Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്തുവകകൾ കൈകളിൽ വന്നുചേരും, വീടും വാഹനവും വാങ്ങാൻ ബെസ്‌റ്റ് ടൈം; ഈ രാശിക്കാരാണോ?

വർഷത്തിലെ അഞ്ചാം മാസമാണ് നാളെ മുതൽ ആരംഭിക്കുന്നത്. എന്ന് പറഞ്ഞാൽ ഏതാണ്ട് ഈ വർഷവും പകുതിയാവാറായി എന്നർത്ഥം. എന്നിട്ടും യാതൊരു വിധത്തിലുള്ള ജീവിത പുരോഗതിയും കൈവരാത്ത ഒരുപാട് പേരുണ്ടാവും. നമ്മളൊക്കെയും ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ ആഗ്രഹിക്കുന്ന ആളുകളാണ്. ഇതിനായി നമ്മുടെ കഠിനാധ്വാനം കൊണ്ട് മാത്രം പ്രവർത്തികമാവില്ല, അതിനൊരൽപ്പം ഭാഗ്യം കൂടി വേണ്ടതുണ്ട്.

അതല്ലെങ്കിൽ ജ്യോതിഷ പ്രകാരമുള്ള യോഗങ്ങളുടെ വരവായാലും മതി. ഇത്തരം യോഗങ്ങൾ ഒന്ന് കൊണ്ട് മാത്രം ജീവിതത്തിൽ നമുക്ക് മുന്നോട്ട് വരാനും പുരോഗതി കൈവരിക്കാനും കഴിയുമെന്നതിന്റെ ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട് നമുക്ക് മുന്നിൽ. സാധാരണയായി രാശിമാറ്റം, ഗ്രഹങ്ങളുടെ സംയോഗം, അല്ലെങ്കിൽ അവയുടെ സംക്രമണം എന്നിങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോഴാണ് ചില രാശിക്കാർക്ക് ഭാഗ്യത്തിന്റെ മേമ്പൊടിയുള്ള യോഗങ്ങൾ തേടി വരിക.

astromahaparivartan

ഇക്കുറി അതുപോലെയൊരു യോഗമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. വരാനിരിക്കുന്ന മെയ് മാസത്തിൽ ചന്ദ്രൻ മേടരാശിയിൽ സൂര്യനുമായി സംക്രമിക്കുന്നത് നിരവധി ശുഭയോഗങ്ങൾ സൃഷ്‌ടിക്കുമെന്നാണ് ജ്യോതിഷപ്രകാരം പറയുന്നത്. അങ്ങനെ നോക്കുമ്പോൾ ആദ്യം വരുന്ന യോഗങ്ങളിൽ ഒന്നാണ് മഹാപരിവർത്തന യോഗം. ഇതൊരു സവിശേഷമായ രാജയോഗങ്ങളിൽ ഒന്നാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളം കൂടിയാണെന്ന് പറയപ്പെടുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ്, കാരണം മനുഷ്യനുമായി അഭേദ്യമായ ബന്ധമാണ് സൂര്യൻ എന്ന ഗ്രഹാം വച്ചു പുലർത്തുന്നത് എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു എന്നാണ് പറയപ്പെടുന്നത്, ഇക്കാരണത്താൽ തന്നെ സൂര്യന് മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. ഇത്തവണ പുതുവർഷം ആരംഭിച്ചപ്പോൾ തന്നെ മകരരാശിയിലേക്കാണ് സൂര്യൻ മാറിയത്. നിലവിൽ മേട രാശിയിലാണ് സൂര്യനുള്ളത്.

അവിടേക്കാണ് മറ്റൊരു സുപ്രധാന ഗ്രഹമായ ചന്ദ്രൻ കടന്നുവരുന്നത്. സൂര്യനോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു ഗ്രഹമാണ് ചന്ദ്രൻ. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രനെന്ന് ജ്യോതിഷത്തിൽ പറയുന്നു. അതുകൊണ്ടൊക്കെ തന്നെ ജ്യോതിഷത്തിൽ ചന്ദ്രന് നാം കൽപ്പിച്ചു നൽകിയിരിക്കുന്ന പ്രാധാന്യം വളരെയധികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. അങ്ങനെ ഇവയുടെ കൂടിച്ചേരൽ നൽകുന്ന രാജയോഗം ഏതൊക്കെ രാശികൾക്ക് നേട്ടമാകും എന്ന് നോക്കാം.

ഇടവം രാശി: മഹാപരിവർത്തന യോഗത്തിലൂടെ ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും എന്നത് ഓർത്തുവച്ചോളൂ. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയമായിരിക്കും ഇത്. നിയമപരമായ കാര്യങ്ങളിൽ, കേസുകളിൽ ഉൾപ്പെടെ അനുകൂല തീരുമാനങ്ങളുണ്ടാകും. ജോലിയിലും ബിസിനസിലും ഉയർച്ചയുടെ കാലമായിരിക്കും.

കർക്കടക രാശി: മഹാപരിവർത്ത യോഗത്തിലൂടെ ഈ രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും. സ്വത്ത് വകകൾ കാര്യമായി തന്നെ ലഭിക്കും. കുടുംബത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരുകയും അതിനെ കൊണ്ട് ഉണ്ടാവുന്ന നേട്ടങ്ങൾ വലിയ രീതിയിൽ നിങ്ങളെ സ്വാധീനിക്കുകയും ചെയ്യും. മാനസികമായ സന്തോഷവും നിങ്ങളെ ഊർജസ്വലരാക്കും.

തുലാം രാശി: സൂര്യ-ചന്ദ്ര സംക്രമണം മൂലമുണ്ടാവുന്ന രാജയോഗം നല്ല രീതിയിൽ ഗുണഫലങ്ങൾ ലഭിക്കും. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും വന്നുചേരാൻ ഇത് ഇടയാക്കുകയും ചെയ്യും. ഇവർക്ക് ധാരാളം സമ്പത്തും സമൃദ്ധിയുമുണ്ടാകും. നിക്ഷേപങ്ങൾ നടത്താൻ ഏറ്റവും മികച്ച സമയം കൂടിയാണിത്. വിദേശയാത്രാ മോഹം ഉൾപ്പെടെ നടക്കാൻ ഇടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+