പുതുവർഷത്തിൽ പഞ്ചഗ്രഹി യോഗം വരുന്നു; അവിവാഹിതർക്ക് സന്തോഷ വാർത്ത, ഈ രാശിക്കാർക്ക് പണം കിട്ടും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. പുതുവർഷത്തിന്റെ ആരംഭത്തിൽ തന്നെയാണ് ഈ യോഗം വരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് ഈ വർഷം ചില സവിശേഷമായ യോഗങ്ങൾ അല്ലാതെ തന്നെ പല രാശിക്കാരെയും സ്വാധീനിക്കാനായി എത്തുന്നുണ്ട്. അതിൽ ലക്ഷ്‌മി നാരായണ രാജയോഗം, ബുധാദിത്യ രാജയോഗം, മഹാലക്ഷ്‌മി രാജയോഗം എന്നിവയൊക്കെ ഉണ്ട്.
അതുപോലെ ജനുവരി മാസത്തിൽ വിരുന്നെത്തുന്ന മറ്റൊരു യോഗമാണ് പഞ്ചഗ്രഹി യോഗം. പേര് പോലെ തന്നെ അഞ്ച് ഗ്രഹങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് ഈ യോഗവും എത്തുന്നത്. ജനുവരിയില്‍ മകരം രാശിയില്‍ അഞ്ച് പ്രധാന ഗ്രഹങ്ങളാണ് ഒരുമിച്ച് വരുന്നത്. സൂര്യന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നിവയാണ് ആ ഗ്രഹങ്ങൾ. ജനുവരി 13ന് ശുക്രനും, 14ന് സൂര്യനും, 16ന് ചൊവ്വയും, 18ന് ചന്ദ്രനും, 24ന് ബുധനും മകരത്തിലെ എത്തുന്നതോടെ ജനുവരി 24 മുതൽ രാജയോഗം ഉണ്ടാവുന്നു.
മകരം രാശി: പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഇവർക്കുണ്ടാവും. ആത്മവിശ്വാസം വർധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും എല്ലാം ഇക്കൂട്ടർക്ക് ലഭിക്കും. ബിസിനസ് സംബന്ധമായി കാര്യങ്ങളിൽ വിജയമുണ്ടാവും. ദീര്‍ഘകാല രോഗങ്ങള്‍ക്ക് അറുതിയുണ്ടാവും. കരിയറിൽ മുന്നോട്ട് നീങ്ങാൻ സാധിക്കുന്നു.
മീനം രാശി: പഞ്ചഗ്രഹിയോഗം പല മാറ്റങ്ങളും വരുത്തുന്നു. ആഗ്രഹങ്ങൾ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ രാശിക്കാരുടെ വരുമാനം വര്‍ധിക്കുകയും സന്തോഷകരമായ പല മാറ്റങ്ങളും തേടി വരികയും ചെയ്യും. വിവേകത്തോടെ സമ്പാദിക്കുന്നതിനും നിക്ഷേപിക്കുന്നതിനും സാധിക്കും. ഉത്തരവാദിത്വത്തോടെ പല കാര്യങ്ങളും കൈകാര്യം ചെയ്യാൻ ഈ രാജയോഗം ഇവരെ സഹായിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാക്കും.
വൃശ്ചികം രാശി: ഇവർക്ക് പഞ്ചഗ്രഹി യോഗം വലിയ ഭാഗ്യം കൊണ്ട് വരുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണാൻ കഴിയും. വീട്ടില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവും. വിവാഹിതരായവര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷം കൊണ്ട് നൽകുന്നു. അവിവാഹിതരായവര്‍ക്ക് വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമായിരിക്കും ഇത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം പെട്ടെന്ന് തന്നെ ഉണ്ടാവും.












Click it and Unblock the Notifications