Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ശമ്പളം ഒറ്റയടിക്ക് ഇരട്ടിയാവും; വിദേശയാത്രയ്ക്ക് അവസരം! കുടുംബത്തിൽ സന്തോഷം നിറയും

വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ ബാധിക്കുന്നൊരു കാര്യമാണ്. അത് നമ്മളൊക്കയും കരുതുന്നതിനും അപ്പുറമായിരിക്കും ചിലപ്പോൾ. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങളാണ് നമ്മെ തേടി വരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാവില്ല.

ഇത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് ഇതിലെ പ്രസക്തമായ ഭാഗം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണഗതിയിൽ നടക്കാറുള്ളത്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടതാണ്.

astrosamasaptakayogams

എന്നാൽ അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയും ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഇനി വരാനിരിക്കുന്നത്.

അതും ഈ ഓണക്കാലത്താണ് സുപ്രധാനമായ ആ മാറ്റം. വലിയൊരു രാജയോഗമാണ് ചില രാശിക്കാരെ തേടി എത്തുന്നത്. അത്തരത്തിൽ ഒരു യോഗമാണ് സമസപ്‌തക യോഗം. ജ്യോതിഷത്തിൽ ഒന്നോ അതിലധികമോ ഗ്രഹങ്ങൾ പരസ്‌പരം ഏഴാം ഭാവത്തിൽ (180° അകലെ) നിൽക്കുമ്പോൾ അതിനെ സമസപ്‌തക യോഗം എന്നാണ് വിളിക്കുന്നത്. വളരെയധികം മാറ്റങ്ങളും പ്രത്യേകതകളും കൊണ്ട് വരാൻ ശേഷിയുള്ളതാണ് ഈ സമസപ്‌തക യോഗം.

ശനിയും ചൊവ്വയും കുടിച്ചേരുന്നത് വലിയ പ്രാധാന്യം അർഹിക്കുന്ന ഒന്നായാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. 30 വർഷങ്ങൾക്ക് ഈ രണ്ട് ​ഗ്രഹങ്ങളും ചേർന്ന് സമസപ്‌ത യോഗം രൂപീകരിക്കാന്‍ പോവുന്ന സാഹചര്യത്തിൽ പിന്നെ മറ്റൊന്നും പറയേണ്ടതില്ലല്ലോ. ചൊവ്വ കന്നി രാശിയിലും ശനി മീനം രാശിയിലും സ്ഥിതി ചെയ്യുമ്പോഴാണ് സമസപ്‌തക യോഗം രൂപപ്പെടുന്നത് എന്നതാണ് പ്രധാന കാര്യം. എന്തൊക്കെ നേട്ടങ്ങളാണ് ഇതിനോട് ചേർന്ന് ഉണ്ടാവുക എന്നറിയാം.

ഇടവം രാശി: ഇവർക്ക് താരതമ്യേന പുതിയ വരുമാനം മാർ​ഗങ്ങൾ വന്നുചേരാൻ ഇടയുണ്ട്. കൂടാതെ കലാകായിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് അംഗീകാരവും ആദരവും ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യാനും ഇവർക്ക് സാധിക്കും. ഇവരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി നിറയും. ബിസിനസുകാർക്ക് വളരെ അനുകൂലമായ സമയമായിരിക്കും ഇത്. ഒന്നിൽ കൂടുതൽ ബിസിനസ് തുടങ്ങാൻ ഈ സമയം അവസരമുണ്ടാവും.

മകരം രാശി: വരാനിരിക്കുന്ന സമസപ്‌തകയോഗം മൂലം ഇവരുടെ ജീവിതം തന്നെ മാറി മറിയാൻ സാധ്യത ഏറെയാണ്. ഇക്കൂട്ടർക്ക് വരുമാനം ഇരട്ടിയാകാനുള്ള സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക സ്ഥിതി നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇവരുടെ ഉത്തരവാദിത്തം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സംതൃപ്‌തിയും ഉണ്ടാവും. ഇക്കൂട്ടർക്ക് വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും.

കുംഭം രാശി: ഈ കാലയളവിൽ ഇവർക്ക് ധനനേട്ടത്തിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. നിക്ഷേപങ്ങൾ നടത്താൻ വളരെ മികച്ച സമയം കൂടിയായിരിക്കും ഇത്. നിങ്ങൾ ചെയ്യുന്ന പ്രവർത്തികളിലെല്ലാം വിജയം നേടാനും ഇവർക്ക് സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുനിറയും. ജോലിയിൽ ഉയർച്ചയുണ്ടാകാനും സാധ്യതയുണ്ട്. ശമ്പള വർധനവിനും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും അവസരം ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+