രാഹുവും കേതുവും ചേർന്നാൽ പണി പാളും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് വറുതിയുടെ കാലം, കടം വാങ്ങരുതേ...
വേദ ജ്യോതിഷത്തിൽ രാഹുവും കേതുവും പലപ്പോഴും ഭയത്തോടെ മാത്രം കാണുന്ന ആകാശഗോളങ്ങളാണ്, അവയെ നിഴൽ ഗ്രഹങ്ങൾ എന്നാണ് സാധാരണയായി വിളിക്കാറുള്ളത്. ഇവയെ ചന്ദ്രന്റെ വടക്കും തെക്കും നോഡുകൾ എന്ന് വിശേഷിപ്പിക്കാറുണ്ട്. രാഹു തലയെ പ്രതിനിധീകരിക്കുമ്പോൾ കേതു സർപ്പത്തിന്റെ വാലിനെ പ്രതീകപ്പെടുത്തുന്നു.
കാര്യമായ ഭൗതിക അസ്ഥിത്വം ഇല്ലെങ്കിലും, വ്യക്തികളുടെ ജീവിതത്തിലും വിധിയിലും ഈ ഗ്രഹങ്ങൾക്ക് കാര്യമായ സ്വാധീനമുണ്ട്. കർമ്മത്തെയും മുൻകാല ജീവിത സംഭവങ്ങളെയും പ്രതിനിധീകരിക്കുന്ന രാഹുവും കേതുവും നമ്മുടെ യാത്രകളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. മാറ്റത്തിനുള്ള ഉത്തേജകമായി പ്രവർത്തിക്കുന്നയാണ് ഈ ഗ്രഹങ്ങൾ.

രാഹു ലൗകിക ആഗ്രഹങ്ങൾ, വിജയം, അംഗീകാരം, അധികാരം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഭൗതികവും ഇന്ദ്രിയപരവുമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നേട്ടങ്ങൾ, പ്രശസ്‌തി, സമ്പത്ത് എന്നിവ പിന്തുടരാനാണ് ഇത് പ്രേരിപ്പിക്കുക. എന്നിരുന്നാലും, രാഹുവിന്റെ സ്വാധീനം മിഥ്യാധാരണകൾ, ആശയക്കുഴപ്പം എന്നിവയിലേക്ക് കൂടി നയിക്കുന്നു.
കേതു ആത്മീയ ചായ്‌വുകൾ, അകൽച്ച, വിമോചനം എന്നിവയെ പ്രതിനിധീകരിക്കുന്നു . സത്യം, ജ്ഞാനം, ആന്തരിക സമാധാനം, ഭൗതിക ബന്ധങ്ങളിൽ നിന്നുള്ള വേർപിരിയൽ എന്നിവ തേടാൻ ഇത് വ്യക്തികളെ പ്രേരിപ്പിക്കുന്നു, എന്നാൽ കേതുവിനും മോശം വശമുണ്ട്. ബന്ധങ്ങളിൽ നിന്നുമുള്ള താൽപ്പര്യമില്ലായ്‌മ, അതൃപ്‌തി, അകൽച്ച എന്നിവയ്ക്ക് കാരണമായേക്കാം.
8 മാസത്തിൽ ഒരിക്കലാണ് ഇവ അതിന്റെ രാശിമാറുന്നത്. ഈ ഗ്രഹങ്ങളുടെ ചലനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. മെയ് മാസത്തിൽ ഇവയുടെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്. രാഹു മീനം രാശിയിൽ നിന്നും കുംഭം രാശിയിലേക്കും കേതു കന്നി രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കുമാണ് സഞ്ചരിക്കുന്നത്. ഇത് ചില രാശിക്കാർക്ക് വലിയ ദോഷങ്ങളാണ് നൽകുക.
രാഹു-കേതു ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ രണ്ട് രാശികൾക്ക് ഇത് ജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. മെയ് 18നാണ് ഇരു ഗ്രഹങ്ങളുടെയും രാശിമാറ്റം നടക്കുക. അതിനാൽ മെയ് മാസത്തിലാവും വലിയ ബാധ്യത ഉണ്ടാവുക. ഏതൊക്കെയാണ് ആ രണ്ട് രാശികളെന്ന് നമുക്ക് നോക്കാം.
കുംഭം രാശി: രാഹുവും കേതുവും രാശി മാറുമ്പോൾ ഈ കാലയളവിൽ ജീവിതത്തിൽ പ്രയാസങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട് കുംഭം രാശിക്കാർക്ക്. വളരെ ആലോചിച്ച് മാത്രം നിങ്ങൾ തീരുമാനങ്ങൾ എടുക്കുക. തെറ്റായ തീരുമാനങ്ങൾ വലിയ ബാധ്യത സൃഷ്‌ടിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. കടം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക.
ചിങ്ങം രാശി: ഈ കാലയളവിൽ സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിസാരമായി കാണരുത്. ബിസിനസിൽ നഷ്‌ടം സംഭവിക്കാനുള്ള സാധ്യതകൾ ഏറെയാണ്. പണം കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. മാനസിക സമ്മർദ്ദം വർധിക്കാനുള്ള സാഹചര്യമുണ്ടാവും. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിൽ ഒരു കാരണവശാലും ഇടപെടാതിരിക്കുക.












Click it and Unblock the Notifications