Get Updates
Get notified of breaking news, exclusive insights, and must-see stories!

സമസപ്‌തക യോഗം ഭാഗ്യം കൊണ്ടുവരും; സാമ്പത്തിക നേട്ടം മാത്രമല്ല, പുതിയ വാഹനവും ജോലിയും തേടിയെത്തും

ഭാരതീയ ജ്യോതിഷപ്രകാരം ഏതൊരു ഗ്രഹത്തിന്റെയും ചലനം മനുഷ്യ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരുമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ ആയിരിക്കുന്ന അവസരത്തെയാണ് സംയോജനം എന്ന് വിളിക്കുന്നത്. അത്തരത്തിൽ ഈ വർഷം വ്യാഴം, സൂര്യൻ എന്നിവർ രാശിമാറ്റം നടത്തുന്ന സമയം അടുക്കുകയാണ്. സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം ശുഭകരമായാണ് കണക്കാക്കുന്നത്.

ഈ സംയോജനം യഥാർത്ഥത്തിൽ പന്ത്രണ്ട് രാശികളെയും പല തരത്തിൽ ബാധിക്കുമെന്നാണ്‌ ജ്യോതിഷിമാർ പറയുന്നത്. എങ്കിലും അത് നല്ല രീതിയിൽ ഗുണം ചെയ്യുക അവയിൽ ചില രാശികൾക്ക് മാത്രമാവും. ഈ രാശികളുടെ നിലയും ഗ്രഹങ്ങളുടെ സംയോജനവുമൊക്കെ ഇതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

samasaptakayogam

ഈ രാശിമാറ്റവും ഗ്രഹങ്ങളുടെ സംയോജനവും ചെറിയ നേട്ടങ്ങളാവില്ല പലരുടെയും ജീവിതത്തിലേക്ക് കൊണ്ടുവരിക. അതിൽ സാമ്പത്തികവും സാമൂഹികവും വൈജ്ഞാനികവും വാണിജ്യപരവുമായ മുന്നേറ്റവും ഒക്കെ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ മാറി പുതിയൊരു സമയത്തിന് തുടക്കം കുറിക്കാനും ഈ കാലയളവിൽ സാധിക്കും. ഏതൊക്കെയാണ് ഈ രാശികൾ എന്ന് നോക്കാം.

മേടം രാശി: ഈ രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല നാളുകളാണ് കാത്തിരിക്കുന്നത്. സമസപ്‌തക യോഗത്തിൽ വലിയ നേട്ടങ്ങൾ ഇവർക്കുണ്ടാവും. ഇവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ഏറ്റവും വലിയ സന്തോഷമുള്ള കാര്യം ജോലി തേടുന്ന മേടം രാശിക്കാർക്ക് ഉയർന്ന ശമ്പളത്തോട് കൂടിയ ജോലി ലഭിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിലും അല്ലാതെയും വിജയം കൈവരിക്കാം. വിദേശയാത്ര കാത്തിരിക്കുന്നവർക്ക് അതിനുള്ള അവസരം കൈവരും.

തുലാം രാശി: ഈ യോഗം നേട്ടം കൊണ്ട് വരുന്ന മറ്റൊരു രാശിയാണ് തുലാം. ജീവിത നിലവാരത്തിൽ വലിയ പുരോഗതിയാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഒക്കെയും പരിഹരിക്കപ്പെടും. ഈ രാശിക്കാർക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതകൾ തെളിയുന്നുണ്ട്. അവിവാഹിതർക്ക് വിവാഹത്തിന് ഉത്തമമായ സമയമാണിത്. പുതിയ വാഹനം സ്വന്തമാക്കാനുള്ള അവസരവും ഈ സമയത്തുണ്ടാവും.

ചിങ്ങം രാശി: ഈ യോഗത്തിലൂടെ ചിങ്ങം രാശികരുടെ ജീവിതത്തിൽ ഉണ്ടായിരുന്ന തടസങ്ങൾ ഏറെയും നീങ്ങും. വിദേശത്ത് പോവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ലഭിക്കാനാണ് സാധ്യത. സാമ്പത്തികമായ മുന്നേറ്റവും അഭിവൃദ്ധിയും സാധ്യമാണ്. നിക്ഷേപങ്ങൾ ഭാവിയിൽ വലിയ രീതിയിൽ ഗുണം ചെയ്യും. എല്ലാ കാര്യങ്ങൾക്കും നിങ്ങളുടെ കുടുംബം ഒപ്പം നിൽക്കും. ബിസിനസിൽ വലിയ രീതിയിൽ വളർച്ചയും ഉണ്ടായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+