് ഈ കാലയളവിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനും മുന്നോട്ട് കുതിക്കാനും സാധിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതകൾ ഏറെയാണ്. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്താനുള്ള സാധ്യതയുണ്ട്. കരിയറിൽ പുരോ​ഗതിയുണ്ടാകും. ഇവരുടെ ചെറുതും വലുതുമായ ആഗ്രഹങ്ങളെല്ലാം സഫലമാകും.

മകരം രാശി: സമൂഹത്തിൽ അം​ഗീകാരവും ആദരവും ലഭിക്കാൻ കാരണമാവും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുമെന്നതിൽ സംശയം വേണ്ട. ദുർ​ഗാദേവിയുടെ അനു​ഗ്രഹം എപ്പോഴുമുണ്ടാകും. ജോലിരം​ഗത്ത് അം​ഗീകാരവും ഉയർച്ചയുമുണ്ടാകും. ആരോ​ഗ്യ പ്രശ്‌നങ്ങൾ എല്ലാം മാറും. ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്ക് എല്ലാം പരിഹാരം കണ്ടെത്താൻ സാധിക്കുന്ന സമയമാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+