ഒരേ ആഴ്‌ചയിൽ രണ്ട് വട്ടം പഞ്ചഗ്രഹി യോഗം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് ഇരട്ടിയാവും, കടങ്ങൾ തീരും!
യഥാർത്ഥത്തിൽ ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യം ആണുള്ളത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
വരുന്ന ഫെബ്രുവരി 18ന് മകരം രാശിയില്‍ രാഹു, ബുധന്‍, സൂര്യന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നിവര്‍ ഒരുമിച്ച് സംക്രമിക്കുകയാണ്. അതിന്റെ ഫലമായി സവിശേഷമായ പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു. എന്നാല്‍ ഫെബ്രുവരി 24-ന് ഇതേ രാശിയില്‍ ചൊവ്വയും കൂടി ചേരുന്നു. ഇപ്രകാരം ഒരു ആഴ്‌ചയില്‍ തന്നെ മകരം രാശിയില്‍ രണ്ട് വട്ടം പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് ചില രാശിക്കാർക്ക് ധനനേട്ടങ്ങൾ പ്രദാനം ചെയ്യും. ഈ രാശിക്കാർ ഏതെന്നും എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നും നോക്കാം.
കര്‍ക്കിടകം രാശി: വൻ നേട്ടങ്ങൾ ആയിരിക്കും ഇവർക്ക് ലഭിക്കുക. മുടങ്ങിക്കിടന്ന പല കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാനാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇക്കൂട്ടർക്ക് വിദേശയാത്രക്ക് സാധ്യതയുണ്ട്. ഇവരുടെ ബാങ്ക് ബാലന്‍സ് ഇപ്പോൾ ഉള്ളതിനേക്കാളും ഇരട്ടിയാകും. സാമ്പത്തികമായി നിലനിന്നിരുന്ന തടസങ്ങൾ എല്ലാം നീങ്ങും. അമ്പരപ്പിക്കുന്ന രീതിയിൽ ആയിരിക്കും ഇവരുടെ ജീവിതം. വീട് പണി വീണ്ടും ആരംഭിക്കുകയും പെട്ടെന്ന് പൂർത്തിയാക്കുകയും ചെയ്യും.
ചിങ്ങം രാശി: തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ആയിരിക്കും ഇവരെ കാത്തിരിക്കുക. ജോലിയില്‍ പ്രമോഷൻ അടക്കമുള്ളവ ഉണ്ടാവും എന്നർത്ഥം. ആരോഗ്യം ശ്രദ്ധയോടെ നിരീക്ഷിക്കണം. സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ എല്ലാത്തിലും നിങ്ങളോടൊപ്പം ഉണ്ടാവും. ആത്മവിശ്വാസം ഇരട്ടിയാവും. ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാം തീരും. മന:സമാധാനവും സന്തോഷവും ഐശ്വര്യവും നിങ്ങളെ തേടിയെത്തും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള യോഗം ഇവർക്ക് ഉണ്ടാവും.
വൃശ്ചികം രാശി: പഞ്ചഗ്രഹി യോഗത്തിൽ അതിശക്തമായ ഫലങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. പഞ്ചഗ്രഹി യോഗം വൃശ്ചികത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവും. വിജയം എല്ലാ കാര്യത്തിലും ഉറപ്പ് വരുത്താൻ ആവും. കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവും. ഇക്കൂട്ടരെ തേടി സാമ്പത്തിക നേട്ടങ്ങള്‍ വരുകയും ചെയ്യുന്നു. കടങ്ങളെല്ലാം വീട്ടുന്നതിന് ഇവർക്ക് സാധിക്കുന്ന സമയമായിരിക്കും ഇത്. പണം ഇവരിലേക്ക് ഒഴുകി വരും.












Click it and Unblock the Notifications