സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റും; സമ്പത്തിൽ ആറാടും, പ്രണയിക്കുന്നവർക്ക് നല്ല സമയം..!
ഹിന്ദു മതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ആ മാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നതാണ് രസകരമായ കാര്യം. ഫെബ്രുവരി 11നാണ് ആ രാജയോഗം ആരംഭിച്ചിരിക്കുന്നത്. ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന, അവരെ സമ്പത്തിൽ ആറാടിക്കുന്ന ഒരു യോഗമാണ് വന്നിരിക്കുന്നത്.
ജ്യോതിഷ പ്രകാരം അതിശ്രേഷ്‌ഠമായ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിനാണ് തുടക്കമായിരിക്കുന്നത്. അതോടൊപ്പം തന്നെ മറ്റ് നിരവധി രാജയോഗങ്ങളും സൃഷ്ട്ടിക്കപ്പെടുന്നു. സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം, ത്രി ഏകാദശി യോഗം, ചന്ദ്രാദി യോഗം എന്നിവയാണ് ഇവ. ഇത് പല രാശിക്കാർക്കും സമ്പത്തും പദവിയും നല്ല ആരോഗ്യവും ഒക്കെ നൽകും. ആർക്കൊക്കെ എന്തൊക്കെ ഗുണമാവും എന്ന് നോക്കാം.
മിഥുനം രാശി: ഇക്കൂട്ടർക്ക് ഇനി എല്ലാം കൊണ്ടും അനുകൂല സമയമാണ്. പ്രവർത്തന മേഖലയിൽ ഇവർ ശോഭിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കുകയും അതുകൊണ്ട് വിജയം എളുപ്പമാവുകയും ചെയ്യും. ഇവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമായി മാറും. പല മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിനുള്ള യോഗവും ഇവർക്ക് ഉണ്ടാവും. എന്തിലും വിജയിക്കാൻ കെൽപ്പുള്ള ഇവർ സമ്പത്ത് കൊണ്ട് ആറാടും.
കന്നി രാശി: സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ശുഭകരവും ലാഭകരവുമായ തുടക്കം ഇവർക്ക് നൽകും. മനസ് പൂർണമായും പോസിറ്റീവ് ആയി നിലനിൽക്കും. ഭാഗ്യം ഇവരെ തുണയ്ക്കുന്നു. എല്ലാവിധ തടസങ്ങളും നീങ്ങും. ആരോഗ്യം മികച്ചതായി മാറും. സൗഹൃദം അനുകൂലമായി ഭവിക്കും. സാമ്പത്തിക മാറ്റങ്ങള്‍ എല്ലാം തന്നെ ഭാഗ്യക്കൊടുമുടിയേറുന്ന സമയമായിരിക്കും ഇത്. സുഹൃത്തുക്കളില്‍ നിന്നുള്ള പിന്തുണ കൂടും. വിദേശ യാത്രയ്ക്ക് അവസരം.
തുലാം രാശി: ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ചെയ്യാനും പദ്ധതികൾ നടപ്പിലാക്കാനും ഇവർക്ക് സാധിക്കും. വലിയ നേട്ടങ്ങള്‍ ഇവരെ അത്ഭുതപ്പെടുത്തുന്ന തലത്തിലേക്ക് നീങ്ങും. ശുക്രനും ചന്ദ്രനും ഇവർക്ക് അനുകൂലമായി മാറും. ഇക്കൂട്ടർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതാവും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
-
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications