Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഇനി ടെൻഷൻ വേണ്ട; മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, പണം വന്നുനിറയും!

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക ധന, രാജ യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് പലപ്പോഴും കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും ഇവ. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിൽ പ്രകടമായ വ്യത്യാസങ്ങളാവും കൈവരിക.

ഇക്കാരണത്താൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന സംഗതിയാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും എന്നത് തന്നെയാണ് അതിന്റെ കാരണം. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും ഉറപ്പിക്കാൻ സാധിക്കില്ല.

astroruchak

കൂടുതലായും സാധാരണക്കാരായ ആളുകൾ ഇത്തരം ഗ്രഹങ്ങളുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വെറുതെ ഒന്നുമല്ല, അതിന്റെ പ്രാധാന്യവും സവിശേഷതയും കണ്ടറിഞ്ഞിട്ടും അനുഭവിച്ചറിഞ്ഞിട്ടും ഒക്കെയാണ്. ഇവയൊക്കെ നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ കൂടി ഓർത്തിട്ടാണ് എല്ലാവരും ഇതിനെ കാത്തിരിക്കുന്നത് എന്നും പറയാം. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വന്നാൽ ഭാഗ്യമാണ്.

അത്തരത്തിൽ ഒരാളുടെ ജാതകത്തിൽ, ചൊവ്വ മേടം, വൃശ്ചികം, മകരം എന്നീ രാശികളിൽ സ്ഥിതി ചെയ്യുകയും ഒന്നാം ഭാവത്തിലോ, നാലാം ഭാവത്തിലോ, പത്താം ഭാവത്തിലോ ഇരിക്കുകയും ചെയ്‌താൽ, അത്തരമൊരു വ്യക്തി ഈ രാജയോഗത്തിൽ ജനിക്കാൻ പോകുന്നു എന്നതാണ് പ്രത്യേകത. ചൊവ്വയെ ഒരു പാപഗ്രഹവും ബാധിക്കാതെ ഒറ്റയ്ക്ക് സ്ഥിതി ചെയ്യുന്നുവെങ്കിൽ, ഈ രാജയോഗം മികച്ച ഫലങ്ങൾ നൽകുന്നു.

ചൊവ്വ ആ ഭാഗത്തിലും ശക്തനായിരിക്കണമെന്ന് ഇവിടെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അതായത് ചൊവ്വ 8 ഡിഗ്രി മുതൽ 15 ഡിഗ്രി വരെ ആയിരിക്കണം, കാരണം ചൊവ്വ യുവത്വത്തിന്റെ ഡിഗ്രിയിൽ മാത്രമേ മികച്ച ഫലങ്ങൾ നൽകുന്നുള്ളൂ. അത്തരത്തിൽ ഈ വരുന്ന നവംബറിലാണ് രുചക രാജയോഗം വീണ്ടും ഒരിക്കൽ കൂടി തേടി എത്തുന്നത്. ഇത് ചില രാശിക്കാർക്ക് സവിശേഷമായ നേട്ടങ്ങൾ ആയിരിക്കും സമ്മാനിക്കുക. ആർക്കൊക്കെ എന്തൊക്കെയാവും നൽകുക എന്ന് നോക്കാം.

വൃശ്ചികം രാശി: ചൊവ്വയുടെ രാശിമാറ്റവും രുചക് രാജയോഗവും ഇവർക്ക് ശരിക്കും ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഉറപ്പാക്കും. ജോലിയുള്ളവർക്കും ബിസിനസുകാർക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ആയിരിക്കും ഇക്കുറി ലഭിക്കുക, പൂർവ്വിക സ്വത്തിന്റെ നേട്ടങ്ങൾ, റിയൽ എസ്‌റ്റേറ്റ്, സ്വത്ത് അല്ലെങ്കിൽ ഭൂമിയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം നല്ലതായി ഭവിക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ദാമ്പത്യം മെച്ചപ്പെടുകയും ഒക്കെ ചെയ്യും.

കർക്കടകം രാശി: ഈ രാജയോഗം ഇവർക്ക് ശരിക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും പ്രദാനം ചെയ്യുക. ഇവരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി ഉണ്ടാകും. മാത്രമല്ല നിലവിൽ ചെയ്‌തു കൊണ്ടിരിക്കുന്ന ജോലിയിൽ പുതിയ അവസരം കിട്ടും. ബിസിനസിൽ പുരോഗതിയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. പണം വന്നൊഴുകും, ഇക്കൂട്ടരുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

ചിങ്ങം രാശി: ഈ രാജയോഗം ഇവർക്ക് നല്ല രീതിയിൽ ഗുണകരമായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ ഈ സമയത്ത് സാധിക്കും, ഭൗതിക സുഖങ്ങൾ വലിയ തോതിൽ വർധിക്കും. മാത്രമല്ല ജോലിയിൽ പുതിയ അവസരം കിട്ടാനും സാധ്യതകൾ ഏറെയാണ്. പരമാവധി ശമ്പള വർധനവ് ഇവർക്ക് ഉറപ്പാവും. ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ആയിരിക്കും ഈ കാലയളവിൽ ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+