തിരുവോണത്തിന് ഈ രാശിക്കാര്‍ക്ക് അളവറ്റ ധനം കൈയിലെത്തും, ഒപ്പം സ്വര്‍ണവും; നിങ്ങളുമുണ്ടോ?
മലയാളികളുടെ ദേശീയ ഉത്സവം എന്നാണ് ഓണം അറിയപ്പെടുന്നത്. വറുതിയുടെ കര്‍ക്കിടകത്തിന് ശേഷം പിറക്കുന്ന പൊന്നിന്‍ ചിങ്ങത്തിലെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വരവിനെ വിളിച്ചോതുന്നതാണ് ഓണക്കാലം. അതിനാല്‍ ജ്യോതിഷത്തിലും ഓണത്തിന് സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. 2025-ലെ ഓണക്കാലം ചില നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായ ഭാഗ്യങ്ങള്‍ കൊണ്ടുവരും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
ഗ്രഹങ്ങളുടെ രാശിയിലെ അനുകൂലമായ മാറ്റങ്ങള്‍ കാരണമാണ് ഇത് സംജാതമാകുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. വ്യാഴം തിരുവോണദിനത്തില്‍ പുനര്‍വാസു നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒപ്പം ശനിയുടെ മീന രാശിയിലെ സഞ്ചാരവും വ്യക്തികള്‍ക്ക് ഗുണപരമായിരിക്കും.

ശുക്ര- ബുധ സംയോഗം, ചൊവ്വ-യുറാനസ് സംയോഗം എന്നിവയും ചിലര്‍ക്ക് ഏറെ ഗുണം ചെയ്യും. ജ്യോതിഷത്തില്‍ ഓണം ഒരു ആഘോഷം മാത്രമല്ല, മറിച്ച് ഗ്രഹങ്ങളുടെ അനുഗ്രഹം തേടുന്ന ഒരു ആത്മീയ കാലവുമാണ്. അതിനാല്‍ ഈ ഓണക്കാലത്ത് രൂപപ്പെടുന്ന ഗ്രഹങ്ങളുടെ അനുകൂല മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായി ഭവിക്കുക എന്ന് നമുക്ക് പരിശോധിക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഈ ഓണക്കാലം അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന എല്ലാ പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. കരിയറില്‍ തിളങ്ങാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുകൂലമായ സമയം. ആരോഗ്യപരമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകും.
മിഥുനം
ഓണക്കാലം മിഥുനം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. പ്രണയബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. തൊഴില്‍പരമായ മാറ്റങ്ങളിലൂടെ ധനലാഭവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാം. അതിനാല്‍ ഓണം ബംപറില്‍ ഒരു കൈ പരീക്ഷിക്കാവുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ഓണക്കാലം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. അപ്രതീക്ഷിതമായ ധനലാഭം നിങ്ങളെ തേടിയെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ രാശിക്കാരുടെ ആസ്തി പെട്ടെന്ന് വര്‍ധിക്കും. സ്വന്തമായി ഒരു വീടോ, സ്ഥലമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ സമയം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ഓണം അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. ഇത്രയും നാള്‍ സാമ്പത്തികമായി നില നിന്നിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പൂര്‍ണ്ണമായ പരിഹാരമാകും. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ തുറക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായും മാനസികമായും ഉത്തേജനം നല്‍കും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ഓണക്കാലം ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. വിദേശത്ത് ജോലിയ്ക്കും ഉപരിപഠനത്തിനും ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ ഓണക്കാലം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ബിസിനസില്‍ വലിയ ലാഭം ഉണ്ടാക്കാന്‍ സാധിക്കും. ധനം, വസ്തുവകകള്‍ എന്നിവ സ്വന്തമാക്കാനുള്ള യോഗം തെളിയും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാനും സഹായിക്കും. പുതിയ വാഹനം വാങ്ങിക്കാനും അനുകൂലമായ സമയം. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും.












Click it and Unblock the Notifications