ജൂലൈ രണ്ടാം പകുതിയിൽ 5 രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ലോട്ടറി അടിക്കാം, വരുമാനം കുത്തനെ കൂടും!
ഗ്രഹങ്ങളുടെ മാറ്റം നമുക്ക് മുൻകൂട്ടി കാണാമെങ്കിലും അവ നൽകുന്ന ഗുണങ്ങളും നേട്ടങ്ങളും പലപ്പോഴും അപ്രവചനീയമാണ്. അത്തരത്തിൽ ഈ ജൂലൈ മാസത്തിൽ ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങൾ കാരണം നിരവധി ശുഭയോഗങ്ങൾ രൂപപ്പെടുന്നുവെന്നാണ് ജ്യോതിഷികൾ പറയുന്നത്. ആദ്യ ആഴ്‌ചകൾ ഒഴിവാക്കി നിർത്തിയാൽ ജൂലൈ രണ്ടാം പകുതിയിൽ മാത്രം നിരവധി രാജയോഗങ്ങളാണ് പല രാശിക്കാരുടെയും ജീവിതം മാറ്റിമറിക്കുന്ന രീതിയിൽ വരുന്നത്.
പ്രത്യേകിച്ച് അഞ്ചോളം ശക്തമായ രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുന്നതോടെ ചില രാശിക്കാർക്ക് ഭാഗ്യവും സമ്പത്തും തൊഴിൽ നേട്ടങ്ങളും ഒരുമിച്ച് ലഭിക്കുമെന്നാണ് ജ്യോതിഷികൾ പ്രവചിക്കുന്നത്. ഏറെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാകാനും പുതിയ അവസരങ്ങൾ ജീവിതത്തിലേക്ക് കടന്നുവരാനും ഈ കാലഘട്ടം സഹായിക്കുമെന്ന് ജ്യോതിഷം ചൂണ്ടിക്കാണിക്കുന്നു. ഏതൊക്കെയാണ് ആ രാജയോഗങ്ങൾ എന്നറിയാം.

നാളെ, ജൂലൈ 16ന് സൂര്യൻ കർക്കിടകത്തിലേക്ക് പ്രവേശിക്കുകയാണ്. സൂര്യൻ എല്ലാ മാസവും രാശികൾ മാറ്റുന്നു, പക്ഷേ അതിന്റെ ഫലങ്ങൾ ഓരോ രാശിക്കാർക്കും വ്യത്യാസപ്പെടുന്നു. ചില ആളുകൾക്ക് ജോലിയിൽ നേട്ടങ്ങളും ബഹുമതികളും അനുഭവപ്പെടാം, മറ്റുള്ളവർക്ക് വർധിച്ച ചെലവുകളും ഉത്തരവാദിത്തങ്ങളും അനുഭവപ്പെടാം. എങ്കിലും കൂടുതൽ പേർക്ക് ഇത് നേട്ടങ്ങൾ ആയിരിക്കും പ്രദാനം ചെയ്യുക.
അതുപോലെ തന്നെ ജൂലൈ 24ന് ചൊവ്വ മൃഗശിര നക്ഷത്രസമൂഹത്തിൽ പ്രവേശിക്കുകയാണ്. ചൊവ്വയെ ഊർജ്ജത്തിന്റെയും ധൈര്യത്തിന്റെയും സമ്പത്തിന്റെയും ഗ്രഹമായാണ് കണക്കാക്കുന്നത്. ഈ നക്ഷത്രരാശി മാറ്റം നിങ്ങളുടെ ജോലിയെയും തീരുമാനങ്ങളെയും ബാധിച്ചേക്കാം. ചിലരുടെ ജീവിതം തന്നെ ഇത് മാറ്റിമറിക്കും.
കൂടാതെ ജൂലൈ 27 മുതൽ ശനി പിന്നോക്കാവസ്ഥയിലാകും. കർമ്മത്തിന്റെയും നീതിയുടെയും ഗ്രഹമായി ശനിയെ കണക്കാക്കുന്നു, അതിനാൽ അതിന്റെ ചലനത്തിലെ മാറ്റങ്ങൾ പ്രത്യേകിച്ച് സ്വാധീനം ചെലുത്തുന്നതായി കണക്കാക്കപ്പെടുന്നു. ഈ സമയം ചില രാശിക്കാർക്ക് കൂടുതൽ പ്രധാനമായിരിക്കും. പലപ്പോഴും അവരുടെ ജീവിതം തന്നെ മാറ്റി മറിക്കും.
മാസാവസാനം, ജൂലൈ 29ന് സൂര്യനും വ്യാഴവും ഒരു സംയോഗം രൂപപ്പെടുത്തുമെന്നതാണ് കാര്യം. ജ്യോതിഷത്തിൽ ഈ സംയോഗം പ്രത്യേകമായി കണക്കാക്കപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടാതെ എല്ലാ രാശിചിഹ്നങ്ങളിലും അതിന്റെ ഫലങ്ങൾ വേറിട്ട് കാണാൻ കഴിയും. ഈ രാജയോഗങ്ങൾ എല്ലാം ചില രാശികളെ സ്വാധീനിക്കും. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് വിശദമായി നോക്കാം.
മേടം
വരാനിരിക്കുന്ന രാജയോഗങ്ങൾ എല്ലാം തന്നെ ഇക്കൂട്ടർക്ക് ഗുണങ്ങൾ നൽകും. ഇവരുടെ ആത്മവിശ്വാസം കൂടുകയും ധൈര്യം ഇരട്ടിയായി മാറുകയും ചെയ്യും. ഇവരുടെ വരുമാനവും ഇരട്ടിയാവുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ പ്രതീക്ഷിക്കാത്ത വിജയം കൈവരിക്കും. സന്തോഷം, സമാധാനം, ഐശ്വര്യം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ മേടം രാശിക്കാരെ തേടി വരും. ആഗ്രഹം പോലെ ദൂരയാത്രകൾ ചെയ്യാനുള്ള അവസരവും ഉണ്ടാവും.
മിഥുനം
ഗുണപരമായ പല മാറ്റങ്ങളും ഇവർക്ക് കൊണ്ട് വരുന്നു. വിവാഹകാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നല്ല പുരോഗതി ഉറപ്പ്. ഭാഗ്യം കൂടെ നില്‍ക്കുന്നതിനാല്‍ വിജയങ്ങള്‍ പലതും തേടി എത്തുമെന്നത് ഉറപ്പാണ്. ഇവരുടെ കൈവശം പണം കുമിഞ്ഞുകൂടുകയും ഐശ്വര്യവും സമൃദ്ധിയും വന്നെത്തുകയും ചെയ്യും. പ്രണയിക്കുന്നവര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും വന്നുചേരും. പരീക്ഷകളിൽ വിജയിക്കും. ലോട്ടറി പോലും അടിക്കാൻ സാധ്യത.
തുലാം
ഈ രാജയോഗങ്ങൾ ഇവർക്ക് ഭാഗ്യം കൊണ്ടുവരും. തീര്‍ത്ഥാടനങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും ഇത്. ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമാണ് ഈ സമയം. സമൂഹത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരും. ആരോഗ്യ പ്രശ്‌നങ്ങൾ എല്ലാം മാറും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വൈകാരിക മാറ്റങ്ങള്‍ അമ്പരപ്പിക്കും. ജോലിയിൽ പ്രമോഷനും മറ്റും ഉറപ്പ്. ശമ്പള വർധനവിന് സാധ്യത ഏറെയാണ്. പ്രണയത്തിൽ നല്ല നിമിഷം.


Click it and Unblock the Notifications