സമസപ്തക യോഗം ആരംഭിച്ചു, ഈ രാശിക്കാരെ ഭാഗ്യം തേടിയെത്തും, ധനപരമായ നേട്ടമുണ്ടാകും
ഓഗസ്റ്റ് മാസം ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ക്ക് സാക്ഷിയാവുന്നതാണ് ഇതേ കാലയളവിലാണ്. ഓഗസ്റ്റില്‍ സൂര്യന്‍ ചിങ്ങരാശിയില്‍ പ്രവേശിച്ചു. പൊതുവേ ഇതിലൂടെ എല്ലാ രാശിക്കാരും നേട്ടമുണ്ടാക്കുമെങ്കിലും, മൂന്ന് രാശിക്കാര്‍ക്ക് പ്രത്യേകമായി തന്നെ ഭാഗ്യം കടാക്ഷിക്കും.
ഇതിന് പുറമേ പുതിയ ആഴ്ച്ച ആരംഭിക്കുന്നതിലൂടെ മറ്റ് രാശിക്കാര്‍ക്കും നേട്ടങ്ങളും മോശം സമയവുമെല്ലാം ആരംഭിക്കാം. ഇനിയുള്ള ഒരാഴ്ച്ച അതുകൊണ്ട് വളരെ പ്രധാനപ്പെട്ടതാണ്. അതേസമയം ഏറ്റവും ഭാഗ്യമേറിയ ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം. അവര്‍ക്കുണ്ടാവുന്ന നേട്ടങ്ങളും പരിശോധിക്കാം.

ഇടവം: ഈ രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീടിനും കുടുംബത്തിനുമായി പണം ചെലവിടും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷവും ഇടവം രാശിക്കാര്‍ക്കാര്‍ക്കുണ്ടാവും. ചില മംഗള കര്‍മങ്ങള്‍ വീട്ടില്‍ നടത്തും.
വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് പൂര്‍ത്തീകരിക്കാനാവും. ജോലി സ്ഥലത്തും നിങ്ങള്‍ക്ക് പുരോഗതിയുണ്ടാവും. ഒട്ടും പ്രതീക്ഷിക്കാതെ പൂര്‍വിക സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
മിഥുനം: ഈ രാശിക്കാരെ തേടി ഭാഗ്യം പലവഴി എത്തും. ബിസിനസില്‍ കാര്യമായ നേട്ടങ്ങള്‍ക്ക് ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്കുണ്ടാവും. ചെറിയ യാത്രകള്‍ ഈ സമയത്ത് നടത്താം. മംഗള കര്‍മങ്ങളില്‍ വിശ്വസിച്ച് പങ്കെടുക്കാം.
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇത് അനുയോജ്യമായ സമയമാണ്. നിങ്ങളുടെ വരുമാനം സ്രോതസ്സ് പ്രതീക്ഷിക്കാത്ത രീതിയില്‍ വര്‍ധിക്കും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് പ്രണയ ജീവിതം നല്ലതായിരിക്കും. സമസപ്ക യോഗം വഴി ആത്മവിശ്വാസവും വര്‍ധിക്കും. പങ്കാളിയില്‍ നിന്നുള്ള പിന്തുണയും സഹായവും ഇവര്‍ക്ക് ലഭിക്കും. മുടങ്ങി കിടക്കുന്ന ജോലികള്‍ വീണ്ടും പുനരാരംഭിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
പങ്കാളിത്ത സംബന്ധിയായ കാര്യങ്ങള്‍ക്ക് പറ്റിയ സമയമാണിത്. പങ്കാളിയുമായി കൂടുതല് സമയം നിങ്ങള്‍ ചെലവിടാനാവും. ചിങ്ങം രാശിക്കാര്‍ക്ക് ധനം തേടിയെത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട കാലയളവും ഇതായിരിക്കും.
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച്ചയില്‍ സമ്മിശ്രമായ കാര്യങ്ങളാണ് സംഭവിക്കുക. കച്ചവടക്കാര്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരും. ഓഗസ്റ്റ് 21 മുതല്‍ 27 വരെയുള്ള ആഴ്ച്ചയുള്ള മധ്യത്തില്‍ വായ്പ സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക..
പഠനത്തിന് വായ്പയെടുക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ അത് വേണ്ട. കാത്തിരിക്കുന്നതാണ് നല്ലത്. പ്രണയത്തിലാണെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കേണ്ടി വരും. നല്ല വിവാഹാലോചനകളും തേടിയെത്തും.
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച ഔദ്യോഗിക ജോലിഭാരം വളരെ കൂടുതലായിരിക്കും. പ്രൊഫഷണല്‍ കോഴ്‌സ് ചെയ്യണമെന്ന് കരുതുന്നവര്‍ക്ക് അത് ചെയ്യാം. സമയം അനുകൂലമാണ്. ഇന്‍ഷുറന്‍സ്, പോളിസികള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാരികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കും. വീടിന്റെ ചെലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഈ കാലയളവില്‍ തന്നെ സാമ്പത്തിക പ്രതിസന്ധി തേടിയെത്തും.
കന്നിരാശിക്കാര്‍ക്ക് ചെറിയ അസ്വസ്ഥതകള്‍ ആഴ്ച്ചയുടെ തുടക്കത്തിലുണ്ടാവും. മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശം സ്വീകരിക്കുക. അതേസമയം ബിസിനസുകാര്‍ക്ക് ഈ ആഴ്ച്ച ലാഭവും ചെലവും സംയോജിപ്പിക്കേണ്ടി വരും.
ഉയര്‍ന്ന ചെലവ് കാരണം സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാവും. യുവാക്കളുടെ മനോവീര്യം ശക്തിപ്പെടും. വീട്ടിലും, ഓഫീസിലും സൗഹാര്‍ദപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നത് ഗുണം ചെയ്യും, ക്ഷമ പാലിക്കുന്നത് നേട്ടങ്ങള്‍ സമ്മാനിക്കും.












Click it and Unblock the Notifications