സര്‍വാര്‍ത്ഥ സിദ്ധിയോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ ജീവിതം മാറി മാറിയും, ദാമ്പത്യം സന്തോഷകരം!
വേദ ജ്യോതിഷം പലരും കരുതുന്നത് പോലെ ചെറിയ കാര്യമല്ല. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ തന്നെ പറയുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. ഇതെല്ലം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ജ്യോതിഷ പ്രകാരം അതിശ്രേഷ്‌ഠമായ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിനാണ് തുടക്കമാവുന്നത്. ഇതൊരിക്കലും സാധാരണ യോഗമല്ലെന്ന് ഓർക്കണം. ഈ യോഗം പല രാശിക്കാർക്കും സമ്പത്തും പദവിയും നല്ല ആരോഗ്യവും ഒക്കെ നൽകുമെന്നതാണ് കാര്യം. ആർക്കൊക്കെ എന്തൊക്കെ രീതിയിൽ ഗുണമാവും എന്ന് നോക്കാം.
മേടം രാശി
സവിശേഷമായ ഈ യോഗം ഇവർക്ക് നൽകുന്ന നേട്ടം ചെറുതൊന്നും ആയിരിക്കില്ല. ഇവർ ഏറ്റെടുത്ത ജോലികളെല്ലാം വിജയകരമായി പൂർത്തിയാക്കുകയും അതിൽ പ്രശംസ നേടുകയും ചെയ്യും. സാമ്പത്തികമായി നല്ല നിലയിൽ എത്തും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഒക്കെ വന്നുചേരും. സാങ്കേതികപരമായ കാര്യങ്ങളിൽ വിജയം ഉറപ്പ്.
ഇടവം രാശി
ഈ യോഗം ഇവർക്ക് സാമ്പത്തികമായി നേട്ടങ്ങളുമുണ്ടാകും. മാത്രമല്ല ഇവരുടെ ആത്മവിശ്വാസം വർധിക്കാനിടയാകും. പുതിയ സംരഭങ്ങൾ ആരംഭിക്കാന്‍ ഏറ്റവും അനുകൂല സമയമാണിത്. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും പൂർണപിന്തുണ ഇക്കൂട്ടർക്ക് ലഭിക്കുമെന്ന് മാത്രമല്ല എല്ലാം കൊണ്ടും നല്ല നാളുകൾ ആയിരിക്കും വരാനിരിക്കുന്നത്.
കര്‍ക്കിടകം രാശി
ഇവർക്ക് സാമ്പത്തികമായ നേട്ടങ്ങളുണ്ടാകും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. സന്തോഷകരമായ യാത്രകൾക്കുള്ള സമയം വന്നുചേരുമെന്നതാണ് കാര്യം. അനാവശ്യ ആശങ്കകൾ ഇല്ലാതാക്കാൻ സാധിക്കും. ജീവിതം മൊത്തതിൽ മാറിമറിയുന്ന സമയം കൂടിയായിരിക്കും ഇതെന്നതാണ് കാര്യം.
കന്നി രാശി
ഇക്കൂട്ടർക്ക് വിദ്യാഭ്യാസത്തിന് അനുകൂലമായ സമയമാണിത്. ജോലിയിൽ മികച്ച അവസരങ്ങൾ വരികയും സ്ഥാനക്കയറ്റം, ശമ്പള വർധന എന്നിവ തേടി വരികയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ നല്ല നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉറപ്പാവും. ആഗ്രഹിക്കുന്ന പോലെ ജീവിതം മാറി മറിയുമെന്നതാണ് മറ്റൊരു കാര്യം.
തുലാം രാശി
ഇക്കൂട്ടരെ സംബന്ധിച്ച് നിക്ഷേപങ്ങൾക്ക് അനുകൂല സമയമായിരിക്കും. വാഹനം വാങ്ങാനുള്ള യോഗമെല്ലാം കാണുന്നുണ്ട്. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരുമെന്നത് സത്യമാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കും. ദാമ്പത്യ ജീവിതത്തിൽ നല്ല നാളുകൾ വരും. ആരോഗ്യ പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കാനാകും.












Click it and Unblock the Notifications