ഈ രാശിക്കാരുടെ കഠിനാധ്വാനം ഫലം കാണും; മുടങ്ങിക്കിടക്കുന്ന ജോലികൾ തീരും, കടം മുഴുവൻ വീട്ടും!
രാജയോഗങ്ങൾക്ക് ഒരു കുറവും നമ്മുടെ വേദ ജ്യോതിഷത്തിൽ ഇല്ലെന്നതാണ് യാഥാർഥ്യം. എല്ലാ യോഗങ്ങൾക്കും ഒരുപോലെ നേട്ടം കൊണ്ട് തരാൻ കഴിയില്ലെങ്കിലും രാജയോഗങ്ങൾ എന്നും വളരെ പ്രാധാന്യമേറിയ ഒന്നാണ്. എല്ലാ രാജയോഗങ്ങളും ഒരിക്കലും ഒരേ ഗണത്തിൽ പെടുത്താൻ പറ്റുന്നവയല്ല. അതുപോലെ തന്നെയാണ് ധനയോഗങ്ങളും. ഇവയ്‌ക്കെല്ലാം പക്ഷേ പൊതുവായി ചില പ്രത്യേകതകൾ ഉണ്ടെന്നും ഓർക്കണം.
അത്തരത്തിൽ ഈ മാസം ചില രാശിക്കാർക്ക് ഗുണകരമായ ഒരു യോഗം വരുന്നുണ്ട്. ജ്യോതിഷ പ്രകാരം ശനി വളരെ സാവധാനത്തിൽ സഞ്ചരിക്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ശനിക്ക് ഏകദേശം രണ്ടര വർഷത്തെ സമയം വേണം ഒരു രാശിചക്രം പൂർത്തിയാക്കാൻ. അതിനാൽ ഒരിടത്തേക്ക് കയറിയാൽ ആ രാശിയിൽ നിന്ന് കൊണ്ട് വളരെ അധികം നേട്ടങ്ങൾ ആയിരിക്കും ശനി പലർക്കും കൊണ്ട് തരിക.

ശനിയുടെ മഹാദശ, അന്തർദശ, ഏഴര ശനി, കണ്ടക ശനി സമയത്ത് പലതരം ദുഃഖങ്ങളും കഷ്‌ടപ്പാടുകളും സഹിക്കേണ്ടിവരികയും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യും എന്നത് എല്ലാവർക്കും അറിയാം. ഇത്രയൊക്കെ ആണെങ്കിലും ശനി ഒരു ദരിദ്രനെ രാജാവാക്കി മാറ്റും. അതായത് ഏറ്റവും കുറഞ്ഞ ഇടത്ത് നിന്ന് ഒരാളെ വലിയ നേട്ടങ്ങളിലേക്ക് കൊണ്ട് പോകും.
നിലവിൽ ശനി വ്യാഴത്തിന്റെ മീന രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും ഗ്രഹത്തിൽ നിന്ന് ശനിക്ക് സംയോജനമുണ്ടാക്കും. സവിശേഷമായ ഒരു യോഗത്തിനാണ് അടുത്തകാലത്തായി വഴിയൊരുങ്ങുന്നത്. ശനി അസുരന്മാരുടെ ഗുരുവായ ശുക്രനുമായി ചേർന്ന് പഞ്ചക് യോഗം സൃഷ്‌ടിക്കുമെന്നതാണ് ഇത്.
ജൂലൈ 17ന് രാവിലെ 8:08ന് ശനിയും ശുക്രനും പരസ്‌പരം 72 ഡിഗ്രി കോണിലായിരിക്കും ഉണ്ടാവുക. അതിലൂടെയാണ് ശക്തമായ പഞ്ചക് യോഗം രൂപപ്പെടുക. സാധാരണഗതിയിൽ രണ്ട് ഗ്രഹങ്ങൾ പരസ്‌പരം 72 ഡിഗ്രി കോണിൽ സ്ഥിതി ചെയ്യുമ്പോൾ അതൊരു ത്രികോണത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ഈ ഗ്രഹങ്ങൾ തമ്മിൽ പോസറ്റീവ് എനർജി കൈമാറുമെന്നാണ് കരുതപ്പെടുന്നത്.
ഇക്കുറി ഈ യോഗം വരുമ്പോൾ ശനി മീനം രാശിയിൽ പിന്നോക്കാവസ്ഥയിലായിരിക്കും. അതിനാൽ ശനി വളരെ ശക്തമാകും. ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ സ്ഥിതിചെയ്യുന്നു അതിനാൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇക്കുറി ശനിയുടെയും ശുക്രന്റെയും കൂടിച്ചേരലിന്റെ ഫലമായി ഏതൊക്കെ രാശിക്കാർക്ക് നേട്ടം ലഭിക്കുമെന്ന് നോക്കാം.
കർക്കിടകം രാശി: ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും വലിയ വിജയം നേടാനും വലിയ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. ഇക്കൂട്ടർക്ക് ഈ സമയം ഭാഗ്യകരമായിരിക്കാം. നിങ്ങളുടെ കഠിനാധ്വാനവും സമർപ്പണവും കണക്കിലെടുത്ത് നിങ്ങൾക്ക് ഒരു നല്ല ജീവിതം പ്രാപ്‌തമാവും എന്ന പ്രത്യേകത കൂടിയുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരു വലിയ തീരുമാനം എടുക്കാൻ സാധിക്കും.
ഇടവം രാശി: പഞ്ചക് യോഗം ഇവർക്കു വളരെയധികം അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ ശനി പിന്നോക്ക ഭാവത്തിലും, ശുക്രൻ ലഗ്ന ഭാവത്തിലുമാണുള്ളത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടുകയും, ഇതോടൊപ്പം ആത്മവിശ്വാസവും വേഗത്തിൽ വർധിക്കുകയും ചെയ്യും. അതുവഴി ദീർഘകാല പ്രശ്‌നങ്ങളും സമ്മർദ്ദവും കുറയ്ക്കാൻ സാധിക്കും. കടങ്ങൾ വീട്ടാനും സാമ്പത്തികമായി ഉയരാനും കഴിയും.
മകരം രാശി: ഇക്കൂട്ടർക്ക് പഞ്ചക് യോഗം പല മേഖലകളിലും ഫലപ്രദമായ നേട്ടങ്ങൾ കൊണ്ടുത്തരും. ഈ രാശിയിൽ ശുക്രൻ അഞ്ചാം ഭാവത്തിലും ശനി മൂന്നാം ഭാവത്തിൽ പിന്നോക്കാവസ്ഥയിലുമാണ് നിലകൊള്ളുന്നത്. അതിനാൽ ഈ രാശിയിലുള്ള ആളുകൾ ആത്മീയതയിലേക്ക് ചായ്‌വ് കാണിക്കാം. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായും യാത്രകൾക്ക് സാധ്യത.












Click it and Unblock the Notifications