Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ സൂക്ഷിക്കുന്നത് നല്ലതാണ്; വരുന്നത് മുട്ടൻ പണി! സാമ്പത്തിക ബുദ്ധിമുട്ടും ആരോഗ്യ പ്രശ്‌നവും

വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ വ്യക്തികളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. നമ്മളൊക്കെയും കരുതുന്നതിനും അപ്പുറമായിരിക്കും ചിലപ്പോൾ. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങളാണ് നമ്മെ തേടി വരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാവില്ല.

നല്ല രീതിയിലുള്ള മാറ്റമോ മോശം നിലയിലേക്കുള്ള വഴുതിവീഴാലോ ആവാം ഇത്. കൂടുതൽ സാഹചര്യങ്ങളിലും ഇത്തരം യോഗങ്ങൾ നല്ല നേട്ടങ്ങൾ ആയിരിക്കും നൽകുക. സവിശേഷമായ രാജയോഗങ്ങൾ, ചില ധനയോഗങ്ങൾ എന്നിവ ഈ കാലഘട്ടത്തിൽ ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ്. അവ നിങ്ങളുടെ ജീവിതത്തിനെ പോസിറ്റീവ് ആയിട്ടാവും സ്വാധീനിക്കുക, എന്നാൽ മറിച്ചും സംഭവിക്കാൻ സാധ്യതയുണ്ട്.

samasaptakayogam

എല്ലാ ഗ്രഹങ്ങൾക്കും ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് ഇതിലെ പ്രസക്തമായ ഭാഗം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണ ഗതിയിൽ നടക്കാറുള്ളത്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

അത്തരത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലിന്റെ ഭാഗമായി ഉണ്ടാവുന്ന ഒരു യോഗമാണ് സമസപ്‌തക യോഗം. ജ്യോതിഷത്തിൽ ഒന്നോ അതിലധികമോ ഗ്രഹങ്ങൾ പരസ്‌പരം ഏഴാം ഭാവത്തിൽ (180° അകലെ) നിൽക്കുമ്പോൾ അതിനെ സമസപ്‌തക യോഗം എന്നാണ് വിളിക്കുന്നത്. വളരെയധികം മാറ്റങ്ങളും പ്രത്യേകതകളും കൊണ്ട് വരാൻ ശേഷിയുള്ളതാണ് ഈ സമസപ്‌തക യോഗം.

ഇക്കുറി ശനിയും സൂര്യനും ചേർന്നാണ് ഈ യോഗത്തിന്റെ ഫലങ്ങൾ നൽകുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് സൂര്യനും ശനിയും തമ്മിലുള്ള ഈ അപൂര്‍വ സംയോഗം നടക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാല്‍ ഇത് ഇക്കുറി നേട്ടമല്ല മറിച്ച് ദോഷങ്ങളാണ് നൽകുക. ഇത് നാല് രാശിക്കാരില്‍ വളരെ മോശം അനുഭവങ്ങളും ഫലങ്ങളുമാണ് നല്‍കുകയെന്ന് പറയപ്പടുന്നു. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് നോക്കാം.

മേടം രാശി: ഈ യോഗം മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷങ്ങളാണ് വരുത്തി വയ്ക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ ഇവരെ ബുദ്ധിമുട്ടിലാക്കുകയും പരിഹാരമില്ലാതെ നിൽക്കുകയും ചെയ്യും. എന്ന് മാത്രമല്ല വിദേശത്തേക്ക് യാത്ര നടത്തുന്നവര്‍ക്ക് അതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവുന്നതിന് യോഗം തെളിയുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ അത്ര നല്ല ഫലങ്ങളല്ല ലഭിക്കുന്നത്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അൽപ്പം ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്.

ചിങ്ങം രാശി: കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഇവർക്ക് യോഗം ഫലമായി നല്‍കുന്നത്. അതിന്റെ ഭാഗമായി ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഇവർ അനുഭവിക്കേണ്ടി വരും. പല സാഹചര്യങ്ങളിലും അത് സംഘര്‍ഷത്തിലേക്കും ചിലരുമായി കൈയാങ്കളിയിലേക്കും ഒക്കെ നീങ്ങും. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുമ്പോൾ കരുതൽ വേണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളായി തീരും. നിങ്ങളുടെ കണക്ക് കൂട്ടലുകൾ പിഴയ്ക്കാനുള്ള സാധ്യതകൾ ഏറെയാണ്.

മീനം രാശി: ഈ യോഗം മൂലം ജീവിതത്തിൽ പ്രതിസന്ധികൾ വഴിയില്ല.ജോലി സംബന്ധമായ ആശങ്കകൾ നിങ്ങളെ ബാധിക്കും. അപ്രതീക്ഷിതമായ ചിലവുകള്‍ കുതിച്ചുയരും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പല കാര്യത്തിലും അലട്ടും. ഈ സമയം പലപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുന്ന അവസ്ഥ പല കാര്യത്തിലും സംഭവിക്കുമെന്നതാണ് കാര്യം.മാനസികാരോഗ്യം പോലും മോശമാവാൻ കെൽപുള്ള കാര്യങ്ങളാവും ജീവിതത്തിൽ നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+