സർവാർത്ഥ സിദ്ധി യോഗം തരും കൈനിറയെ പണം; വലിയ നേട്ടങ്ങൾ, പ്രണയിച്ച വ്യക്തിയെ വിവാഹം ചെയ്യും!
പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ തന്നെ ജ്യോതിഷത്തിൽ പറയുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ഇത് വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. എന്നാൽ ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ ആയി മാറുന്നു.
9 ഗ്രഹങ്ങളാണ് ജ്യോതിഷത്തിൽ ആകെയുള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം കണക്കാക്കുന്നത്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ടെന്നത് ഓർക്കണം.
പറഞ്ഞുവന്നത് ജ്യോതിഷത്തിലെ ചില യോഗങ്ങൾ കുറിച്ചാണ്. വലിയൊരു മാറ്റമാണ് ഇനി വരാനിരിക്കുന്നത്. ജ്യോതിഷ പ്രകാരം അതിശ്രേഷ്‌ഠമായ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിനാണ് തുടക്കമാവുന്നത്. ഇതൊരിക്കലും സാധാരണ യോഗമല്ലെന്ന് ഓർക്കണം. ഈ യോഗം പല രാശിക്കാർക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങളും സുഖങ്ങളും ഒക്കെ നൽകുമെന്നതാണ് പ്രധാന കാര്യം. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് നോക്കാം.
മേടം
ഈ രാശിക്കാർക്ക് മുടങ്ങിക്കിടന്ന കാര്യങ്ങൾ വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ ഈ സമയം സഹായകമാകാം. ജോലി, ബിസിനസ് മേഖലകളിൽ പുതിയ അവസരങ്ങൾ ലഭിക്കാനും പ്രധാന തീരുമാനങ്ങൾ എടുക്കാനും അനുകൂലമായ സാഹചര്യം ഉണ്ടാകാം. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ സാമ്പത്തിക നേട്ടവും ലഭിച്ചേക്കാം. കൈനിറയെ പണം വരികയും സാമ്പത്തികമായി നല്ല നിലയിൽ എത്തുകയും ചെയ്യും.
മിഥുനം
ഈ രാശിക്കാർക്ക് കുടുംബം, വീട്, സ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കാണാൻ ഈ യോഗം സഹായകരമാകാം. ഏറെക്കാലമായി നീണ്ടുപോയ ഒരു വീട്ടുകാര്യത്തിൽ പുതിയ വഴി കണ്ടെത്താനും സാമ്പത്തിക തീരുമാനങ്ങൾ കൂടുതൽ വ്യക്തതയോടെ എടുക്കാനും സാധിച്ചേക്കാം. എല്ലാ ഭിന്നതകളും പരസ്‌പരം സംസാരിച്ചാൽ തീരും. മത്സര പരീക്ഷകളിൽ ജയിക്കാനും കാത്തിരിക്കുന്ന സർക്കാർ ജോലി കിട്ടാനും സാധ്യത.
വൃശ്ചികം
ഈ രാശിക്കാർക്ക് ദീർഘകാല ലക്ഷ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ കാലയളവ് സഹായിക്കും. ജോലി, ബിസിനസ്, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ സ്വതന്ത്രമായി ചിന്തിച്ച് തീരുമാനമെടുക്കുന്നത് നേട്ടം നൽകാം. ഭാവിയിലെ സാമ്പത്തിക നേട്ടങ്ങൾക്ക് അടിത്തറയിടുന്ന പ്രധാന തീരുമാനങ്ങൾ എടുക്കാനും മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാനും കഴിയും. പ്രണയിച്ച വ്യക്തിയെ തന്നെ വിവാഹം ചെയ്യാം സാധിക്കും.
കർക്കടകം
സർവാർത്ഥ സിദ്ധി യോഗം മൂലം രാശിക്കാർക്ക് ബുദ്ധിപൂർവമായ തീരുമാനങ്ങളിലൂടെ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള അവസരമായി മാറാം. ജോലി, സാമ്പത്തിക കാര്യങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവയിൽ വ്യക്തതയോടെ ഇടപെടുന്നത് ഗുണകരമായി മാറും. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും പ്രധാനപ്പെട്ട കാര്യങ്ങളിൽ മുന്നോട്ട് പോകുന്നതിനും ശുഭകരമായ സമയമായി ഇതിനെ കാണാം. കുടുംബ സ്വത്ത് ഭാഗം വയ്ക്കുമ്പോൾ നല്ല വിഹിതം ലഭിക്കും.




Click it and Unblock the Notifications