Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്‌തിയിൽ വർധനവ് ഉറപ്പ്, വിദേശ യാത്രയ്ക്ക് സാധ്യത, പണം കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ പൊതുവെ രാഹുവും കേതുവും പലപ്പോഴും ഭയത്തോടെ മാത്രം കാണുന്ന ഗ്രഹങ്ങളാണ്. അവയെ നിഴൽ ഗ്രഹങ്ങൾ എന്നാണ് സാധാരണയായി വിളിക്കാറുള്ളതും. ചന്ദ്രന്റെ വടക്കും തെക്കും നോഡുകൾ എന്നും രാഹു കേതുക്കളെ വിശേഷിപ്പിക്കാറുണ്ട്. രാഹു തലയെ പ്രതിനിധീകരിക്കുമ്പോൾ കേതു സർപ്പത്തിന്റെ വാലിനെ പ്രതീകമായി നിൽക്കുന്നു. ഇവ സാധാരണ ഗ്രഹങ്ങളെ പോലെ തന്നെ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കാൻ കെൽപുള്ളവ തന്നെയാണ്.

കാര്യമായ ഭൗതിക അസ്ഥിത്വം ഇല്ലെങ്കിലും, വ്യക്തികളുടെ ജീവിതത്തിലും വിധിയിലും ഈ ഗ്രഹങ്ങൾക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്. കർമ്മത്തെയും മുൻകാല ജീവിത സംഭവങ്ങളെയും പ്രതിനിധീകരിക്കുന്ന രാഹുവും കേതുവും നമ്മുടെ യാത്രകളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവ തന്നെയാണ്.

astrorahuketu

രാഹു ലൗകിക ആഗ്രഹങ്ങൾ, വിജയം, അംഗീകാരം, അധികാരം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ്. അതിനാൽ ഇതിന് നമ്മുടെ ജീവിതത്തിൽ നിർണായക സ്ഥാനം തന്നെയുണ്ട്. ഭൗതികവും ഇന്ദ്രിയപരവുമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നേട്ടങ്ങൾ, പ്രശസ്‌തി, സമ്പത്ത് എന്നിവ പിന്തുടരാനാണ് നിങ്ങളെ രാഹു പ്രാപ്‌തമാക്കുന്നത്. എന്നിരുന്നാലും, രാഹുവിന്റെ സ്വാധീനം മിഥ്യാധാരണകൾ, ആശയക്കുഴപ്പം എന്നിവയിലേക്ക് നയിക്കുമെന്ന പ്രശ്‌നമുണ്ട്.

മറുവശത്ത് കേതുവാകട്ടെ ആത്മീയ ചായ്‌വുകൾ, അകൽച്ച, വിമോചനം എന്നിവയെ പ്രതിനിധീകരിക്കുന്നതുമാണ്. സത്യം, ജ്ഞാനം, ആന്തരിക സമാധാനം, ഭൗതിക ബന്ധങ്ങളിൽ നിന്നുള്ള വേർപിരിയൽ എന്നിയ്ക്കായി യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് കേതു. ഇവയിലെ മാറ്റങ്ങൾ എല്ലാ തരത്തിലും രാശിക്കാർക്ക് ഗുണകരം ആവുന്നതാണ്.

രാഹുവും കേതുവും മെയ് 18ന് സംക്രമിക്കുന്നത് എല്ലാ രാശികളിലും വിവിധ മാറ്റങ്ങൾക്ക് കാരണമാവുകയും ചില നല്ല ഗുണങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യും. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ് സംക്രമണം നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ രീതിയിൽ ഈ മാറ്റങ്ങൾ ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മേടം രാശി: രാഹു കേതു ഗ്രഹങ്ങളുടെ സംക്രമണം മൂലം ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് നേട്ടങ്ങളുടെ കാലമാണ്. സമൂഹത്തിൽ പ്രശസ്‌തിയും അംഗീകാരങ്ങളും ഇക്കൂട്ടരെ തേടിയെത്തും. ഇവരുടെ സമ്പത്ത് നല്ല രീതിയിൽ വർധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ജോലിയിൽ ഉൾപ്പെടെ നേട്ടങ്ങൾ ഇവർക്ക് ഉറപ്പാണ്.

മിഥുനം രാശി: ഇക്കൂട്ടരെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക വളർച്ചയുടെ നാളുകളാണ്. ഇവർക്ക് പരീക്ഷയിൽ മികച്ച വിജയം ഉണ്ടാകും. തൊഴിൽ രംഗത്ത് വളർച്ചയുണ്ടാവുകയും നല്ല നേട്ടങ്ങൾ തേടി എത്തുകയും ചെയ്യും. ഇവർക്ക് പണം കുമിഞ്ഞു കൂടും.

ധനു രാശി: രാഹു കേതു സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായാ മാറ്റങ്ങൾക്ക് കാരണമാവും. ഇവർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. വരുമാനം കാര്യമായി തന്നെ വർധിക്കും. ജോലിയിൽ പല അനുകൂല മാറ്റങ്ങൾക്കും സാധ്യതയുണ്ട്. അതിൽ പ്രമോഷനും ശമ്പള വർധനയും ഉൾപ്പെടെയുള്ള സാധ്യതകളും ഉണ്ടാവും.

വൃശ്ചികം രാശി: അപ്രതീക്ഷിത നേട്ടങ്ങൾ ഇവരെ തേടിയെത്തും എന്നതാണ് പ്രത്യേകത. ജോലിയിൽ ഇവർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാനവും സന്തോഷവും വന്നുചേരാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ തന്നെ ഇക്കൂട്ടർക്ക് സംക്രമണം നല്ല ഗുണമാവും.

കന്നി രാശി: ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകുമെന്നതാണ് പ്രത്യേകത. പരീക്ഷകളിൽ വിജയിക്കാനുള്ള സാധ്യത ഏറി വരുന്ന സാഹചര്യമാണ് ഇത്. സാമ്പത്തികം മെച്ചപ്പെടും എന്ന ഗുണം കൂടിയുണ്ട് ഇതിന്. ഇക്കൂട്ടർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. കന്നി രാശിക്കാർക്ക് വിദേശ യാത്രയ്ക്ക് സാധ്യത തെളിയുന്നുണ്ട്. ഇവരുടെ ആസ്‌തി വർധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+