ഈ രാശിക്കാർക്ക് ഭാഗ്യക്കുറി അടിച്ചേക്കും; വിവാഹത്തിന് പറ്റിയ സമയം, ദീർഘദൂര യാത്രയ്ക്ക് സാധ്യത..!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷത്തിൽ പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാരണം.
ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്കുള്ള ചൊവ്വയുടെ മാറ്റം പലപ്പോഴും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് കാരണമാകും എന്നത് വാസ്‌തവമാണ്. ചൊവ്വയെ എല്ലാവരും മോശമായി കാണുന്നത് കൊണ്ടാണ് ഇതൊക്കെ. ഇതിനൊപ്പം വരുണന്റെ മാറ്റം കൂടിയായപ്പോഴാണ് പഞ്ചാംഗ യോഗത്തിന് തുടക്കമായത്. ഈ സവിശേഷമായ യോഗം ചിലരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ആയിരിക്കും കൊണ്ട് വരിക.
മേടം രാശി: ഇക്കൂട്ടർ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന കാലയളവാണ് ഇത്. ഇവരുടെ ജീവിതത്തില്‍ സന്തോഷവും ആത്മവിശ്വാസവും കൂടി വരും. ഇക്കൂട്ടരുടെ ജീവിതത്തിൽ തീര്‍ത്ഥാടന യാത്രയ്ക്കും യോഗമുണ്ട്. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. എന്തായാലും സാമ്പത്തിക നില മെച്ചപ്പെടാനിടയാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മിഥുനം രാശി: ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി ചെയ്‌ത് തീര്‍ക്കാനാകും. ഇവർക്ക് പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാകും. ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്യാന്‍ സാധിക്കും. ഭാഗ്യക്കുറിയിലൂടെ സാമ്പത്തിക സുരക്ഷിതത്വം കൈവരാൻ സാധ്യത ഏറെയാണ്.
ചിങ്ങം രാശി: ഇക്കൂട്ടർക്ക് ഭാഗ്യങ്ങള്‍ ഇരട്ടിയായി നേടും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കാൻ സാധ്യതയുണ്ട്. വിവാഹ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങൾ തേടി വരും. കഠിനാധ്വാനത്തിലൂടെ വരുമാനം കുതിച്ചുയരും. ആരോഗ്യം മെച്ചപ്പെടും. ജോലിയില്‍ അനുകൂലമായ സമയമാണ് വരുന്നത്.












Click it and Unblock the Notifications