പുതുവർഷത്തിന്റെ ആദ്യദിനം മുതൽ ശുഭയോഗങ്ങൾ; ജീവിതം അടിമുടി മാറും, പണത്തിന് ഒരു മുട്ടും ഉണ്ടാവില്ല!
യഥാർത്ഥത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും നിങ്ങൾ കരുതുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്നർത്ഥം. അടുത്ത വർഷം ആദ്യം പല ശുഭയോഗങ്ങളും വരുന്നുണ്ട്. അത് ചില രാശിക്കാരുടെ ജീവിതത്തിൽ മാറ്റത്തിന്റെ അലയൊലി കൊണ്ട് വരും എന്നതാണ് കാര്യം. ഏതൊക്കെ യോഗങ്ങളാണ് വരുന്നതെന്ന് നോക്കാം.
രവിയോഗം: പുതുവർഷത്തിന്റെ ആദ്യ ദിവസം തന്നെ വളരെ അപൂർവമായ യോഗമാണ് രൂപപ്പെടുന്നത്. 2026 ജനുവരി 1 വ്യാഴാഴ്‌ച തന്നെ സംവിശേഷമായ രവിയോഗം രൂപപ്പെടും എന്നതാണ് പ്രത്യേകത. വളരെ ശക്തമായ ഈ യോഗം, പുതിയ സംരംഭം, നിക്ഷേപം, യാത്ര, വിദ്യാഭ്യാസം, ബിസിനസ് എന്നിവ ആരംഭിക്കുന്നതിന് വളരെ അധികം ഗുണം ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ ജീവിതം ഒന്നാകെ മാറ്റി മറിക്കാനും ഇത് സഹായിക്കും.
പഞ്ചഗ്രഹി യോഗം: വേദ ജ്യോതിഷത്തിൽ, വളരെ സ്വാധീനമുള്ളതും സവിശേഷവുമായ ഒരു യോഗമാണ് പഞ്ചഗ്രഹി യോഗം. അഞ്ച് പ്രധാന ഗ്രഹങ്ങൾ ഒരു രാശിയിൽ ഒന്നിച്ചു വരുമ്പോഴാണ് പഞ്ചഗ്രഹി യോഗം രൂപപ്പെടുക എന്നതാണ് പ്രത്യേകത. ജനുവരിയിൽ മകരം രാശിയിലാണ് അഞ്ച് ഗ്രഹങ്ങളുടെ ഒത്തുചേരൽ സംഭവിക്കാൻ ഒരുങ്ങുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നല്ല ഗുണങ്ങൾ കൊണ്ട് വരാൻ ഇവയ്ക്ക് സാധിക്കും.
ഗജകേസരി യോഗം: ജ്യോതിഷ പ്രകാരം, 2026 ജനുവരി 2 വെള്ളിയാഴ്‌ച, വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗത്തിലൂടെ ഗജകേസരി യോഗം രൂപപ്പെടും എന്നതാണ് പ്രത്യേകത. ഇത് വളരെ ശുഭകരമായ ഒന്നാണ്. ഈ യോഗത്തിന്റെ ശുഭഫലത്തിലൂടെ സമ്പത്ത്, ബഹുമാനം, അറിവ്, സന്തോഷം എന്നിവ ലഭിക്കുമെന്നതാണ് കാര്യം. കർക്കിടകം, വൃശ്ചികം, മീനം എന്നീ രാശിക്കാർക്ക് ഈ യോഗം ഗുണകരമായി ഭവിക്കും. സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകൾ അകലുകയും ചെയ്യും.


Click it and Unblock the Notifications