ഈ രാശിക്കാർക്ക് പ്രണയ വിവാഹത്തിന് യോഗം; വരുമാനം ഇരട്ടിയാവും! സമ്പത്തും ഐശ്വര്യവും വർധിക്കും
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും കാരണമാവുന്നതായി കാണാം. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ സ്ഥാനം മാറുമെന്നതാണ് സത്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് കരുതുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരാറുണ്ട്.
ഇത്തരത്തിൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണക്കാർ ചെയ്യുന്നൊരു കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം.

അത്തരത്തിൽ ഒരു യോഗമാണ് നീചഭംഗ രാജയോഗം. എന്താണീ യോഗം എന്ന് പലര്‍ക്കും അറിയില്ല. നീചം എന്നു വരുന്നത്കൊണ്ട് പലരും ഇത് മോശം ഫലമായാണ് കരുതുന്നത്. യഥാർഥത്തിൽ ഇത് ആദ്യം മോശവും പിന്നീട് നല്ലതുമായ ഫലങ്ങൾ തരുന്ന ഒരു യോഗമാണ് ഇത്. പലപ്പോഴും ഒരു സ്ഥാനത്ത് ഇരുന്നിട്ട് അത് നഷ്‌ടമാവുകയും പിന്നീട് അത് തിരിച്ചിട്ട് കിട്ടുകയോ അതിലും മികച്ച നിലയിൽ എത്തുകയോ ചെയ്യുന്നതാണ് ഇതിന്റെ സവിശേഷത.
ഇന്ന് കന്നി രാശിയില്‍ ശുക്രന്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് ചില രാശിക്കാരിൽ സവിശേഷമായ നീചഭംഗ രാജയോഗത്തിന് വഴി വെക്കുന്നു. സാധാരണയായി കന്നി രാശിയുടെ അധിപനാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധനൊപ്പം മറ്റ് ഗ്രഹങ്ങളായ ശുക്രനും സൂര്യനും ചേരുന്നതിന്റെ ഫലമായി ഗുണകരമായ പ്രത്യേക യോഗത്തിന് തന്നെ വഴിയൊരുക്കുന്നു.
ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് ഇതിനെ കുറിച്ചുള്ള വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയുക. അങ്ങനെയുള്ള ശുക്രനാണ് ഇപ്പോൾ രാശിമാറിയിരിക്കുന്നത്. അതിലൂടെ ഉണ്ടാവുന്ന മാറ്റങ്ങൾ പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതൊക്കെ രാശിക്കാർക്ക് നേട്ടമുണ്ടാവുമെന്ന് നോക്കാം.
കന്നി രാശി: സവിശേഷമായ നീചഭംഗ രാജയോഗം പല വിധത്തിലാണ് ഇവരിൽ സ്വാധീനം ചെലുത്തുക. ജോലിയിൽ ഇവർക്ക് അനുകൂലമായ കാര്യങ്ങൾ നടപ്പാവും. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രമോഷൻ പോലെ വന്നുചേരും. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. പുതിയ ജോലിക്ക് ഏറ്റവും അനുകൂലമായ സമയമായിരിക്കും ഇത്. പ്രണയിക്കുന്നവർക്ക് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള യോഗം കാണുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തും.
തുലാം രാശി: ഇവർക്ക് നീചഭംഗ രാജയോഗം വെച്ചടി വെച്ചടി കയറ്റം നല്‍കുന്നു. വളരെയധികം ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ ഇവർക്ക് ഗുണകരമാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഒക്കെ ഇവർക്ക് വരും. ഇക്കൂട്ടരുടെ വരുമാനം ഇരട്ടിയാവും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. വരുമാനം വര്‍ധിക്കുന്നത് അനുസരിച്ച് മറ്റുള്ളവരെ സഹായിക്കും. ആരോഗ്യത്തിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമേ ഇല്ലെന്നതാണ് പ്രധാനം.
വൃശ്ചികം രാശി: ഇവർക്ക് നീചഭംഗ രാജയോഗം പല രീതിയിലാണ് ഗുണകരമായ മാറ്റങ്ങള്‍ വരുന്നത്. നിങ്ങള്‍ക്ക് സമൂഹത്തിലുള്ള നിലയും വിലയും വര്‍ധിക്കുന്നു. മുടങ്ങിക്കിടന്ന പല ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ അവർക്ക് സാധിക്കും. ബിസിനസ് നേട്ടങ്ങളില്‍ നിങ്ങളില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വന്നുചേരും. ആശ്വാസകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. തൊഴില്‍ സാധ്യതകള്‍ ഉയരും. ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാം തന്നെ മാറും. ഇവരുടെ സമ്പത്തും ഐശ്വര്യവും ഒക്കെ വർധിക്കുകയും ഉയരുകയും ചെയ്യും.












Click it and Unblock the Notifications