ഡങ്കിയെ പറപ്പിച്ച് സലാര്‍, ജയിലറും ലിയോയും വീണു, ക്രിസ്മസ് ദിനത്തില്‍ നേടിയത് ഇത്ര
ബാഹുബലിക്ക് ശേഷം കാത്തിരുന്ന പ്രഭാസിന്റെ തിരിച്ചുവരവ് സലാറിലൂടെ സാധ്യമായിരിക്കുകയാണ്. നാല് ദിവസം കൊണ്ട് സകല റെക്കോര്‍ഡുകളുമാണ് സലാറിന് മുന്നില്‍ വഴിമാറിയിരിക്കുന്നത്. ഈ വര്‍ഷത്തെ പഠാനും ജവാനും അടക്കമുള്ള റെക്കോര്‍ഡ് പ്രഭാസ് ചിത്രം മറികടക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. ആനിമലും, ഗദര്‍ രണ്ടാം ഭാഗത്തിന്റെ കളക്ഷനുമെല്ലാം ചിത്രം മറികടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ക്രിസ്മസ് ദിനത്തില്‍ ഷാരൂഖ് ഖാന്‍ ഡങ്കിയെ വേള്‍ഡ് വൈഡ് കളക്ഷനിലും ഇന്ത്യയിലും ഒരുപോലെ പിന്നിലാക്കിയിരിക്കുകയാണ് ചിത്രം. നാലാം ദിനത്തില്‍ 42 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ മണ്‍ഡേ ടെസ്റ്റും സലാര്‍ പാസായിരിക്കുകയാണ്. പ്രഭാസിന്റെ താരമൂല്യത്തില്‍ കൂടിയാണ് ചിത്രം മുന്നേറുന്നത്. ക്രിസ്മസ് ദിനത്തില്‍ ഉയര്‍ന്ന കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

ആദ്യ തിങ്കളാഴ്ച്ച ജവാന്‍, ലിയോ, ഗദര്‍ 2 എന്നിവയേക്കാള്‍ ഉയര്‍ന്ന കളക്ഷനാണ് സലാര്‍ നേടിയിരിക്കുന്നത്. 43 കോടി നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രം ആനിമല്‍ മാത്രമാണ് പ്രഭാസ് ചിത്രത്തിന് മുന്നിലുള്ളത്. അതേസമയം ഇന്ത്യയില്‍ വലിയൊരു നേട്ടം കൂടി പ്രഭാസ് ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. 250 കോടിയാണ് ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി സലാര്‍ നാല് ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ആഗോള തലത്തില്‍ 450 കോടിയാണ് ചിത്രം നേടിയത്.
രാധേ ശ്യാം, ആദിപുരുഷ് എന്നിങ്ങനെ രണ്ട് വമ്പന്‍ ഡിസാസ്റ്ററുകള്‍ക്ക് ശേഷമാണ് പ്രഭാസ് വിജയവഴിയിലേക്ക് എത്തിയിരിക്കുന്നത്. സലാര്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത് ആന്ധ്രപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ്. തെലുങ്ക് പതിപ്പിന് 63 ശതമാനമാണ് നാലാം ദിനത്തിലെ ഒക്കുപ്പെന്‍സി. മലയാളത്തില്‍ 34 ശതമാനവും, തമിഴില്‍ 23 ശതമാനവും, ഹിന്ദിയില്‍ 35 ശതമാനവും, കന്നഡയില്‍ 45 ശതമാനവുമാണ് ഒക്കുപ്പെന്‍സി.
കന്നഡയില്‍ പ്രശാന്ത് നീലിന്റെ ചിത്രമെന്ന നിലയിലും സലാര്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ തെലുങ്കില്‍ ആനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെ മികവിലായിരുന്നു ഓടിയത്. അദ്ദേഹത്തിന് വലിയ ആരാധകര്‍ തെലുങ്കിലുണ്ട്. വീക്കെന്‍ഡ് ബോക്‌സോഫീസില്‍ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് സലാര്‍. അക്വാമാന്‍, വോങ്ക എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
അതേസമയം നാലാം സ്ഥാനം ഷാരൂഖ് ഖാന്റെ ഡങ്കിക്കാണ്. 250 കോടിയാണ് നാല് ദിവസം കൊണ്ട് ഡങ്കി കളക്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ 22 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇതുവരെ ഇന്ത്യയില്‍ നിന്ന് 123 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഞായറാഴ്ച്ച 29 കോടി ഡങ്കി നേടിയിരുന്നു. റിലീസ് ചെയ്തതിന് ശേഷമുള്ള ഏറ്റവും വലിയ ദിനമായിരുന്നു ഇത്.
എന്നാല്‍ രാജ്കുമാര്‍ ഹിരാനി ചിത്രങ്ങള്‍ സാധാരണ ലഭിക്കുന്ന സ്വീകാര്യത ഡങ്കിക്ക് ലഭിച്ചിട്ടില്ല. കൊവിഡിന് ശേഷം സോഷ്യല്‍ ഡ്രാമ ചിത്രങ്ങള്‍ക്ക് സ്വീകാര്യത വളരെ കുറവാണ്. അതായിരിക്കാം ഹിരാനി ചിത്രത്തെ ബാധിച്ചത്. ആക്ഷന്‍ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ കളക്ഷന്‍ ഇപ്പോള്‍ ലഭിക്കാറുള്ളത്.












Click it and Unblock the Notifications