ഈ രാശിക്കാർക്ക് പണം സമ്പാദിക്കാൻ വഴിതുറക്കും; വിവാഹം നടക്കാൻ യോഗം! ദീർഘയാത്ര നടത്താൻ അവസരം
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ്.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് കൂടിയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. എന്നാൽ എല്ലാവർക്കും അത് ഒരുപോലെ ആയിരിക്കില്ല. മേൽപറഞ്ഞത് പോലെ ചിലർക്ക് അത് ഗുണം ചെയ്യാം, മറ്റ് ചിലർക്ക് അത് ദോഷവും ചെയ്യാം. അത്തരത്തിൽ സുപ്രധാനമായ ചില യോഗമാണ് ഇനി വരാനിരിക്കുന്നത്. ആ യോഗം ചിലരുടെ ജീവിതം തന്നെ മാറ്റിമറിക്കും.
ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ വ്യത്യസ്‌തനല്ല. കാരണം അത് നിങ്ങളെ ഏത് രീതിയിൽ വേണമെങ്കിലും സ്വാധീനിക്കും.
ശനിയെ പലപ്പോഴും അശുഭകരമായ ഗ്രഹമായാണ് കണക്കാക്കുന്നത്. എങ്കിലും ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ നൽകുന്നു.
ഇപ്പോഴിതാ നവംബർ 5ന് മേട രാശിയിൽ ഇരിക്കുന്ന ചന്ദ്രൻ തുലാം രാശിയിൽ സഞ്ചരിക്കുന്ന ശുക്രനുമായി ചേർന്ന് സമസപ്‌തയോഗം സൃഷ്‌ടിക്കുകയാണ്. മനസിന്റെ പ്രതീകമായ ചന്ദ്രനും സമ്പത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ശുക്രനും പരസ്‌പരം ഏഴാം ഭാവത്തിൽ ആയിരിക്കുകയും ഇതിലൂടെ സമസപ്‌തകയോഗം സൃഷ്‌ടിക്കുകയുമാണ് ചെയ്യുന്നത്. ഏതൊക്കെ രാശിക്കാർക്ക് ഗുണമാവുമെന്ന് നോക്കാം.
മേടം രാശി: ഇക്കൂട്ടർക്ക് വളരെ ശുഭകരമായിരിക്കും. ആത്മവിശ്വാസം നല്ല രീതിയിൽ വർധിക്കും. വിവാഹ സാധ്യതകൾ ഉയർന്നുവരാൻ ഇടയുണ്ട്. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ദീർഘയാത്രകൾ നടത്താവുന്നതാണ്. പുതിയ തൊഴിൽ അവസരങ്ങൾ ഉയർന്നുവരും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, വൈകാരികമായി കൂടുതൽ ശക്തി പ്രാപിക്കും. എല്ലാ മേഖലയിലും ജയം ഇവർക്ക് ഉറപ്പാവും.
ഇടവം രാശി:സവിശേഷമായ ശുക്ര-ചന്ദ്ര സംയോജനം വലിയ വിജയം ആയിരിക്കും ഇവർക്ക് നൽകുക. കുടുംബജീവിതം മെച്ചപ്പെടുകയും കുടുംബാംഗങ്ങൾ കൂടുതൽ അടുപ്പത്തിലാവുകയും ചെയ്യും. കല, എഴുത്ത് തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ താൽപ്പര്യം വളർത്തിയെടുക്കും. വിജയത്തിലേക്കുള്ള വഴികൾ കൂടുതലായി തുറന്നുവരും. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ കൂടും. ഭാഗ്യം അവരുടെ ഭാഗത്തായി വരും.
കർക്കിടകംരാശി: ഇവർക്ക് സമസപ്‌തക യോഗം വളരെ ശുഭകരവും, പോസിറ്റീവ് ഫലങ്ങൾ നൽകുന്നതുമാണ്. ഇക്കാലയളവിൽ മനസമാധാനം ലഭിക്കും, അവിവാഹിതർക്ക് ഒരു നല്ല ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ബിസിനസുകൾ ഗണ്യമായ ലാഭം ഉണ്ടാക്കി കൊടുക്കും. ജോലിയിൽ ശമ്പളം വർധിച്ചേക്കാം. പണം സമ്പാദിക്കാനുള്ള നിരവധി വഴികൾ തുറക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുനിറയും.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications