നീചഭംഗ രാജയോഗം ഓഗസ്‌റ്റിൽ; ഈ അഞ്ച് രാശിക്കാർക്ക് നല്ല കാലം, പണം വന്നൊഴുകും, ലോട്ടറി അടിക്കും!
ജ്യോതിഷം പലരും വിചാരിക്കുന്നത് പോലെ ഒരിക്കലും നിസ്സാര വിഷയമല്ല. ഭൂമിയിലെ ഓരോ ജീവജാലത്തിന്റെയും സൃഷ്‌ടിക്ക് പിന്നിൽ ഒരു നിയോഗമുണ്ടെന്ന് അത് ആഴത്തിൽ വ്യക്തമാക്കുന്നു. ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ നിർണയിക്കാൻ ജ്യോതിഷത്തിലൂടെ സാധിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, ജനന സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിർണയിക്കുക. അതനുസരിച്ച് ഓരോ വ്യക്തിയുടെയും യോഗങ്ങൾ വ്യത്യസ്‌തമായിരിക്കും.
പറഞ്ഞുവന്നത് രാശിയിൽ ഉണ്ടാവുന്ന ചില മാറ്റങ്ങളെ കുറിച്ചാണ്. ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ഈ മാസം വളരെ സവിശേഷമായ ഒരു യോഗമാണ് വന്നുചേരുക. ശരിക്കും പറഞ്ഞാൽ അത് എത്തി കഴിഞ്ഞാൽ ചിലരുടെ ജീവിതത്തിൽ വലിയ വെളിച്ചമാണ് വന്നു നിറയുക. സമ്പത്തിന്റെയും സമൃദ്ധിയുടെയും ഒക്കെ വാഹകരായി ചില ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലമാണ് ഇത് സംഭവിക്കുന്നത്.

ഈ ഓഗസ്‌റ്റിൽ സവിശേഷമായ നീചഭംഗ രാജയോഗമാണ് വരാനിരിക്കുന്നത്. സാധാരണ ഗതിയിൽ ഈ രാജയോഗം മൂലം ഉണ്ടാവുന്ന നേട്ടങ്ങൾക്ക് ഉപരി ഇക്കുറി ഇതിന് കാര്യമായ ചില നേട്ടങ്ങൾ ഉണ്ടാവാനും സാധ്യത അധികമാണ്. എന്തെന്നാൽ ഇത് ചിങ്ങമാസമാണ്, അത്തരത്തിൽ ഇക്കുറി ലോട്ടറി അടക്കമുള്ള നേട്ടങ്ങളാവും ആളുകളെ കാത്തിരിക്കുന്നത്. എല്ലാ രാശിക്കാർക്കും ഇത് ഒരുപോലെ ആയിരിക്കില്ല ബാധിക്കുക, ഏതൊക്കെ രാശികൾക്ക് ഇത് ഗുണകരമാവുമെന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഏറെ നാളായി നേരിട്ടിരുന്ന തടസങ്ങൾ മാറി പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സമയമായേക്കാം. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കുകയും കഴിവുകൾ അംഗീകരിക്കപ്പെടുകയും ചെയ്യാം. സാമ്പത്തികമായി പഴയ ബാധ്യതകൾ കുറയ്ക്കാനും വരുമാനം മെച്ചപ്പെടുത്താനും അവസരങ്ങൾ ലഭിക്കാം. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാനും പുതിയ സാമ്പത്തിക സ്രോതസുകൾ തുറക്കാനും സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് കൂടുതൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകാം. നേരത്തെ പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും വരുമാനത്തിൽ സ്ഥിരത കൈവരിക്കാനും സാധ്യതയുണ്ട്.സ്ഥാനക്കയറ്റം, ശമ്പള വർധന, പുതിയ ജോലി എന്നിവയ്ക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം. അപ്രതീക്ഷിതമായി പണം ലഭിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം.
മിഥുനം
മിഥുനം രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുതിയൊരു തുടക്കം കുറിക്കാൻ അനുയോജ്യമായ അവസരങ്ങൾ ലഭിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലെ ജോലിയിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കാനും സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം ലഭിക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. കുടുംബത്തിൽ ഐശ്വര്യം നിറയും.
ചിങ്ങം
ഇവർക്ക് ഏറെക്കാലമായി ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ പുരോഗതി കാണാനും പഴയ തടസ്സങ്ങൾ മറികടക്കാനും സാധിക്കാം. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം അല്ലെങ്കിൽ കൂടുതൽ അധികാരമുള്ള ചുമതല ലഭിക്കാനുള്ള സാധ്യത. സ്വന്തം കഴിവുകൾ മറ്റുള്ളവർ തിരിച്ചറിയുന്ന സാഹചര്യം ഉണ്ടാകാം. സാമ്പത്തികമായി വരുമാനം വർധിക്കാനും പഴയ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും സാധിച്ചേക്കാം. ഭാഗ്യക്കുറി പോലുള്ള കാര്യങ്ങളിൽ നേട്ടത്തിന് സൂചനകളുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് പഴയ ബുദ്ധിമുട്ടുകളിൽ നിന്ന് പുറത്തുകടന്ന് പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള അവസരം. ജോലി, ബിസിനസ്, സാമ്പത്തികം എന്നീ മേഖലകളിൽ പതുക്കെയെങ്കിലും സ്ഥിരമായ പുരോഗതി ഉണ്ടാകാം. പുതിയ ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാം. സാമ്പത്തികമായി മുമ്പുണ്ടായിരുന്ന സമ്മർദ്ദം കുറയുകയും വരുമാനം മെച്ചപ്പെടുകയും ചെയ്യാം. പഴയ കടങ്ങൾ തീർക്കാനും ഭാവിയിലേക്ക് കൂടുതൽ പണം മാറ്റിവയ്ക്കാനും സാധിച്ചേക്കാം.




Click it and Unblock the Notifications