രാഹു കളം മാറുന്നു, കൊണ്ടുവരുന്നത് മഹാഭാഗ്യം; ഈ രാശിക്കാരാണോ? പണം വന്നുനിറയും, ശമ്പളം കൂടും
വേദ ജ്യോതിഷത്തിൽ രാഹുവിന് നിഗൂഢവും ശക്തവുമായ ഒരു സ്വാധീനം തന്നെയുണ്ട് എന്നാണ് കരുതപ്പെടുന്നത്. പലപ്പോഴും കണ്ണിമവെട്ടുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യം മറിച്ചിടാൻ കഴിയുന്ന ഗ്രഹമായി ഇതിനെ കണക്കാക്കപ്പെടുന്നു. അത്രമേൽ സ്വാധീനം മനുഷ്യ ജീവിതത്തിന് മേൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്ന് കൂടിയാണ് രാഹു എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
അപ്രതീക്ഷിതമായി ഒറ്റരാത്രികൊണ്ട് പോലും സമ്പത്ത് കൊണ്ടുവരാൻ കഴിയുന്ന ഒരു ശക്തി ജ്യോതിഷപ്രകാരം പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ അത് രാഹുവാണ്. രാഹുവിന്റെ സ്വാധീനത്തിലുള്ള ആളുകൾ പലപ്പോഴും നിർഭയരാണ്, മറ്റുള്ളവർ ധൈര്യപ്പെടാത്ത റിസ്‌ക് എടുക്കാൻ അവർ തയ്യാറാണ്. സമ്പത്ത് വേഗത്തിൽ കൊണ്ടുവരാനുള്ള രാഹുവിന്റെ കഴിവിന്റെ അടിസ്ഥാനവും ഇതാണ്.

ഇത്തരത്തിൽ രാഹുവിന്റെ സവിശേഷതകൾ പറയുമ്പോൾ അതിന്റെ രാശിമാറ്റം പലപ്പോഴും പരാമർശിക്കപ്പെടാതെ പോവുന്ന ഒരു കാര്യമാണ്. ജ്യോതിഷമനുസരിച്ച് ഈ വർഷം രാഹുവിന്റെ ചലനത്തിൽ മാറ്റമുണ്ടാകും. രാഹു കുംഭ രാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം ആയിരിക്കും കൊണ്ടുവരിക.
രാഹുവിനെ ഒരു പാപി അല്ലെങ്കിൽ മായാവി ഗ്രഹം എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. കൂടാതെ രോഗം, പരുഷമായ സംസാരം, ചൂതാട്ടം, മോഷണം, ത്വക്ക് രോഗങ്ങൾ എന്നിവയുടെ കാരണക്കാരനായും രാഹുവിനെ വേദ ജ്യോതിഷത്തിൽ കണക്കാകുന്നുണ്ട്. നേരത്തെ പറഞ്ഞ നല്ല ഗുണങ്ങൾക്ക് ഒപ്പം ഇതും രാഹുവിന്റെ പേരിലുണ്ട്. എല്ലാ രാശിക്കാരിലും രാഹു സ്വാധീനം ചെലുത്താറുണ്ട്.
ജ്യോതിഷ പ്രകാരം രാഹുവിന്റെ ചലനത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ ഈ മേഖലകളെയെല്ലാം ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ വർഷം മെയ് 18 ന് വൈകുന്നേരം 4:30ന് രാഹു കുംഭ രാശിയിൽ പ്രവേശിക്കും. ഈ സമയത്ത് ചില രാശികൾ ഇത് സാരമായി ബാധിക്കും. അവർക്ക് രാജയോഗമാണ് കൈവരാൻ പോവുന്നത്. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.
ഇടവം രാശി: ഇത്തവണത്തെ രാഹു സംക്രമം വലിയ നേട്ടങ്ങൾ നൽകുന്ന രാശിക്കാരാണ് ഇടവം. കർമ്മ ഭാവത്തിൽ രാഹുവിന്റെ സ്വാധീനം ബിസിനസിലും ജോലിയിലും ഇവർക്ക് മുന്നേറ്റം കൊണ്ടുവരും. മുടങ്ങി കിടന്ന കാര്യങ്ങൾ മെയ് മാസത്തിന് ശേഷം നടക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികനേട്ടം, തൊഴിൽ രഹിതർക്ക് ജോലി, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ശമ്പള വർധനവും ഒക്കെ വന്നുചേരാം.
കുംഭം രാശി: രാഹുവിന്റെ ഇത്തവണത്തെ മാറ്റം കുംഭം രാശിക്കാർക്ക് ഗുണമാവും എന്നാണ് വിലയിരുത്തൽ. ഇവർക്ക് ജോലിയിലും ബിസിനസിലും വിജയം ഉറപ്പാണ്. സാമ്പത്തിക നില കൂടുതൽ മെച്ചപ്പെടും. സന്തോഷകരമായ ദാമ്പത്യത്തിനുള്ള സാഹചര്യം ഒത്തുവരും. ജീവിതശൈലിയിൽ കാര്യമായ മാറ്റം വരും. പണം വന്നുനിറയും, അതിനാൽ ആഡംബര ജീവിതം ലഭിക്കും.
മിഥുനം രാശി: മിഥുന രാശിക്കാർക്കും രാഹുവിന്റെ ഈ രാശിമാറ്റം നല്ല നേട്ടങ്ങൾ നൽകും. ചിന്തിക്കാനും മനസിലാക്കാനുമുള്ള കഴിവ് ഉയരുന്നതോടെ മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്‌തി വന്നുചേരും. ബിസിനസിലും തൊഴിലിലും നേട്ടങ്ങൾ ഉറപ്പാണ്. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കാനുള്ള യോഗമുണ്ടാവും. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് വിജയം ഉണ്ടായേക്കും.












Click it and Unblock the Notifications