Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നക്ഷത്രക്കാർ ഓണം ബമ്പർ ലോട്ടറി എടുത്തില്ലേൽ വേഗം വിട്ടോ; 25 കോടി കീശയിലാക്കാൻ സുവർണാവസരം!

ഓരോ നക്ഷത്രക്കാരെയും രാശിക്കാരെയും പലവിധത്തിലുള്ള ഭാഗ്യങ്ങൾ തേടിവരിക സ്വാഭാവികമാണ്. അതിന് എന്തെങ്കിലും തരത്തിലുള്ള മുൻ പ്രവചനങ്ങളോ മറ്റെന്തെങ്കിലും കാര്യമോ ഒന്നും ആവശ്യമില്ല. സമയമാവുമ്പോൾ അത് കൃത്യമായി നമ്മളെ തേടി എത്തും. അതിലൂടെ ജീവിതം മാറി മറിയുകയും അതിനപ്പുറം ചില നേട്ടങ്ങൾ തേടി എത്തുകയും ചെയ്യും. ഏത് വിധേനയും മുന്നേറുക എന്ന ആഗ്രഹം സഫലമാവാൻ ഇതിലൂടെ രാശിക്കാർക്ക് കഴിയും.

ഒരുപക്ഷേ രാജയോഗങ്ങൾ, ധനയോഗങ്ങൾ എന്നിവയിൽ ആയിരിക്കും നമ്മൾ കൂടുതലും സമയവും പ്രതീക്ഷകൾ വയ്ക്കുക. അവയാവട്ടെ നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഗ്രഹങ്ങളുടെ മാറ്റവും അവയുടെ സഞ്ചാരവും മൂലമായിരിക്കും നടക്കുക. അത് കൃത്യമായ ഇടവേളകളിൽ കൊണ്ട് വരുന്ന നല്ല കാലങ്ങളാണ്. അവയ്ക്കാവട്ടെ മറ്റ് എന്തെങ്കിലും തരത്തിലുള്ള സ്വാധീനങ്ങളുടെ ആവശ്യവും ഒട്ടില്ല താനും. എന്നാൽ ചില ഭാഗ്യങ്ങൾ അതുപോലെ ആയിരിക്കില്ല.

thiruvonambumper2025astro

ഓണക്കാലം കഴിഞ്ഞുവെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കൃത്യമായി പറഞ്ഞാൽ ഓണം കഴിഞ്ഞിട്ട് മാസം ഒന്നാവാറായി. സെപ്റ്റംബർ അഞ്ചിന് ആയിരുന്നു തിരുവോണം. മലയാളികളെ സംബന്ധിച്ച് ഓണത്തേക്കാൾ വലിയൊരു ഉത്സവം വേറെയുണ്ടാവില്ല. ഓണക്കാലത്താണ് മലയാളികൾ ഏറ്റവും അധികം ആഘോഷമാക്കുന്നത് ചില കാര്യങ്ങൾക്ക് വേണ്ടിയാണ്, അതിലൊന്ന് മദ്യമാണ്, മറ്റൊന്ന് ലോട്ടറിയും.

ലോട്ടറി ഇല്ലാതെ ഒരു ഉത്സവകാലവും കേരളത്തിൽ കടന്നുപോവാത്ത അവസ്ഥയാണ്. അതാണ് ഇത്തവണത്തെ ഓണം ബമ്പർ വിൽപ്പനയും സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒന്നോ രണ്ടോ മാസങ്ങളായി തകൃതിയായി ഓണം ബമ്പറിന്റെ വിൽപ്പന പൊടിപൊടിക്കുകയാണ്. പല ജില്ലകളിലും റെക്കോഡ് രീതിയിലാണ് ഈ ലോട്ടറിയുടെ വിൽപ്പന നടക്കുന്നത്. ഇത്തവണയും ലക്ഷങ്ങളുടെ കച്ചടവമാണ് പല സെന്ററുകളിലും. അതുകൊണ്ട് തന്നെ ഒക്ടോബർ നാലിന് നറുക്കെടുപ്പ് വരെ മലയാളികളുടെ മുഴുവൻ ശ്രദ്ധയും അതിലാണ്.

പറഞ്ഞുവന്നത് ജ്യോതിഷപ്രകാരം ഇത്തവണ ഓണം ബമ്പർ കിട്ടാൻ സാധ്യത ഏറെയുള്ള ചിലരെ പറ്റിയാണ്. അതിന്റെ പ്രധാന കാരണം ജാതകത്തിലെ മാറ്റങ്ങളാണ്. ചില നക്ഷത്രക്കാർക്ക് ഇത്തവണത്തെ ഓണം ബമ്പർ ഭാഗ്യക്കുറി അടിക്കാനുള്ള സാധ്യത ഏറെയാണ്. 25 കോടി എന്ന സമ്മാനത്തുക എത്ര അധികമാണെന്ന് പറയേണ്ടതില്ലല്ലോ. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തവണ ഓണം ബമ്പർ അടിക്കാൻ യോഗ്യത ഉള്ളവർ എന്ന് നോക്കാം.

തിരുവോണം നക്ഷത്രം: മകരക്കൂറിലെ തിരുവോണം നക്ഷത്രക്കാർക്ക് ആണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ഇവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും സങ്കടങ്ങളും മാറാന്‍ പോകുന്ന കാലമായിരിക്കും വരാനിരിക്കുന്നത്. ദൂരയാത്രകള്‍ വേണ്ടി വരുന്ന സമയമാണ്. പ്രതിസന്ധികള്‍ അവസാനിച്ച് നേട്ടത്തിലേക്ക് പോകുന്ന കാലമായിരിക്കും. ആശിച്ചതും ആഗ്രഹിച്ചതും ഇവര്‍ക്ക് സ്വന്തമാക്കാൻ കഴിയും. ധനലാഭം ഫലമായി വരുമെന്ന് കരുതപ്പെടുന്നു. ഇവരെ ഭാഗ്യഫലങ്ങളും തേടിയെത്തുന്നു.അക്കൂട്ടത്തിൽ ലോട്ടറി ഭാഗ്യം പ്രകടമായി കാണുന്നു .

ആയില്യം നക്ഷത്രം: കര്‍ക്കിടകക്കൂറിലെ ആയില്യം നക്ഷത്രവും ഇത്തവണ ഓണം ബമ്പർ അടിക്കാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്ന കൂട്ടത്തിൽ പെടുന്നു. ഇവര്‍ക്ക ധാനലാഭം ഫലമായി വരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഇവര്‍ക്ക് ഏറെ ഭാഗ്യാനുഭവങ്ങള്‍ വന്നുചേരാനുള്ള സാധ്യതയും ഏറെയാണ്. ഇവര്‍ക്ക് ലോട്ടറി ഭാഗ്യം തെളിഞ്ഞു കാണുന്നുണ്ട്. ഇത് ഊട്ടിയുറപ്പിക്കാൻ അയ്യപ്പക്ഷേത്രത്തില്‍ എള്ളുപായസം കഴിപ്പിയ്ക്കുന്നത് നല്ലതാണ്.

അനിഴം നക്ഷത്രം: പട്ടികയിൽ അടുത്തത് അനിഴം നക്ഷത്രമാണ്. വൃശ്ചികരാശിയില്‍ പെട്ട ഈ നക്ഷത്രത്തിന് സമൃദ്ധിയുടെ കാലമായിരിക്കും വരുന്നത്. ഇവരുടെ ജോലിയിലും കരിയറിലും പുരോഗതിയുണ്ടാകും. വിവിധയിടങ്ങളിൽ നിന്നും ഈ കാലയളവിൽ സാമ്പത്തിക പുരോഗതി വന്നു ചേരും. ഓഹരി വിപണിയില്‍ നിക്ഷേപിച്ചവര്‍ക്കും എല്ലാവിധ ഭാഗ്യവുമുണ്ടാകും. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ മാറുന്ന സമയമായിരിക്കും, ലോട്ടറി അടിക്കാനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+