പുതുവർഷത്തിൽ 4 രാജയോഗങ്ങൾ വരുന്നു; കടങ്ങളൊക്കെ വീട്ടും, പുതിയ കാറും സ്വന്തമാക്കാം! നല്ല വരുമാനവും
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് നിങ്ങൾ അറിയേണ്ടത്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത വർഷം ആദ്യം തന്നെ വരാനിരിക്കുന്നത്. ഒന്നും രണ്ടുമല്ല നാലോളം രാജയോഗങ്ങളാണ് വരുന്നത്.
ഇത്തവണ പുതുവർഷത്തിന്റെ തുടക്കത്തിൽ നാല് രാജയോഗങ്ങളാണ് രൂപമെടുക്കുക. ഈ രാജയോഗങ്ങൾ ഹംസ, ബുധാദിത്യ, മഹാലക്ഷ്‌മി, ഗജകേസരി എന്നിവയാണ്. ഇവയെല്ലാം തന്നെ പല രാശിക്കാരുടെയും ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപുള്ളവയാണ് എന്നതാണ് പ്രധാന സവിശേഷത. ഏതൊക്കെ രാശിക്കാർക്ക് ഈ രാജയോഗങ്ങൾ തുണയാവുമെന്നും എന്തൊക്കെ മാറ്റങ്ങൾ ആയിരിക്കും ഇക്കൂട്ടർക്ക് വരികയെന്നും നോക്കാം.
കർക്കിടകം രാശി: നാല് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് ശുഭകരമായി ഭവിക്കും. മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ പരീക്ഷകളിൽ നല്ല വിജയം നേടാൻ കഴിയും. മാത്രമല്ല ഇവർക്ക് സ്വത്ത്, വീട് അല്ലെങ്കിൽ കാർ എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാനുള്ള സാധ്യതകൾ അധികമാണ്. തടഞ്ഞുവച്ചിരുന്ന അല്ലെങ്കിൽ ഏതെങ്കിലും വഴിയിൽ കുടുങ്ങി കിടക്കുന്ന പണവും തിരിച്ചു ലഭിക്കാനും സാധ്യത. കുടുംബത്തിനുള്ളിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അന്തരീക്ഷം നിറഞ്ഞവരും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നല്ല പിന്തുണ ഇവർക്ക് ലഭിക്കാനാണ് സാധ്യത.
കന്നി രാശി: ഈ നാല് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് ശരിക്കും അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. പുതിയ വരുമാന സ്രോതസുകൾ ഉയർന്നുവരാൻ സാധ്യത ഏറെയാണ്. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഭാഗ്യം നിങ്ങളെ തേടിയെത്തും. കുടുംബത്തിലും സാമ്പത്തിക കാര്യങ്ങളിലും വിജയം നിങ്ങൾക്ക് ഒപ്പമായിരിക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നിങ്ങൾക്ക് പ്രതീക്ഷിക്കാത്ത സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. കുടുംബവുമായും ബന്ധുക്കളുമായും ഉള്ള ബന്ധം നന്നായി ആരും. ഈ രാശിക്കാരുടെ ആഗ്രഹങ്ങൾ എല്ലാം തന്നെ സഫലമാകും.
മകരം രാശി: ഈ നാല് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് എന്തുകൊണ്ടും ഗുണകരമാകും. ഈ സമയം മകരം രാശിക്കാരുടെ ജോലിയിലും ബിസിനസിലും കാര്യമായ പുരോഗതിയും വളർച്ചയും അനുഭവപ്പെടുവാനുള്ള സാധ്യത അധികമാണ്. തൊഴിലുള്ളവർക്ക് ജൂനിയർമാരിൽ നിന്നും മുതിർന്നവരിൽ നിന്നും ഒരുപോലെ പിന്തുണ ലഭിക്കും. പുതിയ ജോലികൾ ഏറ്റെടുക്കാൻ നിങ്ങൾക്ക് പ്രചോദനം ലഭിക്കും. പഴയ നിക്ഷേപങ്ങളിലോ സാമ്പത്തിക കാര്യങ്ങളിലോ നേട്ടത്തിന് അവസരം. ഇക്കൂട്ടരുടെ ആത്മവിശ്വാസം വർധിക്കും. പ്രശസ്‌തി കുത്തനെ ഉയരാനും സാധ്യത.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications