Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം 2025: ഈ ഓണം തൊട്ട് ഇവരുടെ ജീവിതം മാറിമറിയും... സമ്പത്ത് കുമിഞ്ഞ് കൂടാന്‍ പോകുന്നു..!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Onam 2025

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഇന്ന് അത്തം പിറന്നിരിക്കുകയാണ്. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് ഇന്ന് മുതല്‍ തുടക്കമാകുകയാണ്.

ഇന്നേക്ക് പത്താം നാളാണ് തിരുവോണം. മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം ജാതിഭേദമന്യേ എല്ലാവരും ഒത്തൊരുമയോടെ കൂടെയാണ് കൊണ്ടാടുന്നത്. ഈ ഓണക്കാലത്ത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്കൊന്ന് നോക്കാം.

മേടം

ഈ വര്‍ഷത്തെ ഓണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ മികച്ച സമയത്തിന്റെ തുടക്കമാണിത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ ഉപരിപഠനത്തിനോ വേണ്ടി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സാമ്പത്തികമായി കുടുംബം നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും.

ഇടവം

ഈ വര്‍ഷത്തെ ഓണം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. ഈ ഓണക്കാലം നിങ്ങള്‍ എക്കാലവും ഓര്‍ക്കും.

ചിങ്ങം

ഈ വര്‍ഷത്തെ ഓണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. കര്‍മ്മരംഗത്ത് തിളങ്ങാനാകും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.

ധനു

ഈ വര്‍ഷത്തെ ഓണക്കാലം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി കാത്തിരിക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം പൂവണിയും. പുതിയ വീട്ടിലേക്ക് വൈകാതെ താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയാക്കുന്ന ഒരു സമയം കൂടിയാണ്. വ്യക്തി ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും.

മീനം

ഈ വര്‍ഷത്തെ ഓണം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തെളിയും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പിന്തുണ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+