100 വർഷത്തിന് ശേഷമെത്തുന്ന യോഗം; വിദേശയാത്രയ്ക്ക് സാധ്യത, അവിവാഹിതർക്ക് സന്തോഷിക്കാം, ഈ രാശിക്കാരോ?
ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. കാരണം ഓരോരിക്കലും അവയിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ വിവിധ തരത്തിലുള്ള വ്യതിയാനങ്ങൾക്ക് വഴിയൊരുക്കും. ഗ്രഹങ്ങൾക്ക് അത്രയധികം പ്രാധാന്യമാണ് ഭാരതീയ ജ്യോതിഷത്തിൽ കൽപ്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യമേറും.
ഗ്രഹങ്ങൾ അതിന്റേതായ സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി യോഗങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നൊരു പതിവുണ്ട്. അത്തരത്തിൽ വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ വലിയൊരു മാറ്റം വരികയാണ്. ഈ മാർച്ചിൽ 7 ഗ്രഹങ്ങൾ മീന രാശിയിൽ എത്തുന്നതോടെയാണ് സപ്‌തഗ്രഹി യോഗം സൃഷ്‌ടിക്കുന്നത്. അതിന്റെ ഫലം എല്ലാവരിലും ഒരുപോലെ കാണപ്പെടും.

100 വർഷങ്ങൾക്ക് ശേഷമാണ് ഈ മാറ്റം ഉണ്ടാവാൻ പോവുന്നത് എന്നതാണ് ഏറ്റവും വലിയ കാര്യം. മീന രാശിയിൽ ശുക്രൻ, ബുധൻ, സൂര്യ, ചൊവ്വ, ചന്ദ്രൻ, ശനി, വ്യാഴം രാശികൾ ചേർന്നാണ് സപ്‌തഗ്രഹി യോഗം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നത്. ഇത് വരുന്നതോടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളുടെ ദിനമാവും വന്നുചേരുക.
ഇവർക്ക് അപ്രതീക്ഷിത നേട്ടത്തോടൊപ്പം സാമ്പത്തിക പുരോഗതിക്കും, ജോലിയിൽ ഉയർച്ചയ്ക്കും ഒക്കെ സാധ്യതയുണ്ട്. മാർച്ച് 29ന് ശനി സംക്രമിക്കുമ്പോൾ തന്നെ ഈ യോഗത്തിന് രൂപം നൽകുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. സപ്‌തഗ്രഹി യോഗത്തിലൂടെ ബമ്പർ നേട്ടങ്ങൾ സ്വന്തമാക്കുന്ന ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കർക്കിടകം രാശി: ഈ യോഗത്തിലൂടെ ഇവർ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇവരുടെ ഭാഗ്യ സ്ഥാനത്താണ് സപ്‌തഗ്രഹി യോഗം വരുന്നത്. ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്ന ഘടകമാവും, ജോലിസ്ഥലത്തെ പരിശ്രമങ്ങൾ വിലമതിക്കും, സാമ്പത്തികനേട്ടം, വിദേശ യാത്ര, എന്നിവ നടക്കാനുള്ള സാധ്യതയുണ്ട്.
കന്നി രാശി: സപ്‌തഗ്രഹി യോഗത്തിലൂടെ ഇവർക്ക് വമ്പൻ നേട്ടങ്ങളാവും ഉണ്ടാവുക. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് യോഗം രൂപപ്പെടുന്നത്. അതിലൂടെ ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതം നല്ലതാകും. കരിയറിൽ വളർച്ചയുണ്ടാവും. ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്താൻ കഴിയും. അവിവാഹിതർക്ക് നല്ലൊരു പങ്കാളിയെ ലഭിക്കും.
മിഥുനം രാശി: ഈ സവിശേഷമായ യോഗത്തിന്റെ രൂപീകരണം കാരണം ധാരാളം നേട്ടങ്ങൾ ഇവരെ തേടിയെത്തും. കർമ്മ ഗൃഹത്തിലാണ് ഈ യോഗം വാനിരിക്കുന്നത്. അതിനാൽ തന്നെ ഇവർക്ക് ജോലിയിലും ബിസിനസിലും വിജയം ഉറപ്പാണ്. കഠിനാധ്വാനത്തിലൂടെ ജോലിയിൽ മുന്നേറാൻ സാധിക്കും. തൊഴിൽരഹിതർക്ക് പുതിയ തൊഴിൽ കിട്ടാനുള്ള യോഗം.












Click it and Unblock the Notifications