ഈ രാശിക്കാർക്ക് വാഹനമോ ഭൂമിയോ വാങ്ങാനുള്ള അവസരം! ആരോഗ്യം മെച്ചപ്പെടും, വിവാഹം മംഗളകരമാവും
ഭാരതീയ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചാരപഥം മാറ്റുകയും അതിലൂടെ ശുഭകരമായ രാജയോഗം സൃഷ്‌ടിക്കുകയും അവ ഒട്ടേറെ പരിവർത്തനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന പതിവുണ്ട്. അത്തരം രാജയോഗങ്ങൾ കാര്യമായ മാറ്റം തന്നെയാവും ചില രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാക്കുക.അത് ഒരുപക്ഷേ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതും ആവും. അതുകൊണ്ടാണ് പലരും ഈ യോഗങ്ങൾക്കായി കാത്തിരിക്കുന്നത്.
കാരണം ചില രാജയോഗങ്ങൾക്ക് അത്രയധികം സ്വാധീനമുണ്ടാവും. അവ ചില സവിശേഷമായ സാഹചര്യങ്ങളിൽ ഉണ്ടാവുന്ന യോഗങ്ങൾ കൂടിയായിരിക്കും. അങ്ങനെ വരുമ്പോൾ പ്രധാനമായും രാശിക്കാർക്ക് സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനും ഉന്നമത്തിനുമുള്ള സാധ്യതകളാണ് തെളിഞ്ഞുവരിക. അതിന്റെ കാരണങ്ങൾ തികച്ചും ജ്യോതിഷപരമാണ്. എങ്കിലും നേട്ടങ്ങൾ നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയുന്നതാണ്.

പക്ഷേ കേവലം രാജയോഗങ്ങൾ മാത്രമല്ല നമ്മുടെ ജീവിതത്തെ സ്വാധീനിക്കുക. അല്ലാതെയുള്ള ചില സുപ്രധാന ഘടകങ്ങളും അതിനെ സ്വാധീനിക്കുന്ന വിഷയങ്ങളാണ്. അതിൽ ചില ഗ്രഹങ്ങൾ രാശികൾ മാറുന്നതും അവയുടെ സുപ്രധാനമായ ചില വ്യതിയാനങ്ങളും ഒക്കെ സ്വാധീനത്തിന് കാരണമാവാറുണ്ട് എന്നതാണ് പ്രധാന കാര്യം. അത്തരത്തിൽ ജ്യോതിഷപ്രകാരം ഒട്ടുമിക്ക ഗ്രഹങ്ങളും സ്വാധീനം ചെലുത്തുക പതിവാണ്.
ഇക്കുറി പക്ഷേ രാഹുവും കേതുവുമാണ് ഇതിനായി രംഗത്തുള്ളത്. രാഹുവും കേതുവും ഹിന്ദു ജ്യോതിഷത്തിലെ പ്രാധാന്യമുള്ള രണ്ട് നിഴൽ ഗ്രഹങ്ങളാണ് അഥവാ ഛായാഗ്രഹങ്ങൾ. ഇവ ഗ്രഹമല്ല, മറിച്ച് സൂര്യനും ചന്ദ്രനും തമ്മിലുള്ള നേർ രേഖയിലെ 'ഗ്രഹണം സംഭവിക്കുന്ന ഇടങ്ങൾ' എന്ന നിലയില്‍ ആണ് അവയുടെ വ്യാഖ്യാനമായി നൽകിയിരിക്കുന്നത്.
സാധാരണഗതിയിൽ രാഹുവും കേതുവും ക്രൂര ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു; ജ്യോതിഷത്തിൽ ഇവയുടെ സാന്നിധ്യം ദോഷഫലങ്ങളും ഏൽപ്പിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. രാഹു-കേതു സംക്രമണം (രാശി മാറ്റം) ഓരോ 18 മാസം വരെയായി നടക്കുന്നു. ഈ സംക്രമണം വ്യക്തികളുടെ വിവിധ ജീവിതഭാഗങ്ങൾ, പ്രണയം, സ്വഭാവം, തൊഴിൽ, ആരോഗ്യം മുതലായ കാര്യങ്ങളിൽ സ്വാധീനമുണ്ടാക്കുന്നു.
ഇക്കുറി ജൂലൈ 20ന് രാഹുവും കേതുവും ഒരുമിച്ച് രാശി മാറാൻ പോകുകയാണ്. ജൂലൈ 20ന് കേതു പൂരം നക്ഷത്രത്തിൽ സംക്രമിക്കാൻ പോവുന്നു. അതേ ദിവസം രാഹു പൂരുരുട്ടാതി നക്ഷത്രത്തിലും സംക്രമിക്കും. ഈ സാഹചര്യത്തിൽ ചില രാശികളുടെ ഭാഗ്യം തെളിയുമെന്നാണ് ജ്യോതിഷിമാർ പ്രവചിക്കുന്നത്. ഒപ്പം ഇവർക്ക് കരിയറിലും ബിസിനസിലും പുരോഗതി കൈവരിക്കാൻ കഴിയുകയും ചെയ്യും.
കന്നി രാശി: രാഹു-കേതു നക്ഷത്ര മാറ്റം ഇവർക്ക് എന്നും ഗുണകരമാവും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ കൈവരും. ബിസിനസുകാർക്ക് ലാഭം ഉറപ്പാണ്, ഭാഗ്യത്തിന്റെ പൂർണ പിന്തുണ തേടിയെത്തും. ഐടി, കമ്പ്യൂട്ടർ, മെഡിക്കൽ മേഖലകളുമായി ബന്ധപ്പെട്ട ആളുകൾക്ക് പുരോഗതി ഉണ്ടാവും. സ്വത്തോ വാഹനമോ വാങ്ങാൻ കഴിയും. ഇവരുടെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റാൻ സാധിക്കും. ഇവർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരും.
മകരം രാശി: രാഹു-കേതു നക്ഷത്ര മാറ്റം ശുഭകരമായിരിക്കും.ജോലിയിൽ ഇക്കൂട്ടർക്ക് സ്ഥാനക്കയറ്റം ഇവരെ തേടി എത്തും. കരിയറിൽ മുന്നേറ്റം. ഉയർന്ന സ്ഥാനത്തിനുള്ള അവസരങ്ങൾ സാധ്യമാവും. ഓഫീസിലെ വലിയ പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാവും. ഈ സമയത്ത് വിവാഹിതർക്ക് അവരുടെ കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. സ്വന്തമായി തുടങ്ങുന്ന ബിസിനസ് വിജയകരമാവും.
തുലാം രാശി: രാഹു-കേതു നക്ഷത്ര മാറ്റം ഇവരെ നല്ല രീതിയിൽ ബാധിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വലിയ വർധനയ്ക്ക് സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസുകൾ സൃഷ്‍ടിക്കാനും അവസരം. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്കും ലാഭം ഉറപ്പാണ്. എല്ലാ ജോലികളിലും ഇവർക്ക് മുന്നേറാൻ സാധിക്കും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഇവരുടെ ആരോഗ്യവും മികച്ചതാവും.












Click it and Unblock the Notifications