ലക്ഷ്‌മി നാരായണ രാജയോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാർ പണം കൊണ്ട് ആറാടും, വിദേശത്തേക്ക് പോവാം!
പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ പ്രതിപാദിക്കുന്നു. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടാം.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ഉള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
അങ്ങനെയുള്ള ജ്യോതിഷത്തിൽ നിരവധി രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നിങ്ങളെ തേടി വരിക.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അത്തരത്തിലൊരു പവർഫുൾ യോഗമാണ് ലക്ഷ്‌മി നാരായണ രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്നാണ്.
ഈ വർഷം ലക്ഷ്‌മി നാരായണ രാജയോഗം പലരെയും തേടി വരുമെന്ന് ഉറപ്പാണ്. അതായത് ഈ വരുന്ന മാർച്ച് 26ന് ശുക്രനും ഏപ്രിൽ 30ന് ബുധനും മേടം രാശിയിൽ പ്രവേശിക്കുമെന്നതാണ് ഇതിന്റെ കാരണം. ഇത് ലക്ഷ്‌മി നാരായണ രാജയോഗം രൂപപ്പെടുത്താൻ സഹായിക്കുന്ന കാര്യമാണ്. ലക്ഷ്‌മി നാരായണ രാജയോഗത്തിലൂടെ ഏതെല്ലാം രാശിക്കാർക്ക്, എന്തൊക്കെ തരത്തിലുള്ള നേട്ടങ്ങൾ ലഭിക്കുമെന്ന് നമുക്ക് നോക്കാം.
മേടം രാശി
ലക്ഷ്‌മി നാരായണ രാജയോഗം കാരണം ഇവർക്ക് പ്രശസ്‌തിയും കീർത്തിയും ഒക്കെ വർധിക്കും. വിദേശത്ത് നിന്ന് തൊഴിലവസരം വരികയും അതിന് പോവാൻ കഴിയുകയും ചെയ്യും. ഇവർ ചെയ്യുന്ന കഠിനാധ്വാനത്തിന് എല്ലാം ഫലം ലഭിക്കും. ജീവിതത്തിൽ സന്തോവും സമാധാനവും വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കടങ്ങൾ ഒക്കെ വീട്ടാൻ സാധിക്കുകയും ചെയ്യും.
കർക്കടകം രാശി
ലക്ഷ്‌മി നാരായണ രാജയോഗത്തിലൂടെ സാമ്പത്തിക വളർച്ച ഇവരെ തേടി എത്തും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. സാമ്പത്തിക സ്ഥിതിയിൽ അത്ഭുതപ്പെടുത്തുന്ന വളർച്ച തന്നെ വരും. ബിസിനസിൽ അനുകൂല മാറ്റങ്ങൾ ഇക്കൂട്ടർക്ക് ഉണ്ടാവും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഒക്കെ ഇവർക്ക് പ്രാപ്‌തമാവും. സമ്പത്തിൽ ആറാടാൻ ഇക്കൂട്ടർക്ക് കഴിയും.
മിഥുനം രാശി
തികച്ചും സവിശേഷമായ ഈ രാജയോഗത്തിലൂടെ ജീവിതത്തിൽ ഭാഗ്യം കൈവരും. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന വിധത്തിൽ മാറിമറിയുമെന്നതാണ് പ്രത്യേകത. ഇവരുടെ ശമ്പളം വർധിക്കും. സാമ്പത്തിക സുരക്ഷിതത്വം കൈവരും. കരിയറിൽ മുന്നേറാൻ സാധിക്കും. കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും തേടി വരും.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications