രാഹു വിചാരിച്ചാലും ചിലത് നടക്കും; ഈ രാശിക്കാർ കടങ്ങൾ വീട്ടും, വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത..!
ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഗ്രഹചലനങ്ങളിലൊന്നാണ് രാഹുവിന്റെ മാറ്റവും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും. സാധാരണ ഗ്രഹങ്ങളെപ്പോലെ ദൃശ്യമല്ലെങ്കിലും, മനുഷ്യജീവിതത്തിൽ അതിശക്തമായ സ്വാധീനം ചെലുത്തുന്ന ഛായാഗ്രഹമാണ് രാഹു. ആഗ്രഹങ്ങൾ, മോഹങ്ങൾ, അപ്രതീക്ഷിത നേട്ടങ്ങൾ, വിദേശബന്ധങ്ങൾ, രഹസ്യകാര്യങ്ങൾ, രാഷ്ട്രീയം, സാങ്കേതികവിദ്യ, സാമ്പത്തിക ഉയർച്ചകൾ എന്നിവയെല്ലാം രാഹുവിന്റെ നിയന്ത്രണത്തിലാണെന്ന് പറയപ്പെടുന്നു.
പലപ്പോഴും അതിനാൽ തന്നെ രാഹുവിന്റെ മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ചില മാറ്റങ്ങൾ പ്രതിഫലിക്കുമെന്നാണ് പ്രവചനം. ചിലർക്കിത് വലിയ ഭാഗ്യകാലമായിരിക്കും. കരിയറിൽ മുന്നേറ്റം, അപ്രതീക്ഷിത ധനലാഭം, വിദേശയാത്ര, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവ ലഭിക്കാം. അതേസമയം ചില രാശിക്കാർക്ക് മറിച്ചുമാവാം, ആശയക്കുഴപ്പം, ബന്ധങ്ങളിൽ അകലം, സാമ്പത്തിക സമ്മർദ്ദം, മാനസിക അസ്വസ്ഥത തുടങ്ങിയ വെല്ലുവിളികളും നേരിടേണ്ടി വരാം.

മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള രാഹുവിന്റെ പ്രത്യേകത എന്തെന്നാൽ, അത് ഒരാളുടെ ജീവിതത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നതാണ്. ദീർഘകാലമായി തടസപ്പെട്ട കാര്യങ്ങൾ പെട്ടെന്ന് മുന്നോട്ട് പോകാനും, അതുപോലെ പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ട്. അതിനാൽ ഈ കാലഘട്ടത്തിൽ ആലോചിച്ചുള്ള തീരുമാനങ്ങളും ആത്മവിശ്വാസവും ഏറെ പ്രധാനമാണെന്ന് ജ്യോതിഷികൾ പറയുന്നു.
പറഞ്ഞുവന്നത് രാഹുവിന്റെ മാറ്റത്തെ കുറിച്ചാണ്. ജൂലൈ 30ന് ശ്രാവണ മാസം ആരംഭിക്കുകയാണ്. ഈ സമയം രാഹു ഓഗസ്‌റ്റ് ആദ്യം ഒരു പ്രധാന രാശിമാറ്റത്തിന് വിധേയമാകാൻ പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. ദൃക് പഞ്ചാംഗം അനുസരിച്ച്, ഓഗസ്‌റ്റ് 2 ന് രാഹു ശതഭിഷ നക്ഷത്രസമൂഹം വിട്ട് ധനിഷ്‌ഠ നക്ഷത്രസമൂഹത്തിൽ പ്രവേശിക്കുമെന്നതാണ് പ്രധാന കാര്യം. ഇത് ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണം നൽകുമെന്ന് നോക്കാം.
മേടം
രാഹു സംക്രമണത്തിന്റെ സ്വാധീനത്താൽ മേടം രാശിക്കാർക്ക് കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കാനും ജോലിയിൽ അംഗീകാരവും പുരോഗതിയും നേടാനും സാധ്യത. ബിസിനസ് നടത്തുന്നവർക്ക് പുതിയ പദ്ധതികൾ ആരംഭിക്കാനും ലാഭകരമായ പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും അനുകൂല സമയമായേക്കാം. വരുമാനം കുതിച്ചുയരുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
മിഥുനം
രാഹുവിന്റെ ഈ സംക്രമണം സാമ്പത്തിക നേട്ടങ്ങൾക്കും കടങ്ങൾ വീട്ടാനും വഴിയൊരുക്കും. കുടിശ്ശികയായിരുന്ന പണം ലഭിക്കുകയോ പുതിയ വരുമാന മാർഗങ്ങൾ തുറക്കുകയോ ചെയ്യാൻ സാധ്യത അധികമാണ്. വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അനുകൂലമായ സമയമായിരിക്കും ഇത്. കുടുംബാംഗങ്ങളുടെ പിന്തുണയും മാനസിക സന്തോഷവും വർധിക്കാനും സാധ്യത.
തുലാം
രാഹുവിന്റെ മാറ്റം ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് സ്ഥാനക്കയറ്റം, ശമ്പളവർധന, അല്ലെങ്കിൽ പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത എന്നിവയാകും പ്രധാനമായി കൊണ്ടുനൽകുക. പുതിയ ആളുകളുമായുള്ള ബന്ധങ്ങൾ ഭാവിയിൽ ഗുണകരമായി ഭവിക്കാം. വിദേശയാത്ര, വിദേശത്ത് ജോലി, അല്ലെങ്കിൽ നിക്ഷേപങ്ങളിൽ നിന്ന് മികച്ച ലാഭം ലഭിക്കുന്നതിനും ഈ കാലഘട്ടം സഹായകമാകുമെന്നാണ് വിശ്വാസം.
കുംഭം
ഈ രാശിക്കാർക്ക് രാഹു സംക്രമണം ബിസിനസിലും വ്യക്തിജീവിതത്തിലും അനുകൂല മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതുന്നു. പുതിയ കരാറുകൾ, സാമ്പത്തിക വളർച്ച, ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കൽ എന്നിവയ്ക്ക് സാധ്യത ഏറെയാണ്. ദാമ്പത്യബന്ധങ്ങളിൽ നല്ല നിമിഷങ്ങൾ. ആരോഗ്യത്തിലും മാനസിക ഊർജത്തിലും നല്ല മാറ്റം. സാമ്പത്തികമായി ഉന്നതിയിലേക്ക് നീളുന്ന സമയം കൂടിയായിരിക്കും ഇത്.


Click it and Unblock the Notifications