ഈ രാശിക്കാർക്ക് സ്വത്തും പണവും എല്ലാം ലഭിക്കും; ജോലിയിൽ പ്രമോഷൻ ഉറപ്പ്! വലിയ യാത്രകൾക്ക് യോഗം
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. അതിപ്പോൾ നല്ല രീതിയിലോ മോശം രീതിയിലോ ആവാം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും വന്നുചേരുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ്. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് പ്രധാനമാണ്.

എന്നാൽ അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവ് കൂടിയുണ്ട് എന്നത് മറക്കരുത്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.
ഈ ഒക്ടോബര്‍ 27ന് ചൊവ്വ തുലാം രാശിയില്‍ നിന്ന് വൃശ്ചികത്തിലേക്ക് മാറുകയാണ്. ഇത് ജ്യോതിഷ പ്രകാരം രുചക രാജയോഗത്തിനാണ് ആരംഭം കുറിക്കുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇക്കൂട്ടരുടെ ജീവിതത്തിൽ വന്നുചേരും. ഈ യോഗം ഡിസംബര്‍ 7 വരെ അതെ സ്ഥിതിയിൽ നിൽക്കുന്നു. പലവിധത്തിലുള്ള മാറ്റങ്ങൾ ഇവർക്ക് വന്നുചേരുമെന്ന് പറഞ്ഞല്ലോ. അത് ഏതൊക്കെ രാശിക്കാർക്ക് എന്നറിയാം.
കുംഭം രാശി: ചൊവ്വയുടെ രാശിമാറ്റം ഇവർക്ക് പല വിധത്തിലുള്ള മാറ്റങ്ങളും പുരോഗതിയും നല്‍കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ഇവർക്ക് ഉറപ്പായും ലഭിക്കും. നിലവിലെ ജോലിയിൽ പ്രമോഷനും സാലറി വർധനവും ഒക്കെ തെളിഞ്ഞു വരാനുള്ള സാധ്യത ഏറെയാണ്. അതല്ലാതെ മറ്റ് ജോലികൾ അല്ലെങ്കിൽ കമ്പനികൾ എന്നിവ ആഗ്രഹിക്കുന്നവർക്കും ഇത് നല്ല സമയമാണ്. കുടുംബത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും കൈവരും.
മിഥുനം രാശി: ചൊവ്വയുടെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ തന്നെ ഇവർക്ക് കൊണ്ട് നൽകും. ഇവരുടെ ജീവിതത്തില്‍ ആത്മവിശ്വാസവും കാര്യക്ഷമതയും വര്‍ധിക്കുന്നു. സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കുന്നതിനുള്ള സാധ്യതകൾ എല്ലാം തെളിയുന്നുണ്ട്. സാമ്പത്തിക സ്ഥിതി കൃത്യമായി മെച്ചപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂർത്തിയാക്കും. സ്വത്തും പണവും ഒക്കെ ഇവരെ തേടി കൃത്യമായി എത്തുകയും കരിയറിൽ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യും.
ചിങ്ങം രാശി: മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തികരിക്കുന്നതിനുള്ള അവസരമാണ് തെളിഞ്ഞു വരുന്നത്. ഇക്കൂട്ടരുടെ സാമ്പത്തിക ഭദ്രത നിലനില്‍ക്കും. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും പണത്തെ കുറിച്ച് ഓർത്ത് ആശങ്ക വേണ്ട. ജോലിയിൽ ഉയർച്ച ഉറപ്പായും ഉണ്ടാവും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും ഒക്കെ ഉണ്ടാവും. വലിയ യാത്രകൾക്ക് അവസരം, ആ യാത്രകളെല്ലാം തന്നെ ഗുണകരമായി മാറുകയും ചെയ്യും.
കന്നി രാശി: ഇവരുടെ ജീവിതത്തിൽ രുചക രാജയോഗം മൂലം സന്തോഷവും സമാധാനവും തേടി എത്തും. ആത്മവിശ്വാസം വര്‍ധിക്കുന്നതിനുള്ള യോഗം തെളിയുന്നു. സന്തോഷവും ഭാഗ്യവും ഒക്കെ പതിവ് കാര്യങ്ങളായി മാറും. നല്ല ഫലങ്ങള്‍ ജീവിതത്തില്‍ ഇവരെ തേടി എത്തും. ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. പണം കടം കൊടുക്കുന്നതിനും അതുപോലെ തന്നെ കൈയ്യില്‍ വന്നു ചേരുന്നതിനും യോഗം തെളിയുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടും. അസുഖങ്ങൾ ഒക്കെ മാറുകയും നല്ല ഉന്മേഷം കൈവരികയും ചെയ്യും.












Click it and Unblock the Notifications