ഡിസംബർ അവസാനം വരിഷ്ഠ യോഗം വന്നെത്തും; ഈ രാശിക്കാർക്ക് പണവും പവറും കിട്ടും! മംഗല്യയോഗവും
ഹിന്ദു മതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇതിൽ നിന്ന് നിങ്ങൾ മനസിലാക്കേണ്ടത് ഗ്രഹങ്ങളുടെ സഞ്ചാരത്തിന്റെ പ്രാധാന്യമാണ്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. എന്ന് വച്ചാൽ നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ഈ വർഷം അവസാനവും അത്തരത്തിൽ ചില മാറ്റങ്ങൾ വരുന്നുണ്ട്. അത് ചില രാശിക്കാരുടെ ജീവിതത്തിൽ മാറ്റത്തിന്റെ അലയൊലി കൊണ്ട് വരും എന്നതാണ് പ്രത്യേകത.
ഏറെ സവിശേഷമായ വരിഷ്ഠ യോഗമാണ് ഡിസംബര്‍ മാസത്തിലെ അവസാന ആഴ്‌ചയിലേക്ക് കടക്കുമ്പോള്‍ രൂപപ്പെടുന്നത്. സൂര്യനും ചന്ദ്രനും ഒരുമിച്ച് മൂന്നാം ഭാവത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ അത് പലപ്പോഴും ചില രാശിക്കാരിൽ ഗുണാനുഭവങ്ങള്‍ ആയിരിക്കും നൽകുക. അതിന്റെ ഫലമായാണ് അപൂർവമായ വരിഷ്ഠ യോഗം സൃഷ്‌ടിക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.
മേടം രാശി: ഇക്കാലയളവിൽ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രണയിക്കുന്നവരുടെ കാര്യത്തില്‍ അത് വിവാഹത്തിലേക്ക് എത്തുന്നതിന് സാധ്യതകൾ ഏറെയാണ്. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് ഉയരുകയും അത് നിലനിർത്താൻ സാധിക്കുകയും ചെയ്യും. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് ജയത്തിനുള്ള സാധ്യത.
മിഥുനം രാശി: ഇവരുടെ ആഗ്രഹങ്ങള്‍ എല്ലാം സഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ബന്ധത്തില്‍ ഐക്യം നിലനില്‍ക്കുന്നതിനുള്ള യോഗം കാണുന്നു. വാരാന്ത്യത്തില്‍ ആരോഗ്യകാര്യങ്ങളില്‍ അൽപം ശ്രദ്ധ നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. ബിസിനസിലും നിങ്ങളുടെ തൊഴിലിലും ഒക്കെ എല്ലാവിധ നേട്ടങ്ങളും ഇവർക്ക് നൽകും. സാമ്പത്തികമായി ഉയർച്ച ഉണ്ടാവാൻ നിങ്ങൾക്ക് എല്ലാവിധ അവസരങ്ങളും നൽകുന്നുണ്ട്.
ധനു രാശി: തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ ഈ രാശിക്കാർക്ക് സമയമായിരിക്കും ഇത്. ജീവിതത്തിൽ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല കാര്യങ്ങളും വരും. വീട്ടുകാരിൽ നിന്ന് പല പിന്തുണയും ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കും. പങ്കാളിയുടെ സഹായം ഈ കൂട്ടർക്ക് എക്കാലവും ഏത് സാഹചര്യത്തിലും ഉണ്ടാവും.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications