ഈ നക്ഷത്രക്കാർക്ക് ലോട്ടറി അടിക്കും; ആരോഗ്യം മെച്ചപ്പെടും, ജോലിയിൽ പ്രമോഷനും വിദേശ യാത്രയും!!
കൊല്ല വർഷത്തിലെ അവസാന മാസമാണ് കർക്കിടകം. കുത്തിപെയ്യുന്ന പേമാരിയുടെയും വറുതിയുടെയും പഞ്ഞമാസമായിരുന്നു ഒരുകാലത്ത് കേരളത്തിലെ കർക്കിടകം. അന്നത്തെ സാമൂഹ്യ സാഹചര്യം അങ്ങനെയായിരുന്നു. അതിൽ നിന്നൊക്കെ ഒരുപാട് നാം മുന്നോട്ട് പോയിരിക്കുന്നു. അന്നത്തെ കഷ്‌ടപ്പാടിന്റെ കർക്കിടക മാസം അവസാനിച്ചിരിക്കുന്നു. ഇന്ന് കാര്യമായ പുരോഗതി എല്ലാവരുടെയും ജീവിത സാഹചര്യത്തിൽ ഉണ്ടായിരിക്കുന്നു.
അങ്ങനെയുള്ളപ്പോൾ ജ്യോതിഷവും അതിനോട് ചേർന്ന് തന്നെയാണ് മുന്നോട്ട് പോവുന്നത്. രാമായണ മാസം എന്ന് കൂടി ഇക്കാലം പൊതുവെ അറിയപ്പെടാറുണ്ട്. തികച്ചും ആത്മീയതയുടെ ഒരു മാസം കൂടിയായാണ് പലപ്പോഴും ഇതിനെ കണക്കാക്കുന്നത്. ജ്യോതിഷപരമായി വലിയ പ്രാധാന്യമുള്ള ഈ മാസത്തിലെ സുപ്രധാന ദിനമാണ് കർക്കിടകം അഞ്ച്. നാളെ, ജൂലൈ 21നാണ് കർക്കിടകം അഞ്ച് എന്ന സവിശേഷമായ ദിനം വന്നെത്തുന്നത്.

കർക്കിടകം 5 കഴിയുന്നതോടെ സവിശേഷമായ ഒരു രാജയോഗം രൂപപ്പെടുകയാണ്. കര്‍ക്കിടകത്തില്‍ വ്യാഴം (ഗുരു), ശനി (ശനി) എന്നിവയുടെ ചലനങ്ങളിൽ വരുന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. അതിൽ തന്നെ 5 നക്ഷത്രക്കാർക്ക് ജീവിതത്തിൽ സർവ്വ സൗഭാഗ്യങ്ങളും വന്നെത്താൻ പോവുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
പലരും വിചാരിക്കുന്നത് പോലെ ഒരു ചെറിയ ഭാഗ്യമില്ല വരാനിരിക്കുന്നത്. സാമ്പത്തികമായും ശാരീരികമായും ഒക്കെ വളരെ സുപ്രധാന കാലയളവാണ് വന്നുചേരുന്നത്. മാത്രമല്ല അഞ്ച് നക്ഷത്രക്കാരുടെയും ജീവിതം തന്നെ ഈ കാലയളവിൽ മാറിമറിഞ്ഞേക്കാം. ഇവരുടെ ജോലിയിലും ജീവിതത്തിലും കാര്യമായ മാറ്റങ്ങൾക്കും സാധ്യത കൽപ്പിക്കപ്പെടുന്നു.
അനിഴം നക്ഷത്രം: ഇവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും ഇക്കാലയളവ്. കരിയറിൽ ഇവർ വലിയ ഉയർച്ചയിലേക്ക് തന്നെ വന്നെത്തും. ഇവരെ വരവേൽക്കുന്നത് സന്തോഷവും സമാധാനവും നിറഞ്ഞ ദിവസങ്ങളാണ്. ഇവർക്ക് നിലവിലെ ജോലിയിൽ അംഗീകാരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടുകയും സാമ്പത്തികമായി മുന്നേറുകയും ചെയ്യും.
ചോതി നക്ഷത്രം: മുടങ്ങിപ്പോയ കാര്യങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കാൻ കഴിയും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് മികച്ച സമയം കൂടിയാണിത്. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ പോലും നിങ്ങൾക്ക് അനുകൂലമായി വരും. ഇവർക്ക് ബംപർ ലോട്ടറി അടിക്കാനുള്ള സാധ്യതയുണ്ട്. ചോതി നക്ഷത്രക്കാർക്ക് ഏറ്റവും മികച്ച സമയമായിരിക്കും ഈ വരാനിരിക്കുന്നത്.
തിരുവോണം നക്ഷത്രം: ഇവർക്ക് അനുകൂലമായ മാറ്റങ്ങളാണ് ഈ കാലയളവിൽ ജീവിതത്തിലുണ്ടാവുന്നതും സംഭവിക്കുന്നതും. ഇവരുടെ ജോലിയിലും കരിയറിലും മികച്ച മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്താൻ ഇവർക്ക് സാധിക്കും. ഇക്കൂട്ടരുടെ ആരോഗ്യം മികച്ചതായിരിക്കും.
പുണര്‍തം നക്ഷത്രം: സന്തോഷം സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഇനി ഈ നക്ഷത്രക്കാരെ തേടി വരിക. രാജയോഗത്താൽ ഇവരുടെ ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുകയും നല്ല കാര്യങ്ങൾ വരികയും ചെയ്യും. ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മാത്രമല്ല ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കൂടാതെ പുണർതം നക്ഷത്രക്കാരുടെ ജീവിതം തന്നെ മാറിമറിയുന്ന കാലമാണിത്.
ഉത്രം നക്ഷത്രം: ഇവരുടെ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാവുകയും ഒറ്റയടിക്ക് മുന്നേറുകയും ചെയ്യും. വ്യക്തിപരമായി പല മാറ്റങ്ങളും ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കുന്നവയായിരിക്കും, അതിൽ ജോലിയിലെ പ്രമോഷൻ പോലെയുള്ളവ കൂടി ഉൾപ്പെടുന്നു. ഇവരുടെ ആരോഗ്യം മെച്ചപ്പെടും. മാത്രമല്ല ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇവർക്ക് വിദേശ യാത്ര നടത്താനുള്ള യോഗം ഉൾപ്പെടെ തെളിഞ്ഞു വരുന്നുണ്ട്.












Click it and Unblock the Notifications