പവർഫുൾ ഗജകേസരി യോഗം ഇതാ; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, സമ്പത്തിൽ ആറാടും..!
ചന്ദ്രനെ മനസിന്റെ ഗ്രഹമായും ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമായിട്ടുമാണ് പൊതുവെ നമ്മൾ കണക്കാക്കുന്നത്. സാധാരണഗതിയിൽ ചന്ദ്രൻ ഒരു രാശിയിൽ ഏകദേശം രണ്ടര ദിവസം തുടരുകയും ആ സമയം ഏതെങ്കിലും ഗ്രഹവുമായി സംയോഗം സൃഷ്‌ടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ചന്ദ്രനെ വളരെ ബഹുമാനത്തോടെയും പ്രതീക്ഷയോടെയും ഒക്കെയാണ് എല്ലാവരും നോക്കി കാണാറുള്ളത്.
അതുപോലെ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഗ്രഹമാണ് വ്യാഴം. ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് കൂടി ഉത്തരവാദിയാണ് ഇത്.

അത്തരത്തിൽ ഒരു രാജയോഗമാണ് ഗുരു ചന്ദ്ര യുതി. ജ്യോതിഷത്തിലെ ഒരു പ്രസിദ്ധയോഗമാണ് ഇതെന്ന് പറയാം. ഇത് വ്യാഴം (ഗുരു), ചന്ദ്രൻ എന്നിവ രണ്ടും ഒരേ രാശിയിലോ, ഒരേ ഭാവത്തിലോ ഒന്നിച്ച് പൊരുത്തപ്പെടുമ്പോൾ ഉണ്ടാകുന്ന യോഗം ആയിരിക്കും. ഇതിന് ഗജകേസരി യോഗം എന്നുവേറെ പേരുകൂടി ഉണ്ടെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
ഒരു വർഷത്തിൽ ഏകദേശം 12 തവണ ഈ യുതി സംഭവിക്കുന്നു, 2.5 ദിവസത്തേക്കാണ് ഓരോ സംക്രമണവും ഉണ്ടാവുക. ആകെ കണക്കുകൂട്ടുമ്പോൾ ഏകദേശം 30 ദിവസം/ഒരു വർഷം എന്ന നിലയിലായിരിക്കും. പറഞ്ഞുവന്നത് ഗുരു ചന്ദ്ര യുതി അഥവാ ഗജകേസരി യോഗത്തിന്റെ പ്രത്യേകതകളെ കുറിച്ചാണ്. ഇനി വെറുതെ കേട്ടിരിക്കേണ്ട, അടുത്ത് തന്നെ ഈ യോഗം വരികയാണ്.
ഇത്തവണ മാർച്ച് 25 ബുധനാഴ്‌ച രാവിലെ 6:16ന് ചന്ദ്രൻ മിഥുന രാശിയിൽ പ്രവേശിക്കുകയും 2026 മാർച്ച് 27 വെള്ളിയാഴ്‌ച രാവിലെ 9:35 വരെ അവിടെ തുടരുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഏകദേശം 54 മണിക്കൂർ നീണ്ടുനിൽക്കും ഈ ശക്തമായ രാജയോഗം. അത് ചില രാശിക്കാർക്ക് അളവറ്റ ധനവും മറ്റ് പല നേട്ടങ്ങളും ആയിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശികൾക്ക് ഗുണമാവും എന്ന് നോക്കാം.
കന്നി രാശി
വ്യാഴ-ചന്ദ്ര ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് എന്തുകൊണ്ടും ഗുണമാവും. ഈ രാശിയുടെ പത്താം ഭാവത്തിൽ ഗജകേസരി രാജയോഗം രൂപം കൊള്ളുകയാണ് എന്നതാണ് പ്രത്യേകത. തൽഫലമായി ഈ രാശിയിൽ ജനിച്ചവർക്ക് ജോലിയിൽ നിന്ന് നല്ല നേട്ടങ്ങൾ ആയിരിക്കും ലഭിക്കുക. ജോലി ചെയ്യുന്നവർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ. വലിയ വിജയത്തോടെ സ്ഥാനക്കയറ്റം, ശമ്പള വർധന എന്നിവ ലഭിച്ചേക്കാം.
ചിങ്ങം രാശി
ഗജകേസരി യോഗം അഥവാ വ്യാഴ-ചന്ദ്ര സംയോഗം ഇവർക്ക് ഗുണകരമാകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം നടക്കുകയാണ് ചെയ്യുക. ആഗ്രഹ പൂർത്തീകരണ ഭാവം എന്നാണ് ഇത് അറിയപ്പെടുന്നത്. തൽഫലമായി ഈ ഭാവത്തിൽ ജനിച്ചവർക്ക് അവരുടെ ജോലികളിൽ വിജയം നേടാൻ സാധിക്കും. വലിയ വിജയത്തോടെ സ്ഥാനക്കയറ്റം ഉൾപ്പെടെ ലഭിക്കും. ഇവരുടെ പ്രണയ ജീവിതം കൂടുതൽ മധുരിതമാവും.
ഇടവം രാശി
ഇടവ രാശിയിൽ ജനിച്ചവർക്ക് ഈ രാജയോഗം വളരെ ഗുണകരമാണ്. വ്യാഴം രണ്ടാം ഭാവത്തിൽ സമ്പത്തിന്റെ ഗൃഹത്തിൽ സ്ഥിതിചെയ്യുന്നു എന്നതാണ് കാരണം. ഗജകേസരി രാജയോഗത്താൽ ഈ രാശിയിൽ ജനിച്ചവർക്ക് അവരുടെ ജോലിയിലും ബിസിനസിലും ഗണ്യമായ നേട്ടങ്ങൾ ഉണ്ടാവും. ജോലിയുള്ളവർക്ക് അതിന്റെതായ നേട്ടങ്ങൾ.സമ്പത്തിൽ ആറാടും ഇവർ, ബമ്പർ നേട്ടങ്ങൾ ആയിരിക്കും പലർക്കും ലഭിക്കുക.












Click it and Unblock the Notifications