Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണകാലം, ധനയോഗം, സ്ഥാനക്കയറ്റം തേടിയെത്തും, രാശിമാറ്റം നേട്ടമുണ്ടാക്കും

ഒക്ടോബര്‍ മാസം ചില രാശിക്കാര്‍ക്ക് ഏറെ പുരോഗതിയുണ്ടാക്കുന്ന മാസമായിട്ടാണ് അറിയപ്പെടുന്നത്. ഒക്ടോബര്‍ മുപ്പതിന് രാഹു ചൊവ്വയുടെ സ്വന്തം രാശിയായ മേടത്തില്‍ നിന്ന് മാറി മീനം രാശിയില്‍ പ്രവേശിക്കും. ഈ രാശിയുടെ അധിപന്‍ വ്യാഴമാണ്. ജ്യോതിഷത്തില്‍ രാഹുവിനെ ക്രൂരമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. അത് പലരെയും നെഗറ്റീവായി ബാധിക്കാമെന്നും പറയപ്പെടുന്നു.

ശനിദേവന്റെ അതേ ഫലമാണ് രാഹുവും നല്‍കുന്നത്. എന്നാല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ ആ രാശിമാറ്റം വലിയ സന്തോഷത്തിന് വഴിയൊരുക്കും. അതുകൊണ്ട് ഈ രാശിമാറ്റം ഇവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ കൊണ്ടുവരുമെന്നാണ് വിശ്വസിക്കുന്നത്. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

astrology-today

വരാനിരിക്കുന്ന ഗുണങ്ങള്‍

മൂന്ന് രാശിക്കാരുടെ ഭാഗ്യ നക്ഷത്രങ്ങള്‍ ഒക്ടോബര്‍ മുപ്പത് മുതല്‍ ഉദിച്ചുയരും. ഇവര്‍ക്ക് ഇനി സുവര്‍ണകാലമായിരിക്കും. ജോലിയില്‍ പുരോഗതിയും വലിയ സാമ്പത്തിക നേട്ടങ്ങളും ഇവരെ തേടിയെത്തും.

വാഹനം, സമൂഹത്തില്‍ ബഹുമാനം എന്നിവ കൊണ്ടും അനുഗ്രഹീതരാവും. ഒന്നര വര്‍ഷത്തിന് ശേഷമാണ് രാഹുവിന്റെ സംക്രമണം നടക്കുന്നത്. ആ സംക്രമണമാണ് ഇവര്‍ക്ക് സമ്പത്തും ഐശ്വര്യവും, പ്രശസ്തയുമെല്ലാം സമ്മാനിക്കുന്നത്.

ഇടവം രാശി: ഒക്ടോബര്‍ മുപ്പതിന് സംഭവിക്കാന്‍ പോകുന്ന രാഹു സംക്രമണം, ഇടവം രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായ നേട്ടമായിരിക്കും അതില്‍ പ്രധാനം. അതിനുള്ള അവസരങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക് എത്തും. ഈ രാശിക്കാര്‍ ഒരുപാട് കാലമായി ചെയ്യാന്‍ ആഗ്രഹിക്കുകയും, എന്നാല്‍ ഇതുവരെ നടക്കാതിരുന്നതുമായ കാര്യങ്ങള്‍ രാഹ സംക്രമത്തിന് ശേഷം ചെയ്യാന്‍ സാധിക്കും.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍, ധാരാളം വിജയങ്ങള്‍ സ്വന്തമാക്കാനാവും. സജീവ രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. ഈ രാശിക്കാര്‍ക്ക് വിദേശ യാത്രയ്ക്കും അവസരമൊരുങ്ങും.

കന്നി രാശി: രാഹുവിന്റെ കന്നി രാശിക്കാര്‍ക്കും നേട്ടങ്ങളുടെ കാലമായിരിക്കും സമ്മാനിക്കും. ജീവിതത്തില്‍ പ്രതീക്ഷിക്കാതെ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കും. മാതാപിതാക്കളോടുള്ള സ്‌നേഹം വര്‍ധിക്കും. അവരുമായുള്ള ബന്ധം സൗഹാര്‍ദപരമായി മുന്നോട്ട് പോകും. എപ്പോഴും അവരെ കാണാനാവും, സംസാരിക്കാനുമുള്ള അവസരവും ലഭിക്കും.

പ്രതീക്ഷിക്കാതെ പെട്ടെന്നുള്ള സാമ്പത്തിക നേട്ടം നിങ്ങളെ തേടിയെത്തും. ബിസിനസ് പങ്കാളിയുമായി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ കൂടുതല്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടി വരും. അതില്‍ വീഴ്ച്ച സംഭവിച്ചാല്‍ ബിസിനസിലും നഷ്ടം വരും. ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് സന്തോഷം ലഭിക്കും.

വൃശ്ചികം രാശി: ഏറ്റവും ശുഭകരമായ കാലയളവാണ് വൃശ്ചികം രാശിക്കാരെ തേടി വരാന്‍ പോകുന്നത്. രാഹു സംക്രമണം ഈ രാശിക്കാര്‍ക്കാണ് കൂടുതല്‍ ഗൂണം ചെയ്യുക. പ്രണയ ബന്ധമുള്ളവരാണെങ്കില്‍ ഇതിലും ഉത്തമമായ സമയമില്ല.

നിങ്ങളില്‍ ബാധ്യതകള്‍ ഉള്ള ആളാണെങ്കില്‍ എല്ലാ കട വായ്പകളും ഇല്ലാതാവും. ജോലിയില്‍ വന്‍ പുരോഗതിയുണ്ടാവും. നിങ്ങളുടെ വ്യക്തിത്വും മെച്ചപ്പെടും. കൂടുതല്‍ മികച്ചൊരു വ്യക്തിയായി മാറും. വിദേശ യാത്രയ്ക്കുള്ള സാധ്യതകളും സൃഷ്ടിക്കപ്പെടും. കുട്ടികള്‍ പഠനത്തില്‍ വിജയം നേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+