Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നക്ഷത്രക്കാർക്ക് ബംപർ ലോട്ടറി വരെ അടിക്കും; ധനം കുമിഞ്ഞുകൂടും, വിദേശയാത്രയ്ക്കും വിവാഹത്തിനും യോഗം!

സാധാരണയായി വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അത് വിശ്വസിക്കുന്നവരും അല്ലാത്തവരും ഏറെയുണ്ടാവും. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും കൊണ്ടുവരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമേതുമില്ല.

പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് ഇതെന്ന് പറയാം. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് ചിന്തിക്കേണ്ടത്. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയുമാണ് നടക്കാറുള്ളത്.

nakshathrasyogam

എന്നാൽ പലവിധ ധനയോഗങ്ങൾ അതുകൊണ്ട് മാത്രം വരുന്നവ ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ലെന്ന് തന്നെ പറയാം. കാരണം ചില ധന-രാജയോഗങ്ങൾ അല്ലാതെയും വരാം. അത്തരത്തിൽ ഒരു നിർണായക യോഗമാണ് ഇന്ന് മുതൽ ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. ഇവർക്ക് പലവിധത്തിലുള്ള നേട്ടങ്ങൾ ആയിരിക്കും ഈ യോഗം കൊണ്ടുതരിക. ഏതൊക്കെയാണ് നക്ഷത്രങ്ങൾ എന്നും എന്തൊക്കെയാണ് നേട്ടങ്ങളെന്നും അറിയാം.

പൂരം: ഇക്കൂട്ടർക്ക് ഇന്ന് മുതൽ അതീവ ശുഭകരമായ സമയമാണ്. ഉയര്‍ച്ചയുടെ, ഐശ്വര്യത്തിന്റെ, ഉദ്ദിഷ്‌ടകാര്യ സിദ്ധിയുടെ സമയമാണ് വരാനിരിക്കുന്നത്. നിർണായക തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയ സമയമാണ്. ഇവർക്ക് തൊട്ടതെല്ലാം പൊന്നാകും. ആത്മാര്‍ത്ഥമായി ഏത് കാര്യത്തിന് ഇറങ്ങിയാലും ലോകം അവര്‍ക്കൊപ്പം നില്‍ക്കും. വീടിന് അടിമുടി ഉയര്‍ച്ച വരും. ഇക്കൂട്ടർക്ക് സാമ്പത്തികമായ ഉന്നമനം. ബമ്പർ ലോട്ടറി അടിക്കാൻ വേ സാധ്യത.

തിരുവോണം: ഇവര്‍ക്ക് സന്തോഷം നല്‍കുന്ന യാത്രകള്‍ വരുന്ന സമയമാണ്. കുടംബജീവിതത്തില്‍ സന്തോഷം വരുന്ന കാലമായിരിക്കും ഇത്, അതിൽ വിദേശ യാത്ര വരെ ഉൾപ്പെടാം. വിദ്യാവിജയം, ധനവരവ് എന്നിങ്ങനെ പല ഭാഗ്യങ്ങള്‍ രാജയോഗത്താൽ ഇവരെ തേടിയെത്തും. ഈ നാളുകള്‍ വീട്ടിലുണ്ടെങ്കില്‍ വീട്ടുകാരെ തേടി പല ഭാഗ്യങ്ങളും വരികയും ചെയ്യും. ഇവരുടെ സമ്പാദ്യത്തിൽ കാര്യമായ വർധനവ് ഉണ്ടാവാനിടയുണ്ട്. വിവാഹത്തിനുള്ള യോഗം കാണുന്നു.

ചതയം: ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന പ്രയാസങ്ങള്‍ എല്ലാം മാറുന്ന കാലമാണ് ഇത്. ഇവരുടെ ജീവിതത്തില്‍ ചില സൗഭാഗ്യങ്ങള്‍ വന്നു ചേരാൻ ഇടയുണ്ട്. പ്രതീക്ഷിയ്ക്കാതെ പല ഭാഗ്യാനുഭവങ്ങളും ഇവരെ തേടി എത്തും. ഒരുകാലത്ത് ആഗ്രഹിച്ചിട്ട് നഷ്‌ടമായെന്ന് കരുതിയ പലതും ഇവരെ തേടി വരും. ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും കൊടുമുടി ഇവർ കീഴടക്കും. ഇവരുടെ ജീവിതത്തിൽ ഉണ്ടായിരുന്ന കടം കുറയും.

പുണർത്ഥം: ധാരാളം സ്ഥാനമാനങ്ങള്‍ ഇവർക്കു ലഭിക്കുന്ന സമയം. ഉയര്‍ച്ചയുടെ, ഐശ്വര്യത്തിന്റെ, ഉദിഷ്‌ടകാര്യ സിദ്ധിയുടെ സമയമാണ് വരാനിരിക്കുന്നത്. ബിസിനസ് നടത്തുന്നവര്‍ക്ക് ഏറെ ഉയര്‍ച്ച വരുന്ന സമയമായിരിക്കും ഇത്. ഇവരെ തേടി ചില സന്തോഷ വാര്‍ത്തകള്‍ വരാനുള്ള ഇടയുണ്ട്. ആഗ്രഹിച്ചതില്‍ കൂടുതല്‍ ഉയര്‍ച്ച ലഭിക്കുന്ന കാലമാണ് ഇവരെ തേടിയെത്തുന്നത്. ധനം കുമിഞ്ഞുകൂടാനുള്ള സാധ്യതയും ഏറെയാണ്. പദവികളിൽ മുന്നേറ്റവും ജോലിയിൽ സ്ഥാനക്കയറ്റവും ഒക്കെ ഉണ്ടാവാം.

രേവതി: ഇവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും. ഇന്ന് മുതൽ ഇവരെ തേടി സന്തോഷവാര്‍ത്തകള്‍ വരാനിടയുണ്ട്. ഇവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. മറ്റുള്ളവരില്‍ നിന്ന് ആവശ്യമായ സഹായം ഇവർക്ക് വേണ്ടപ്പോൾ വരും. വച്ചടി വച്ചടി ഉയര്‍ച്ച വരുന്ന സമയമായിരിക്കും ഇത്. കൂടാതെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഒക്കെ വരുന്ന സമയം ആയിരിക്കും ഇന്ന് മുതൽ. പ്രണയത്തിലും സൗഹൃദത്തിലും നല്ല കാലമാണ് വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+