ഈ രാശിക്കാരുടെ ആഗ്രഹങ്ങൾ സാധിക്കും, വീടും സ്വത്തും കൈപ്പിടിയിൽ; വിവാഹം പെട്ടെന്ന് തന്നെ നടക്കും..!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും വന്നുചേരുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല.
പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് ഈ മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാനമായും അറിഞ്ഞിരിക്കേണ്ട സംഗതി. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നായി കണക്കാക്കുന്നു. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുക എന്ന പതിവുമുണ്ട് ജ്യോതിഷത്തിൽ. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ചില മാറ്റങ്ങളാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.
നവംബർ മാസം ആരംഭിച്ചതോടെയാണ് സാരമായ ചില മാറ്റങ്ങൾ വന്നെത്തുന്നത്. സവിശേഷമായ ചില യോഗങ്ങൾ ഒരുമിച്ചെത്തും. മാളവ്യ രാജയോഗം ഉൾപ്പെടെ നാല് രാജയോഗങ്ങൾ നവംബർ മാസത്തിൽ ഒരേസമയം രൂപം കൊള്ളുന്നുവെന്നാണ് പറയുന്നത്. ചൊവ്വ സ്വന്തം രാശിയായ വൃശ്ചികത്തിൽ സഞ്ചരിക്കുന്നത് രുചക് രാജയോഗം, ഹംസ രാജയോഗം, മാളവ്യ രാജയോഗം, ആദിത്യ മംഗള രാജയോഗം എന്നിവയാണ് സൃഷ്‌ടിക്കുന്നത്.
ഇത് ചില രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങളും സവിശേഷമായ മുന്നേറ്റങ്ങളും കൊണ്ടുവരും. ഒപ്പം ഇവർക്ക് വരുമാന വർധനവിനും തൊഴിൽ വളർച്ചയ്ക്കും സാധ്യത തെളിയുന്നുണ്ട്. നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന കാര്യങ്ങൾ ആണ് കാത്തിരിക്കുന്നത്. ഒരുപക്ഷേ നിങ്ങളുടെ സമ്പത്തിൽ വർധനവ് വരികയും വിവാഹം പോലും നടക്കുകയും ചെയ്യാൻ സാധ്യത ഏറെയാണ്. ഏതൊക്കെ രാശിക്കാരെ ഇത് ബാധിക്കുമെന്ന് നോക്കാം.
തുലാം രാശി: ഈ നവംബറിൽ ഹംസ, മാളവ്യം, രുചക്, ആദിത്യ മംഗള രാജയോഗം എന്നിവ ഒരേസമയം ഉണ്ടാകുന്നു എന്നതിനാൽ തന്നെ നേട്ടങ്ങൾ അനവധിയാണ്. അവിവാഹിതർക്ക് വിവാഹാലോചനകൾ വരാനും അത് നടക്കാനും സാധ്യത. നിലവിലെ ജോലിയിൽ മുന്നേറ്റവും അതിനൊപ്പം പ്രമോഷൻ പോലെയുള്ളവയും വന്നുചേർന്നേക്കാം. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത. പഴയ നിക്ഷേപങ്ങൾ ഇപ്പോൾ വമ്പൻ ലാഭം നൽകിയേക്കാം.
വൃശ്ചികം രാശി: ഒരേസമയം നാല് സുപ്രധാന യോഗങ്ങൾ ഉണ്ടാകുന്നത് ഇക്കൂട്ടർക്ക് ശരിക്കും ഒരു അനുഗ്രഹമായിരിക്കും. തൊഴിലിലുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാനും സ്ഥലംമാറ്റം ആഗ്രഹിച്ച ഇടത്തേക്ക് കിട്ടാനും സാധ്യതയുണ്ട്. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു പുതിയ വീടോ വാഹനമോ വാങ്ങാനുള്ള സാധ്യത ഏറെയാണ്. ഇടയ്ക്കിടെ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, അതിപ്പോൾ ഏത് രീതിയിൽ ആയാലും തേടി വരും.
മകരം രാശി: ഹംസ, മാളവ്യ, രുചക്, ആദിത്യ മംഗള രാജയോഗം എന്നിവയുടെ രൂപീകരണം വലിയ നേട്ടങ്ങളാവും ഇവർക്ക് നൽകുക. ഭാഗ്യം അവരെ അനുകൂലിക്കുകയും ജീവിത വിജയം സാധ്യമാവുകയും ചെയ്യും. സ്ഥാനമാനങ്ങളും പ്രശസ്‌തിയും ഒക്കെ ഇവരെ തേടി എത്തുക തന്നെ ചെയ്യും. വരുമാനം കുത്തനെ ഉയരും. ആഗ്രഹങ്ങൾ എല്ലാം സാധിക്കും. ബിസിനസുകൾ വികസിക്കും. ഈ സമയത്ത് തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനക്കയറ്റ അവസരങ്ങളും വന്നുചേരും.












Click it and Unblock the Notifications