ജോലിയിൽ പ്രമോഷൻ ഉറപ്പ്, ബാങ്ക് അക്കൗണ്ടിൽ പണം വന്നുവീഴും, ആഗ്രഹങ്ങൾ സഫലമാകും; ഈ രാശിക്കാരോ?
വേദ ജ്യോതിഷത്തിൽ നിഗൂഢവും ശക്തവുമായ ഒരു സ്വാധീനം തന്നെയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു. കണ്ണിമവെട്ടുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യം മറിച്ചിടാനും നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനും കഴിയുന്ന ഗ്രഹമായി ഇതിനെ കണക്കാക്കപ്പെടുന്നു. അത്രമേൽ സ്വാധീനം മനുഷ്യ ജീവിതത്തിൽ ഈ ഗ്രഹത്തിന് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതാണ് രാഹു എന്ന ഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒറ്റരാത്രികൊണ്ട് പോലും സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ കഴിയുന്ന ഒരു ശക്തി ജ്യോതിഷപ്രകാരം പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ അത് രാഹു മാത്രമാണ്. രാഹുവിന്റെ സ്വാധീനത്തിലുള്ള ആളുകൾ പലപ്പോഴും നിർഭയരാണ്, മറ്റുള്ളവർ ധൈര്യപ്പെടാത്ത അത്രയും റിസ്‌ക് എടുക്കാൻ അവർ എന്നും തയ്യാറാവുകയും ചെയ്യാറുണ്ട്. സമ്പത്ത് വേഗത്തിൽ കൊണ്ടുവരാനും ധനികരാക്കാനുമുള്ള രാഹുവിന്റെ കഴിവിന്റെ അടിസ്ഥാനവും ഈ ധൈര്യമാണ്.

ഇത്രയൊക്കെ ആണെങ്കിലും ജ്യോതിഷപ്രകാരം രാഹുവിനെ നിഴൽ ഗ്രഹം, പാപഗ്രഹം എന്നൊക്കെ വിളിക്കാറുണ്ട്. സാധാരണയായി ഈ ഗ്രഹം ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറ്റാറുണ്ട്. ഇത് 12 രാശികളുടെ ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിച്ചേക്കാം. എങ്കിലും ചില രാശികൾക്ക് ഇത് വലിയ രീതിയിൽ ഗുണമാണ് ചെയ്യുക.
നിലവിൽ രാഹു മീന രാശിയിലാണ് ഉള്ളത്. എന്നാൽ മാർച്ച് 16ന് രാഹു ഉതൃട്ടാതി നക്ഷത്രം വിട്ട് പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതൊരു അസുലഭമായ മാറ്റം തന്നെയാണ്. രാഹുവിന്റെ രാശിയിലെ ഈ മാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളായിരിക്കും നൽകുക. പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് രാഹുവിന്റെ മാറ്റം കൊണ്ട് ഗുണം കിട്ടുന്ന നക്ഷത്രങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ഇടവം രാശി: പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ വരവ് ഈ രാശിക്കാർക്ക് വലിയ രീതിയിൽ ഗുണം ചെയ്യും. ഇവർക്ക് എല്ലാ മേഖലയിലും വിജയം കൈവരാനുള്ള സാഹചര്യമാണ് വരുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഭൗതിക സന്തോഷം ഉണ്ടാവും. മാത്രമല്ല ഇവരുടെ ആഗ്രഹങ്ങൾ സഫലമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനും സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരുകയും അതിനൊപ്പം ധനസ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
മീനം രാശി: രാഹു പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ച് ഈ രാശിയുടെ ലഗ്നഭാവത്തിൽ നിൽക്കുന്ന സാഹചര്യമാണ്. അത്തരമൊരു സമയത്ത് ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരുകയാണ് ചെയ്യുക. മാത്രമല്ല ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. സമ്പത്തിൽ വർധനവ് ഉണ്ടാവും, എന്ന് വച്ചാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പണം കൊണ്ട് നിറയും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
മകരം രാശി: രാഹുവിന്റെ പുതിയ രാശി പ്രവേശനം ഇവർക്ക് അനുകൂലമായി മാറും. ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാവാനുള്ള സാഹചര്യമാണുള്ളത്. ബിസിനസിൽ വലിയ ലാഭം തന്നെ പ്രതീക്ഷിക്കാം. കാലങ്ങളായി ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ അവസാനിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതിയും മികച്ചതായി മാറും. ശാരീരികവും മാനസികവുമായ സമ്മർദ്ദവും കുറയും.












Click it and Unblock the Notifications