രാഹു-കേതു രാശിമാറുന്നത് ചിലർക്ക് എട്ടിന്റെ പണി; ഈ രാശിക്കാർ സൂക്ഷിക്കണം, അടുത്ത 18 മാസങ്ങൾ..!

ജ്യോതിഷത്തിൽ മറ്റു ഗ്രഹങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമാണ് രാഹു-കേതുക്കളുടെ സഞ്ചാരം എന്നത് പലർക്കും അറിയുന്ന കാര്യമായിരിക്കും. സാധാരണഗതിയിൽ മറ്റു ഗ്രഹങ്ങൾ സഞ്ചരിക്കുന്നതിന്റെ നേർ വിപരീത ദിശയിലാണ് രാഹുവും കേതുവും സഞ്ചരിക്കുന്നത്. ഇത് അവയെ മറ്റുള്ളവയിൽ നിന്ന് സവിശേഷമായി വേറിട്ട് നിർത്തുന്നു. ഈ സഞ്ചാരരീതി മാത്രമല്ല മറ്റ് ഗ്രഹങ്ങളിൽ നിന്ന് അവര് വേറിട്ട് നിർത്തുന്ന ഘടകങ്ങൾ അനവധിയുണ്ട്. അത്തരത്തിലുള്ള അവയുടെ മാറ്റം വളരെയധികം പ്രാധാന്യമുള്ളതാണ്.

ഡിസംബർ 5-ന് രാഹുവും കേതുവും രാശി മാറുമെന്നാണ് കരുതുന്നത്. രാഹു മകരം രാശിയിലേക്കും കേതു കർക്കടകം രാശിയിലേക്കുമാണ് പ്രവേശിക്കുന്നത്. നിലവിൽ രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ്. ഈ ഗ്രഹമാറ്റം ആളുകളുടെ സാമ്പത്തിക സ്ഥിതി, ജോലി, ആരോഗ്യം, വ്യക്തിബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഏകദേശം 18 മാസത്തോളം ഈ മാറ്റത്തിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏതൊക്കെ രാശികൾക്ക് ഇത് നഷ്‌ടമുണ്ടാക്കും എന്ന് നോക്കാം.

rahu ketu transit 2026

മിഥുനം

ഈ കാലയളവിൽ മിഥുനം രാശിക്കാർ കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. കുടുംബത്തിലെ പ്രശ്‌നങ്ങൾ അവഗണിക്കുന്നത് പിന്നീട് കൂടുതൽ സങ്കീർണമായ സാഹചര്യങ്ങൾക്ക് കാരണമായേക്കാം. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണം. തിടുക്കത്തിൽ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങൾ നഷ്‌ടമുണ്ടാക്കാൻ സാധ്യതയുണ്ട്. വരവും ചെലവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തുകയും സമ്പാദ്യത്തിന് പ്രാധാന്യം നൽകുകയും വേണം.

തുലാം

തുലാം രാശിക്കാർ വസ്‌തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിക്ഷേപങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ഭൂമി, വീട് തുടങ്ങിയവ വാങ്ങുന്നതിനോ മറ്റ് ആസ്‌തികളിൽ നിക്ഷേപിക്കുന്നതിനോ മുമ്പ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കണം. തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത അധികമാണ്. പുതിയ ജോലി അവസരങ്ങളോ ബിസിനസ് സാധ്യതകളോ ലഭിച്ചേക്കാം. എന്നാൽ പ്രധാനപ്പെട്ട തൊഴിൽപരവും സാമ്പത്തികവുമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് അവയുടെ ദീർഘകാല ഫലങ്ങൾ കൂടി ആലോചിക്കണം.

ധനു

ധനു രാശിക്കാരുടെ തൊഴിൽ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിലോ ബിസിനസിലോ പുതിയ സാഹചര്യങ്ങൾ രൂപപ്പെട്ടേക്കാം. വിദേശയാത്രയ്ക്കോ സ്വന്തം നാടിന് പുറത്തുപോയി ജോലി ചെയ്യാനോ അവസരങ്ങൾ ലഭിച്ചേക്കാം. ചിലർക്ക് ജോലിയുടെ ഭാഗമായി മറ്റൊരു നഗരത്തിലേക്ക് താമസം മാറേണ്ടിയും വന്നേക്കാം. അപ്രതീക്ഷിതമായ മാറ്റങ്ങളെ നേരിടാൻ മാനസികമായി തയ്യാറെടുക്കുകയും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നത് ഗുണകരമാകും.

മകരം

അടുത്ത 18 മാസക്കാലം മകരം രാശിക്കാർ ആരോഗ്യത്തിനും കുടുംബബന്ധങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണം. ചെറിയ ആരോഗ്യപ്രശ്‌നങ്ങൾ പോലും അവഗണിക്കരുത്. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിൽ ഐക്യം നിലനിർത്താൻ ശ്രമിക്കണം. ദാമ്പത്യജീവിതത്തിൽ അനാവശ്യമായ സമ്മർദങ്ങളും തർക്കങ്ങളും ഒഴിവാക്കണം. പങ്കാളിയുമായി തുറന്ന് സംസാരിക്കുകയും പരസ്‌പരം മനസിലാക്കുകയും അവരുടെ വികാരങ്ങൾക്ക് പരിഗണന നൽകുകയും ചെയ്യുന്നത് ഈ കാലയളവിൽ വളരെ പ്രധാനമാണ്.

കുംഭം

കുംഭം രാശിക്കാർ തൊഴിൽ, ബിസിനസ്, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ കൂടുതൽ ജാഗ്രത പുലർത്തണം. മതിയായ വിവരങ്ങൾ ശേഖരിക്കാതെ വലിയ തൊഴിൽപരമായ റിസ്‌ക്കുകൾ എടുക്കരുത്. പുതിയ ബിസിനസ് സംരംഭങ്ങളിലോ നിക്ഷേപങ്ങളിലോ ഏർപ്പെടുന്നതിന് മുമ്പ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കണം. ആരോഗ്യത്തിലും ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ജോലി സംബന്ധമായ തിരക്കുകൾക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും കൃത്യമായ ദിനചര്യ പാലിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma