Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളിയിൽ 5 സ്‌പെഷ്യൽ രാജയോഗങ്ങൾ; ദാമ്പത്യം സുഖകരം, പണം വന്നുനിറയും, ഈ രാശിക്കാർക്ക് നല്ല നാളുകൾ!

ജ്യോതിഷം എന്നത് പലരും കരുതുംപോലെ ചെറിയ കാര്യമല്ല. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. ഇതെല്ലം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ വ്യത്യാസപ്പെടും.

ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

pancha rajayoga

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. അടുത്ത മാസമാണ് ഉത്തരേന്ത്യക്കാരുടെ സവിശേഷമായ ആഘോഷമാണ് ഹോളി വരാനിരിക്കുന്നത്. ഈ സമയത്താണ് എല്ലാവരും കാത്തിരിക്കുന്ന പഞ്ച രാജയോഗങ്ങൾ അഥവാ അഞ്ച് സ്‌പെഷ്യൽ രാജയോഗങ്ങൾ വന്നുചേരുക. മാളവ്യ രാജയോഗം, ബുധാദിത്യ രാജയോഗം, ശുക്രദിത്യ രാജയോഗം, ലക്ഷ്‌മി നാരായണ യോഗം, ധനശക്തി യോഗം എന്നിവയാണ് വരുന്നത്. ഇത് ആർക്കൊക്കെ ഗുണമാവുമെന്ന് നോക്കാം.

ഇടവം രാശി

സവിശേഷമായ ഈ അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. ഇടവ രാശിയുടെ അധിപനായ ശുക്രൻ ശക്തമായ സ്ഥാനത്താകുമ്പോൾ മാളവ്യ രാജ്യയോമുണ്ടാവുന്നു. മധ്യ ഭാവത്തിൽ ശക്തമായ ശുക്രൻ സമ്പത്ത്, ഭൗതിക സുഖങ്ങൾ, ആഡംബരങ്ങൾ എന്നിവയുടെ വർധനവിനെയും സൂചിപ്പിക്കുന്നു. ഇതിലൂടെ നഷ്‌ടമായ പണം വീണ്ടെടുക്കുന്നതിനും പുതിയ വരുമാന സ്രോതസുകൾ ഉണ്ടാവുന്നതിനും അവസരമുണ്ട്. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഐക്യം നല്ല രീതിയിൽ ഉയർന്നേക്കാം.

മിഥുനം രാശി

ഈ അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് ഉറപ്പായും അനുകൂലമായി ഭവിക്കും. ബുധൻ നിങ്ങളുടെ രാശിയുടെ അധിപനായതിനാൽ ബുധാദിത്യ, ലക്ഷ്‌മി നാരായണ യോഗം എന്നിവയുടെ സ്വാധീനം ഈ രാശിക്കാർക്ക് നേട്ടങ്ങൾ ഉറപ്പാക്കും. ഈ കാലയളവിൽ ബുദ്ധി, ആശയവിനിമയ കഴിവുകൾ, തീരുമാനമെടുക്കൽ കഴിവുകൾ എന്നിവ കൂടും. പണം ഇവർക്കൊരു പ്രശ്‌നമേ ആവില്ല. സാമ്പത്തികമായി മുന്നേറും.

ചിങ്ങം രാശി

ഹോളിയിൽ അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. ഈ രാശി സൂര്യനാൽ ഭരിക്കപ്പെടുന്നതിനാൽ സൂര്യനുമായി ബന്ധപ്പെട്ട ബുധാദിത്യ, ശുക്രദിത്യ രാജയോഗങ്ങൾ ഈ രാശിക്കാരുടെ നേട്ടങ്ങൾ ഉയർത്തും. സൂര്യൻ കേന്ദ്രത്തിലോ പത്താം ഭാവത്തിലോ സ്വാധീനം ചെലുത്തുമ്പോൾ പദവി, അന്തസ്, നേതൃത്വപരമായ കഴിവുകൾ എന്നിവ വന്നുചേരും. പരീക്ഷകളിൽ ഇക്കൂട്ടർ വിജയം കൈവരിക്കും. ജീവിതം തന്നെ മാറിമറിയും.

തുലാം രാശി

ഇവർക്ക് ഹോളിയിൽ നല്ല സമയമായിരിക്കും. ശുക്രൻ തുലാം രാശിയുടെ അധിപനായതിനാൽ മാളവ്യ, ലക്ഷ്‌മി നാരായണ യോഗങ്ങളുടെ ഇരട്ട ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിരത, സൗന്ദര്യം, കല, ആഡംബരം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ വിജയം ഉറപ്പാവും. ഇവരുടെ ദാമ്പത്യ ജീവിതം മധുരമുള്ളതായിത്തീരുകയും ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. സമ്പത്ത് കുതിച്ചുയരുകയും ആസ്‌തി വർധിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+