പിതൃപക്ഷത്തിൽ 4 ഗ്രഹങ്ങളുടെ വക്രഗതി; ഈ രാശിക്കാർക്ക് സൂക്ഷിക്കണം, എട്ടിന്റെ പണി, ധന നഷ്‌ടം..!
രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ എന്നതാണ് യാഥാർഥ്യം. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം.
സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം യോഗങ്ങൾ വന്നുചേരുന്നത്. ഒന്നോ രണ്ടോ രാജയോഗങ്ങൾ ഒരുമിച്ചെത്തുന്ന സ്ഥിതിവിശേഷവും വന്നുചേരാറുണ്ട്. അത്തരത്തിൽ ഒരു രാജയോഗത്തിനാണ് ഇക്കുറി ചില രാശികൾ സാക്ഷ്യം വഹിക്കാൻ പോവുന്നത്.

പിതൃപക്ഷത്തിൽ ഇത്തവണ അപൂർവമായൊരു ജ്യോതിഷ സംയോഗമാണ് സംഭവിക്കാൻ പോകുന്നത്. ജ്യോതിഷ കണക്കുകൾ പ്രകാരം പിതൃപക്ഷ കാലയളവിൽ നാല് ഗ്രഹങ്ങൾ വക്രഗതിയിൽ സഞ്ചരിക്കും. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 10 വരെയാണ് ഇത്തവണത്തെ പിതൃപക്ഷം. ഈ പതിനഞ്ച് ദിവസത്തിനിടെയാണ് നാല് ഗ്രഹങ്ങൾ വക്രഗതിയിലാകുന്നത്.
ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങൾ ഇതിനകം തന്നെ വക്രഗതിയിലാണ്. ഇതിനുപുറമെ ഒക്ടോബർ 3ന് സുഖസൗകര്യങ്ങളുടെയും സമ്പത്തിന്റെയും കാരകനായി കണക്കാക്കപ്പെടുന്ന ശുക്രനും വക്രഗതിയിലേക്ക് മാറും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതോടെ ഒരേസമയം നാല് ഗ്രഹങ്ങൾ വക്രഗതിയിൽ തുടരുന്ന അപൂർവമായ സാഹചര്യമുണ്ടാകും.
ജ്യോതിഷ വിശ്വാസങ്ങൾ പ്രകാരം പിതൃപക്ഷ സമയത്തെ ഈ ഗ്രഹനില നാല് രാശിക്കാർക്ക് അനുകൂലമല്ലെന്നാണ് ജ്യോതിഷികൾ പറയുന്നത്. സാമ്പത്തിക കാര്യങ്ങൾ, കുടുംബജീവിതം, ബന്ധങ്ങൾ, ജോലി തുടങ്ങിയ മേഖലകളിൽ ഇവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരുമെന്നാണ് പറയപ്പെടുന്നത്. ഏതൊക്കെ രാശികൾക്ക് ഇത് സാരമായി ബാധിക്കുമെന്നും ഇവരിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുമെന്നും നോക്കാം.
മേടം
മേടം രാശിക്കാർക്ക് പിതൃപക്ഷ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരാം. അപ്രതീക്ഷിത ചെലവുകൾ വർധിക്കാനും നേരത്തെ ആസൂത്രണം ചെയ്യാത്ത ചില സാമ്പത്തിക ബാധ്യതകൾ വരാനും സാധ്യത. ജോലി സ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ആശയക്കുഴപ്പം നേരിടാനും ഇടയുണ്ട്. കുടുംബത്തിലെ മുതിർന്നവരുടെ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ മാനസിക സമ്മർദ്ദം വർധിക്കാം. ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്‌നങ്ങളായി തോന്നാനുള്ള സാഹചര്യമുണ്ടാകാം. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിൽ മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പുതിയ നിക്ഷേപങ്ങളിലോ വലിയ സാമ്പത്തിക തീരുമാനങ്ങളിലോ ധൃതിപിടിക്കാതെ കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോകുന്നത് ഗുണകരമാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് പിതൃപക്ഷ സമയത്ത് ജോലി, സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട ചില തടസങ്ങൾ അനുഭവപ്പെടാമെന്നാണ് ജ്യോതിഷപരമായ വിലയിരുത്തൽ. പ്രതീക്ഷിച്ച കാര്യങ്ങൾ വൈകിപ്പോകുകയോ ചില പദ്ധതികളിൽ മാറ്റം വരികയോ ചെയ്യാം. കുടുംബത്തിൽ പഴയ അഭിപ്രായ വ്യത്യാസങ്ങൾ വീണ്ടും ചർച്ചയാകാനും സാധ്യത അധികമാണ്. അതിനാൽ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രധാനമാണ്. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും നല്ലതാണ്.
കുംഭം
കുംഭം രാശിക്കാർക്കും പിതൃപക്ഷ കാലയളവിൽ ചില വെല്ലുവിളികൾ ഉണ്ടാകാം. വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രദ്ധിക്കണം. അപ്രതീക്ഷിത ചെലവുകൾ സാമ്പത്തിക സമ്മർദ്ദത്തിന് കാരണമാകാം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും അതുമൂലം സമ്മർദ്ദം അനുഭവപ്പെടാനും സാധ്യത അധികമാണ്. ആരോഗ്യവും വിശ്രമവും അവഗണിക്കാതെ ദിനചര്യയിൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്.


Click it and Unblock the Notifications
