നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം
ജ്യോതിഷം പലരും കരുതുന്നത് പോലെ ഒരു നിസ്സാര വിഷയമല്ല. ഭൂമിയിലെ ഓരോ ജീവജാലത്തിന്റെയും സൃഷ്‌ടിക്ക് പിന്നിൽ ഒരു നിയോഗമുണ്ടെന്ന് അത് ആഴത്തിൽ വ്യക്തമാക്കുന്നു. ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ നിർണയിക്കാൻ ജ്യോതിഷത്തിലൂടെ സാധിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, ജനന സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. അതനുസരിച്ച് ഓരോ വ്യക്തിയുടെയും യോഗങ്ങൾ വ്യത്യസ്‌തമായിരിക്കും.
ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾക്കാണ് പ്രാധാന്യം. സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണവ. ഇതിൽ ആദ്യത്തെ ഏഴ് ഗ്രഹങ്ങൾ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കൽപ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നീ പന്ത്രണ്ട് രാശികളും ജ്യോതിഷത്തിൽ നിർണായക പങ്ക് വഹിക്കുന്നു.

പ്രധാനമായും 27 നക്ഷത്രങ്ങളാണ് ഭാരതീയ ജ്യോതിഷത്തിലുള്ളത്: അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി. ഇവയ്ക്കെല്ലാം കൃത്യമായ കർമ്മങ്ങളും ഫലങ്ങളും കൽപ്പിക്കപ്പെട്ടിരിക്കുന്നു.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ഈ മാസം വളരെ സവിശേഷമായ ഒരു യോഗമാണ് വന്ന് ചേരുക. ശരിക്കും പറഞ്ഞാൽ അത് വന്നുചേർന്നു കഴിഞ്ഞാൽ ചിലരുടെ ജീവിതത്തിൽ വലിയ വെളിച്ചമാണ് വന്നു നിറയുക. സമ്പത്തിന്റെയും സമൃദ്ധിയുടെയും ഒക്കെ വാഹകരായി ചില ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലമാണ് ഇത് സംഭവിക്കുന്നത്.
ബുധൻ നീച രാശിയായ മീനത്തിൽ വ്യാഴവുമായി ചേർന്ന് നീചഭംഗ രാജയോഗം സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിലവിൽ ബുധൻ കുംഭത്തിലാണ് നിലകൊള്ളുന്നത്. ഏപ്രിൽ 11 ന് അത് രാശി മാറി തന്റെ നീച രാശിയായ മീന രാശിയിൽ പ്രവേശിക്കുകയാണ്. അവിടെ വ്യാഴം മധ്യ ഭാവത്തിൽ സ്ഥിതി ചെയ്യുന്നതിലൂടെയാണ് നീചഭംഗ രാജയോഗം സൃഷ്‌ടിക്കുക. ഏതൊക്കെ രാശികൾക്ക് ഗുണമാവും എന്നറിയാം.
ഇടവം രാശി
വരാനിരിക്കുന്ന നീചഭംഗ രാജയോഗം ഈ രാശിക്കാർക്ക് ഗുണകരമാകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് യോഗം രൂപപ്പെടുന്നത്. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. വളരെക്കാലമായി മനസിൽ കൊണ്ടുനടന്ന പല ആഗ്രഹങ്ങളും സാക്ഷാത്കരിക്കും. ബിസിനസുകാർക്ക് നല്ല നേട്ടങ്ങൾ വന്നുചേരും. നിക്ഷേപങ്ങളിലൂടെയും ലാഭം കൊയ്യും. സാമ്പത്തികമായി മുന്നേറാനുള്ള എല്ലാ സാധ്യതയും ഉണ്ടാവും.
മിഥുനം രാശി
ബുധന്റെ നീചഭംഗ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണം ചെയ്യും. ഇക്കൂട്ടരുടെ ചിന്താശേഷിയും മറ്റ് കഴിവുകളും വർധിക്കാം. ഭാവിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഈ രാശിക്കാർ സഹായിക്കും. ജീവിതത്തിൽ സമൂഹത്തിൽ നിന്ന് ലഭിക്കുന്ന ബഹുമാനവും ആദരവും വർധിക്കാം. ജോലിയിലുള്ളവർക്ക് ഈ കാലയളവ് നല്ലതായി മാറും. മേലുദ്യോഗസ്ഥർ ഇവർക്ക് ഗുണമായി മാറുക തന്നെ ചെയ്യും. സാമ്പത്തികമായി നല്ല കാലമാണ് വരാനിരിക്കുന്നത്.
മീനം രാശി
ബുധന്റെ നീചഭംഗ രാജയോഗം ഇവർക്ക് പല മേഖലകളിലും നേട്ടങ്ങൾ സമ്മാനിക്കും. ലഗ്ന ഭാവത്തിൽ ബുധന്റെ സാന്നിധ്യം ഉള്ളതിനാൽ ചിന്താശേഷി വർധിക്കും. ഓർമ്മശക്തി കൂടുതൽ മൂർച്ചയുള്ളതായി മാറും. ക്ഷമയോടെ മുന്നോട്ട് പോയാൽ വിജയം കൈവരിക്കാൻ സാധിക്കും. ബിസിനസിൽ ലാഭമുണ്ടാകാൻ സാധ്യതയേറെ. ബുദ്ധിയിലൂടെ വിജയം നേടാൻ കഴിയും. കുടുംബത്തിൽ സന്തോഷവും സമാധാനവും. പ്രണയത്തിൽ വിജയം ഉറപ്പ്.












Click it and Unblock the Notifications