ഈ രാശിക്കാർക്ക് പുതിയ കാറും വീടും വാങ്ങാൻ അവസരം; കോടതി വ്യവഹാരങ്ങളിൽ ജയം, വരുമാനം ഇരട്ടിയാവും!
ഗ്രഹങ്ങൾ രാശിമാറുന്നത് വെറുമൊരു സാധാരണ കാര്യമായി ഒരിക്കലും തള്ളിക്കളയുന്നതിൽ അർത്ഥമില്ല. എന്തെന്നാൽ അത് ജ്യോതിഷപ്രകാരം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന, അതിന് കാരണമാവുന്ന ഒരു കാര്യം തന്നെയാണ്. പലപ്പോഴും ചിലരെങ്കിലും അതിനെ കുറിച്ച് ബോധവാന്മാർ അല്ലെന്ന് മാത്രം. ഗ്രഹങ്ങൾ മാറ്റങ്ങൾ നടത്തുന്നത് ചില രാശികളെയും അതുപോലെ തന്നെ നക്ഷത്രക്കാരെയും ഒക്കെ സ്വാധീനിക്കുക പതിവാണ്.
ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞാലും ഒരു തെറ്റുമില്ല. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. പലപ്പോഴും നമ്മുടെ ജീവിതം തന്നെ അതിന് മാറ്റിമറിക്കാൻ കഴിയും. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ പ്രക്രിയയാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുകയെന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. എങ്കിലും എല്ലാവർക്കും അത് ഒരുപോലെ ആയിരിക്കില്ലെന്ന് മാത്രം. ചിലർക്ക് നല്ല ഗുണം പ്രദാനം ചെയ്യുമ്പോൾ മറ്റ് ചിലർക്ക് അത് വലിയ നഷ്‍ടം ആയിരിക്കും കൊണ്ട് നൽകുക. എങ്കിലും കൂടുതലും നേട്ടങ്ങൾ തന്നെയാവും നൽകുക എന്ന കാര്യം ഉറപ്പാണ്.
ജ്യോതിഷത്തിൽ ഒന്നോ അതിലധികമോ ഗ്രഹങ്ങൾ പരസ്‌പരം ഏഴാം ഭാവത്തിൽ (180° അകലെ) നിൽക്കുമ്പോൾ അതിനെ സമസപ്‌തക യോഗം എന്നാണ് വിളിക്കുന്നത്. ഉദാഹരണത്തിന് സൂര്യൻ മേടം രാശിയിലും ശനി തുലാം രാശിയിലും എത്തുമ്പോൾ ഈ രണ്ട് ഗ്രഹങ്ങൾ തമ്മിൽ സമസപ്‌തക യോഗം ഉണ്ടാകുന്നു. സാധാരണയായി അത് കാര്യമായി നേട്ടങ്ങൾ ഒക്കെ കൊണ്ട് വരുന്ന സവിശേഷമായ യോഗമാണ്.
ഈ യോഗം സംഭവിക്കുമ്പോൾ അതത് ഗ്രഹങ്ങളുടെ ഫലങ്ങൾ ശക്തമായി പ്രകടമാക്കുകയും ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ പ്രത്യേക ഭാഗ്യങ്ങളും നേട്ടങ്ങളും ഒക്കെ അനുഭവിക്കാനും അവസരം കൈവരുന്നത്. കൂടുതലും ഈ യോഗത്തിന്റെ ഫലമായി നേട്ടങ്ങൾ തന്നെയാണ് കിട്ടാറുള്ളത്. അക്കാര്യത്തിൽ യാതൊരുവിധ സംശയത്തിന്റെയും ആവശ്യമില്ല.
അതിനിടെ ഇക്കഴിഞ്ഞ ജൂലൈ 28ന് ചൊവ്വ കന്നി രാശിയിൽ പ്രവേശിച്ചു. കർമ്മദാതാവായ ശനി മീനരാശിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സമസപ്‌തക യോഗം രൂപപ്പെടുന്നു. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയുമെന്നതാണ് കാര്യം. ഇവരുടെ വരുമാനത്തിൽ വർധനവിനും കരിയറിൽ സ്ഥാനക്കയറ്റത്തിനും സാധ്യത തെളിയും. അത് ഏതൊക്കെ രാശികളെന്ന് നോക്കാം.
കുംഭം രാശി: ഈ രാശിയുടെ അധിപനാണ് ശനി. ഈ സമയത്ത് ഇവർ കൂടുതൽ ജനപ്രിയരാകും. ലഭിക്കുന്ന ബഹുമാനവും ആദരവും വർധിക്കും, ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ഉറപ്പാണ്, പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും നല്ല നിമിഷങ്ങൾക്ക് സാധ്യത. ഇണയുമായുള്ള ബന്ധത്തിൽ മാധുര്യം കൈവരും. വരുമാനം ഇരട്ടിയായി മാറും. കൂടാതെ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും ഇട.
ധനു രാശി: ഇവർക്ക് എല്ലാ മേഖലകളിലും പിന്തുണ ലഭിക്കും, ജോലിയിലും ബിസിനസിലും നല്ല മാറ്റം. ദീർഘദൂര യാത്രകൾക്ക് സമയം. പിതാവിൽ നിന്നോ ഗുരുവിൽ നിന്നോ സഹായം ലഭിക്കും. തൊഴിൽ ഇല്ലാത്തവർക്ക് ജോലി ഉറപ്പായും ഇക്കാലയളവിൽ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്ന് നേട്ടമുണ്ടാകും. ഭൂമിയോ അല്ലെങ്കിൽ പുതിയ വാഹനം വാങ്ങുന്നതിനുള്ള അവസരം വന്നുചേരും.
തുലാംരാശി: ഇവരെ ഭാഗ്യം പിന്തുണയ്ക്കും. വിദേശ യാത്രകൾ ഇവർക്ക് ഗുണകരമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ഈ സമയത്ത് കോടതി സംബന്ധമായ ജോലികളിൽ വിജയം. നിങ്ങളുടെ ധൈര്യവും വീര്യവും വർധിക്കുന്ന സമയമാണ് ഇത്. ശത്രുക്കളുടെ മേൽ നിങ്ങൾ പൂർണമായ വിജയവും കരസ്ഥമാക്കും.












Click it and Unblock the Notifications