Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്താല്‍ സമ്പത്ത് നിറഞ്ഞ് കവിയും, ആഡംബരത്തില്‍ ആറാടും; ഈ രാശിക്കാര്‍ നേട്ടം കൊയ്യും

ഗ്രഹങ്ങളുടെ സഞ്ചാരവും രാശിമാറ്റവുമെല്ലാം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പുതുവത്സരം നിരവധി ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം സംഭവിക്കുന്നത് കാണാം. അതുപോലെ ജ്യോതിഷത്തില്‍ രാശികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന തരത്തില്‍ പലവിധത്തിലുള്ള രാജയോഗങ്ങളും രൂപപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നല്‍കാന്‍ രാജലക്ഷണ രാജയോഗത്തിന് സാധിക്കും.

ഡങ്കിയെ പറപ്പിച്ച് സലാര്‍, ജയിലറും ലിയോയും വീണു, ക്രിസ്മസ് ദിനത്തില്‍ നേടിയത് ഇത്ര

സൂര്യന്റെ രാശിമാറ്റവും അതുപോലെ സംഭവിക്കാന്‍ പോവുകയാണ്. അതിന് ഏറെ പ്രാധാന്യമുണ്ട്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. വിവിധ രാശികളിലൂടെയുള്ള സൂര്യന്റെ ചലനം പലരെയും സ്വാധീനിക്കും. അത് ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ധനു രാശിയില്‍ സൂര്യന്റെ സഞ്ചാരത്തിലൂടെയാണ് രാജലക്ഷണ രാജയോഗം രൂപപ്പെടുന്നത്. പുതുവര്‍ഷത്തില്‍ ഭാഗ്യനേട്ടങ്ങള്‍ ധനു രാശിക്കാര്‍ക്ക് ലഭിക്കും. കാരണം ഡിസംബര്‍ 16ന് തന്നെ സൂര്യന്‍ ധനു രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ രാശിക്കാരുടെ ലഗ്ന ഭാവത്തില്‍ വ്യാഴം സ്ഥിതി ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ രാജയോഗം രൂപപ്പെടുന്നത് ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ കാരണമാകും.

ജോലിയില്‍ നിന്ന് ഒരുപാട് ലാഭം ലഭിക്കും. അഭിനന്ദനങ്ങള്‍ എല്ലാവരില്‍ നിന്നും ലഭിക്കും. ഇത്രയും കാലം പൂര്‍ത്തിയാകാതിരുന്ന ജോലി പൂര്‍ത്തിയാക്കും. പുതിയ അവസരങ്ങള്‍ ഒരുപാട് എത്തും. പുതിയ ജോലിക്കുള്ള അവസരവും ലഭിക്കും. വിദേശയാത്രയ്ക്കും അവസരമുണ്ടാകും. പുതിയ വാഹനമോ അതുപോലെ വീടും വാങ്ങാനുമുള്ള അവസരം തേടിയെത്തും.

ചിങ്ങം: വ്യാഴം നിലവില്‍ മേട രാശിയില്‍ തുടരുകയാണ്. ഒരു വ്യക്തിയുടെ വിജയവും നേട്ടവും നല്‍കുന്ന ശുഭകരമായ രാജയോഗമാണ് രാജലക്ഷണ രാജയോഗം. അതുകൊണ്ട് ചിങ്ങം രാശിക്കാര്‍ക്ക് വലിയ പുരോഗതി തന്നെ ജീവിതത്തിലുണ്ടാവും. എല്ലാ ജോലിയും കൃത്യമായി പൂര്‍ത്തിയാക്കാനാവും. ദാമ്പത്യത്തില്‍ ഏറ്റവും മികച്ച കാലയളവായിരിക്കും ഇത്.

സന്തോഷം നിറഞ്ഞ് നില്‍ക്കും. യാത്രകള്‍ ധാരാളം ചെയ്യാന്‍ സാധിക്കും. മുടങ്ങി കിടക്കുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങളെ നേടി ശുഭകാര്യങ്ങളെത്തും. ഈ രാശിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം മികച്ച ഇടങ്ങളില്‍ നിന്ന് ലഭ്യമാവാനുള്ള അവസരം ലഭിക്കും. ചെലവുകള്‍ വലിയ തോതില്‍ കുറയും. ശുഭകരമായ കാര്യങ്ങള്‍ സമൃദ്ധിയും ഐശ്വര്യവുമെല്ലാം സമ്മാനിക്കും.

ധനു: രാജയോഗത്താല്‍ ഏറ്റവും നേട്ടങ്ങളുണ്ടാവുക ധനു രാശിക്കാര്‍ക്കാണ്. ഈ രാശിക്കാരുടെ ലഗ്ന ഗൃഹത്തില്‍ സൂര്യന്‍ എത്തുന്നു. ഇതിലൂടെ ജീവിതം ഐശ്വര്യ പൂര്‍ണമാകും. ഈ രാശിക്കാരുടെ ആസൂത്രണങ്ങളെല്ലാം ജീവിതത്തില്‍ വിജയിക്കും. അതുവഴി സമ്പത്തും തേടിവരും. വലിയ ലാഭം ഇടപാടുകളില്‍ നിന്ന് ലഭിക്കും. രാജലക്ഷണ രാജയോഗത്താല്‍ എന്ത് ജോലിയും വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും.

വലിയ ആത്മവിശ്വാസവും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ജോലികള്‍ എല്ലാം പൂര്‍ത്തിയാകും. ആരോഗ്യവും അതോടൊപ്പം മെച്ചപ്പെടും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. ജോലിയില്‍ വന്‍ ശമ്പള വര്‍ധനവും അതുപോലെ സ്ഥാനക്കയറ്റങ്ങളും പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+